Advertisment

ജിഫ് പ്രവർത്തിക്കാൻ ഇനി ടാപ്പ് ചെയ്യേണ്ട; ഓട്ടോമാറ്റിക് ഫീച്ചറുമായി വാട്സ്ആപ്പ് എത്തി

author-image
ടെക് ഡസ്ക്
New Update

publive-image

Advertisment

ലോകത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സൗഹൃദം കൂടുതൽ മെച്ചപ്പെടുത്താൻ ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിക്കാറുള്ളത്. ഇത്തവണ ജിഫിൽ പുതിയ മാറ്റങ്ങളാണ് വാട്സ്ആപ്പ് പരീക്ഷിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, സന്ദർഭത്തിന് അനുയോജ്യമായ രീതിയിൽ ജിഫ് ഓട്ടോമാറ്റിക്കായി പ്ലേ ആകുന്ന പുതിയ ഫീച്ചറാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ചാറ്റുകളിലെ സന്ദർഭം മനസിലാക്കിയതിനുശേഷമാണ് ജിഫ് പ്രവർത്തിക്കുക. നിലവിൽ, ജിഫ്‌ പങ്കുവെക്കുമ്പോൾ ടാപ്പ് ചെയ്താൽ മാത്രമാണ് അവ പ്ലേ ആവുകയുള്ളൂ.

ഇതിന് പരിഹാരമായാണ് ഓട്ടോമാറ്റിക്കലി പ്ലേ ആകുന്ന ഫീച്ചർ എത്തിയിരിക്കുന്നത്. ഒരുതവണ മാത്രമാണ് ജിഫിനെ ഓട്ടോമാറ്റിക്കലി ആനിമേറ്റ് ചെയ്ത് കാണിക്കുകയുള്ളൂ. പ്ലേ പൂർത്തിയായാൽ മീഡിയ ഫയലിൽ പോയി വീണ്ടും ടാപ്പ് ചെയ്യേണ്ടതായി വരും. പരീക്ഷണാടിസ്ഥാനത്തിലാണ് പുതിയ ഫീച്ചർ വാട്സ്ആപ്പ് ലഭ്യമാക്കിയിരിക്കുന്നത്.

Advertisment