Advertisment

ചൈനീസ് വിപണിയിലെ താരമായി ഓപ്പോ എ58എക്സ്, വിലയും സവിശേഷതയും അറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ചൈനീസ് വിപണിയിലെ താരമാകാൻ എത്തിയിരിക്കുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഓപ്പോ എ58എക്സിന്റെ വിലയും സവിശേഷതയും പരിചയപ്പെടാം.

6.5 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും 600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും ലഭ്യമാണ്. മാലി-ജി57 എംസി2 മായി ജോടിയാക്കിയ മീഡിയടെക് ഡിമെൻസിറ്റി 700 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള കളർ ഒഎസ് 12.1- ലാണ് ഈ സ്മാർട്ട്ഫോണുകളുടെ പ്രവർത്തനം.

10 വാട്സ് വയർഡ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫുമാണ് നൽകിയിട്ടുള്ളത്.13 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി സെൻസർ എന്നിവ ഉൾപ്പെടെ ഇരട്ട പിൻ സജ്ജീകരണമാണ് ഒരുക്കിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള ഈ വേരിയന്റിന്റെ വില 1,200 യുവാൻ (ഏകദേശം 14,500 രൂപ) ആണ്.

Advertisment