Advertisment

‘കാൻഡിഡ് സ്റ്റോറീസ്’; ഏറ്റവും പുതിയ ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റഗ്രാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

വാട്സ്ആപ്പ് സ്റ്റാറ്റസുകളെ പോലെത്തന്നെ വളരെ പെട്ടെന്ന് ജനപ്രീതി നേടിയ ഫീച്ചറാണ് ഇൻസ്റ്റഗ്രാമിലെ സ്റ്റോറീസ്. മറ്റേത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെക്കാളും ഇന്ന് ഇൻസ്റ്റഗ്രാമിലാണ് കൂടുതൽ ആൾക്കാരും സ്റ്റോറികൾ പങ്കുവെക്കുന്നത്.

അത്തരത്തിൽ സ്റ്റോറികൾ വയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷ വാർത്തയുമായാണ് ഇൻസ്റ്റഗ്രാം എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ‘കാൻഡിഡ് സ്റ്റോറീസ്’ എന്ന പ്രത്യേക ഫീച്ചറാണ് പുതുതായി അവതരിപ്പിച്ചത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.

കാൻഡിഡ് സ്റ്റോറീസിൽ ഉപയോക്താക്കൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ചിത്രമായോ, വീഡിയോ ആയോ സ്റ്റോറിയിൽ പങ്കുവയ്ക്കാൻ സാധിക്കും. ഫിൽറ്ററുകളും മറ്റ് തയ്യാറെടുപ്പുകളും ഒന്നുമില്ലാതെയാണ് ഈ ഫീച്ചറിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യാൻ കഴിയുന്നത്.

അതേസമയം, കാൻഡിഡ് സ്റ്റോറികൾ പങ്കുവയ്ക്കുമ്പോൾ നിങ്ങളെ പിന്തുടരുന്ന എല്ലാവർക്കും കാണാൻ സാധിക്കുകയില്ല. മറിച്ച്, കാൻഡിഡ് സ്റ്റോറികൾ പങ്കുവയ്ക്കുന്ന മറ്റുള്ള ഇൻസ്റ്റാഗ്രാം യൂസർക്ക് മാത്രമാണ് നിങ്ങളുടെ സ്റ്റോറികൾ കാണാൻ സാധിക്കുകയുള്ളൂ. ഫേസ്ബുക്കിലും സമാന ഫീച്ചർ അവതരിപ്പിക്കാൻ മെറ്റ ലക്ഷ്യമിടുന്നുണ്ട്.

Advertisment