Advertisment

വരുന്നു ഇന്ത്യൻ വിപണി കീഴടക്കാൻ ബ്ലൂപങ്കറ്റ്, ഏറ്റവും പുതിയ ഇയർബഡുകൾ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങി പ്രമുഖ ജർമ്മൻ ബ്രാൻഡായ ബ്ലൂപങ്കറ്റ് (Blaupunkt). ഇത്തവണ ഏറ്റവും പുതിയ ഇയർബഡായ ബിടിഡബ്ല്യു20 ടിഡബ്ല്യുഎസാണ് (BTW20 TWS) പുറത്തിറക്കിയിരിക്കുന്നത്. ശബ്ദത്തിന്റെ വ്യക്തതയ്ക്ക് പുറമേ, മൈക്രോഫോൺ ആമ്പിയന്റ് നോയ്‌സും ഇല്ലാതാക്കാൻ കഴിവുള്ളവയാണ് ഈ ഇയർബഡുകൾ. മറ്റ് സവിശേഷതകൾ അറിയാം.

14 മണിക്കൂർ പ്ലേ ടൈം ആണ് നൽകിയിരിക്കുന്നത്. അതിനാൽ, സുഖകരവും ഭാരം കുറഞ്ഞതുമായ ഈ ഇയർബഡുകൾ ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കും. ഇവയുടെ പ്രധാന സവിശേഷത ചാർജിംഗ് കെയ്സിലെ ബാറ്ററി ലെവൽ ഇൻഡിക്കേറ്റർ ഡിസ്പ്ലേയാണ്.

ഗൂഗിൾ അസിസ്റ്റന്റ്, സിരി എന്നിവയ്ക്കായി ടച്ച് കൺട്രോളുകൾ നൽകിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടാണ് നൽകിയിരിക്കുന്നത്. ബിടിഡബ്ല്യു20 ടിഡബ്ല്യുഎസ് എയർബഡുകളുടെ ഇന്ത്യൻ വിപണി വില 1,299 രൂപയാണ്.

Advertisment