Advertisment

വിലക്കിഴിവിൽ സാംസംഗ് ഗാലക്സി എഫ്23 5ജി വാങ്ങാൻ അവസരം, കൂടുതൽ വിവരങ്ങൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സാംസംഗിന്റെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളാണ് വിലക്കിഴവിൽ വാങ്ങാൻ സാധിക്കുന്നത്. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ വാങ്ങുമ്പോഴാണ് നിരവധി ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നത്. സാംസംഗ് ഗാലക്സി എഫ്23 5ജിയുടെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.6 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും കോണിക് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവും ലഭ്യമാണ്. സ്നാപ്ഡ്രാഗൺ 750ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റിലാണ് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കുക.

50 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് കാഴ്ചവയ്ക്കുന്നുണ്ട്. സാംസംഗ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോണുകളുടെ ഓഫർ വില 11,999 രൂപയാണ്.

Advertisment