Advertisment

2022- ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ ആളുകൾ സേർച്ച് ചെയ്ത ലോകത്തിലെ അതിമനോഹര ഇടങ്ങൾ ഏതൊക്കെയെന്നറിയാം

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

പുതുവർഷം പിറക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ 2022- ൽ ഒട്ടനവധി ആളുകളാണ് ലോകത്തിലെ മനോഹരമായ ഇടങ്ങളെക്കുറിച്ച് സേർച്ച് ചെയ്തത്. 2022- ൽ ലോകത്തെമ്പാടും ഏറ്റവും അധികം ആളുകൾ തിരഞ്ഞ ജനപ്രിയ സിനിമകൾ, കായിക ഇവന്റുകൾ, വാർത്തകൾ, വ്യക്തികൾ, പാചകക്കുറിപ്പുകൾ എന്നിങ്ങനെ വ്യത്യസ്ഥ വിഭാഗങ്ങളിലായുളള വിവരങ്ങൾ ഗൂഗിൾ പുറത്തുവിട്ടിരുന്നു.

ഗൂഗിൾ ഉപയോഗിക്കുന്ന എല്ലാ രാജ്യങ്ങളിലെയും കണക്കുകൾ പ്രകാരം, 2022- ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ സ്ഥലം ഏതെന്ന് പരിചയപ്പെടാം. ലണ്ടൻ നഗരത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൈ ഗാർഡൻ ലണ്ടനാണ് ഇത്തവണ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സേർച്ച് ചെയ്ത ഇടം. 20 ഫെൻചർച്ച് സ്ട്രീറ്റിലെ മൂന്നുനില കെട്ടിടം കൂടിയാണ് സ്കൈ ഗാർഡൻ. പ്രശസ്തമായ നിരവധി റസ്റ്റോറന്റുകളും ബാറുകളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

രണ്ടാമതായി സ്‌പെയിനിലെ സെവില്ലയിലെ എൻകാർനേഷ്യൻ സ്ക്വയറിൽ സ്ഥിതി ചെയ്യുന്ന സെറ്റാസ് ഡി സെവില്ലയെ കുറിച്ചാണ് ഏറ്റവും അധികം ആളുകൾ സേർച്ച് ചെയ്തിരിക്കുന്നത്. ജർമ്മൻ വാസ്തു ശിൽപിയായ ജുർഗൻ മേയറാണ് ഈ കെട്ടിടം വികസിപ്പിച്ചെടുത്തത്.

Advertisment