Advertisment

റിയൽമിയുടെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നായ റിയൽമി 7 പ്രോ; സവിശേഷതകൾ അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

കുറഞ്ഞ കാലയളവിനുള്ളിൽ വിപണി കീഴടക്കാൻ സാധിച്ച സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. വ്യത്യസ്ഥമായ നിരവധി സ്മാർട്ട്ഫോണുകൾ ഇതിനോടകം തന്നെ റിയൽമി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ റിയൽമിയുടെ മികച്ച ഹാൻഡ്സെറ്റുകളിൽ ഒന്നാണ് റിയൽമി 7 പ്രോ. ഇവയുടെ സവിശേഷതകൾ പരിചയപ്പെടാം.

6.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 1,080 × 2,400 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ക്വാൽകം എസ്എം7125 സ്നാപ്ഡ്രാഗൺ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 ആണ്. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജാണ് നൽകിയിരിക്കുന്നത്.

64 മെഗാപിക്സൽ, 8 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,500 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. റിയൽമി 7 പ്രോ സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 19,490 രൂപയാണ്.

Advertisment