Advertisment

'മെസെജസിനും ഇനി ഡിസപ്പിയറിങ്ങ് ഫീച്ചർ'; പുത്തന്‍ അപ്ഡേറ്റഡുമായി വാട്‌സ് ആപ്പ്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാട്‌സ് ആപ്പ് കഴിഞ്ഞ വർഷം പുറത്തിറക്കിയ പുത്തന്‍ ഫീച്ചറായിരുന്നു ഡിസപ്പിയറിങ്ങ് മെസെജസ് എന്നത്. മെമ്മറി സംരക്ഷിക്കാന്‍ സഹായകമായതോടെ ഈ ഫീച്ചറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. വാട്‌സ് ആപ്പിലയക്കുന്ന ഫോട്ടോസും വീഡിയോസും ഒറ്റത്തവണ മാത്രം കണ്ട് അത് സ്വമേധയാ അപ്രതീക്ഷമാകുന്ന ഫീച്ചറാണ് ഡിസപ്പിയറിങ്ങ് മെസെജസ്.

എന്നാലിപ്പോൾ മറ്റൊരു പുത്തന്‍ ഫീച്ചറുമായാണ് ബീറ്റ വേർഷനായ വാട്‌സ് ആപ്പ് എത്തുന്നത്. ഉപഭോക്താവിന്‍റെ സുരക്ഷയുറപ്പാക്കാന്‍ ഇനുമുതൽ അയക്കുന്ന മെസെജസും 'വ്യൂ വണ്‍സ് ഫീച്ചറാ'ക്കാന്‍ സാധിക്കും.

മെസെജസ് കണ്ട മാത്രയില്‍ തന്നെ സന്ദേശം അപ്രത്യക്ഷമാകും. സന്ദേശം അയച്ച ആള്‍ക്കും സ്വീകര്‍ത്താവിനും ഇത് ബാധകമാണ്.നിലവില്‍ ഫോട്ടോ, വീഡിയോ എന്നിവയുമായി ബന്ധപ്പെട്ട് വ്യൂ വണ്‍സ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യം 7 ദിവസത്തിനകം മെസേജ് ഡിസപിയര്‍ ആവുന്ന തരത്തിലായിരുന്നു അവതരിപ്പിച്ചതെങ്കിലും പിന്നീടത് 24 മണിക്കൂറിന് ശേഷമോ 90 ദിവസം കഴിഞ്ഞോ സന്ദേശം അപ്രത്യക്ഷമാകുന്ന തരത്തില്‍ 2 ഓപ്ഷനുകള്‍ വാട്‌സ്ആപ്പ് അവതരിപ്പിച്ചു. ഈ ഓപ്ഷനിലേക്കാണ് ഇപ്പോൾ വാട്‌സ് ആപ്പിന്‍റെ അപ്ഡേറ്റഡ് ഫീച്ചർ എത്തിയിരിക്കുന്നത്.

Advertisment