Advertisment

ട്വിറ്ററിന് സമാനമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്തു; കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പ്രമുഖ ഇന്ത്യൻ കമ്പനിയായ ‘കൂ’വിന്റെ ട്വിറ്റർ അക്കൗണ്ടിന് പൂട്ടിട്ട് ഇലോൺ മസ്ക്. ട്വിറ്റർ പ്രതിസന്ധിയിലായിരുന്ന സമയത്ത് വൻ ജനപ്രീതിയാണ് മൈക്രോബ്ലോഗിംഗ് വെബ്സൈറ്റായ കൂ നേടിയെടുത്തത്. അതേസമയം, എതിരാളിയെ തകർത്ത ട്വിറ്ററിന്റെ പുതിയ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

ട്വിറ്ററിന് സമാനമായ ഫീച്ചറുകളാണ് കൂ വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി നിരവധി ആളുകൾ കൂ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. @kooeminence എന്ന അക്കൗണ്ടാണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മുഖ്യധാരാ മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾക്കും ഇലോൺ മസ്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സിഎൻഎൻ, ന്യൂയോർക്ക് ടൈംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകളാണ് നിരോധിച്ചത്.

മാധ്യമ പ്രവർത്തകരുടെ അക്കൗണ്ട് നിരോധനത്തിൽ യൂറോപ്യൻ യൂണിയൻ, യുഎൻ തുടങ്ങിയ സംഘടനകൾ മസ്കിനെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ട്വിറ്റർ സർവ്വേ സംഘടിപ്പിക്കുകയായിരുന്നു. 59 ശതമാനത്തോളം ഉപഭോക്താക്കളാണ് അക്കൗണ്ട് പുനഃസ്ഥാപിക്കാനുളള അനുകൂല നിലപാട് അറിയിച്ചത്. ഇതോടെ, മാധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ പുനഃസ്ഥാപിച്ചിട്ടുണ്ട്.

Advertisment