Advertisment

യൂട്യൂബ് പ്രീമിയം ഉപയോക്താവാണോ?; അഞ്ച് പുതിയ കിടിലൻ ഫീച്ചറുകൾ എത്തി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ഉപയോക്താക്കൾക്കായി കിടിലൻ ഫീച്ചറുകൾ അവതരിപ്പിക്കുന്ന വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് യൂട്യൂബ്. ഇത്തവണ പ്രീമിയം ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചറുകൾ യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ, പ്രീമിയം ഉപയോക്താക്കൾക്ക് പരസ്യങ്ങൾ ഇല്ലാതെ യൂട്യൂബ് വീഡിയോ ആസ്വദിക്കാൻ കഴിയുന്നതാണ്. ഇതിനുപുറമേയാണ് കിടിലൻ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. യൂട്യൂബ് പ്രീമിയത്തിൽ പുതുതായി എത്തിയ ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

വീഡിയോ ക്യൂ

ഇഷ്ടമുള്ള വീഡിയോകൾ ക്യൂവിൽ നിർത്താനുള്ള അവസരമാണ് ഈ ഫീച്ചറിലൂടെ ലഭിക്കുന്നത്. തൊട്ടടുത്ത് പ്ലേ ചെയ്യേണ്ട വീഡിയോകളെല്ലാം ക്യൂവിൽ നിർത്താൻ സാധിക്കും. ഈ ഫീച്ചർ നേരത്തെ ഡെസ്ക്ടോപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചിരുന്നെങ്കിലും ആദ്യമായാണ് മൊബൈൽ വേർഷനിലേക്ക് എത്തുന്നത്.

റെസ്യൂം ഫീച്ചർ

ഉപയോക്താക്കൾ കണ്ടുനിർത്തിയ സ്ഥലത്ത് വച്ചുതന്നെ വീണ്ടും വീഡിയോകൾ കാണാൻ സാധിക്കുന്ന ഫീച്ചറാണിത്. മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ നേരത്തെ തന്നെ ലഭ്യമാണ്.

വാച്ച് ടുഗതർ

കൂട്ടുകാർക്കൊപ്പമോ, കുടുംബാംഗങ്ങൾക്കൊപ്പമോ വീഡിയോകൾ ഒരുമിച്ച് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണെങ്കിൽ അതിനുള്ള സൗകര്യവും യൂട്യൂബ് പ്രീമിയം ഒരുക്കിയിട്ടുണ്ട്. പ്രീമിയം ഉപയോക്താക്കൾക്ക് മീറ്റ് വഴി വീഡിയോകൾ കാണാൻ മറ്റുള്ളവരെ ക്ഷണിക്കാൻ കഴിയുന്നതാണ്. നിലവിൽ, ഈ ഫീച്ചർ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്

1080 പ്രീമിയം

യൂട്യൂബ് വാഗ്ദാനം ചെയ്യുന്ന കിടിലൻ ഫീച്ചറുകളിൽ ഒന്നാണ് 1080 പ്രീമിയം. മെച്ചപ്പെട്ട ബിറ്റ്റേറ്റിൽ 1080 പിക്സൽ വീഡിയോകൾ ഈ ഫീച്ചറിലൂടെ കാണാൻ സാധിക്കും. കായിക മത്സരങ്ങൾ, ഗെയിമിംഗ് വീഡിയോകൾ എന്നിവ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്രദമാകുന്ന ഫീച്ചറാണിത്.

സ്മാർട്ട് ഡൗൺലോഡുകൾ

ഇഷ്ടമുള്ള വീഡിയോകളും റെക്കമെന്റ് ചെയ്യുന്ന വീഡിയോകളും യൂട്യൂബ് ലൈബ്രറിയിലേക്കും, ഡൗൺലോഡ്സിലേക്കും ഓട്ടോമാറ്റിക്കായി ചേർക്കാൻ സഹായിക്കുന്ന ഫീച്ചറാണിത്. അതേസമയം, വൈ- ഫൈയുമായി ബന്ധിപ്പിക്കുമ്പോൾ മാത്രമാണ് ഈ ഫീച്ചർ ലഭിക്കുകയുള്ളൂ.

Advertisment