Advertisment

സാംസംഗിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എം14 യുക്രെയ്ൻ വിപണിയിൽ അവതരിപ്പിച്ചു

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

സാംസംഗിന്റെ എം സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ സാംസംഗ് ഗാലക്സി എം14 യുക്രെയ്ൻ വിപണിയിൽ അവതരിപ്പിച്ചു. കിടിലൻ സവിശേഷതകളാണ് ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. പ്രധാന ഫീച്ചറുകൾ അറിയാം.

6.6 ഇഞ്ച് ഫുൾ പിഎൽഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2408×1080 ആണ് പിക്സൽ റെസല്യൂഷൻ. ഒക്ട കോർ എക്സിനോസ് 1330 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 25 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 6,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

ചാർജിംഗ് അഡാപ്റ്റർ ബോക്സിൽ ഉൾപ്പെടുത്തിയിട്ടില്ല. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 8,299 യുഎഎച്ച് (ഏകദേശം 18,300 രൂപ) ആണ് വില. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 8,999 യുഎഎച്ചുമാണ് (ഏകദേശം 19,900 രൂപ) വില.

Advertisment