Advertisment

നെറ്റ്ഫ്ലിക്സിനും, ആമസോണിന്റെ പ്രൈം വീഡിയോയ്ക്കും, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും വന്‍ വെല്ലുവിളി ഉയര്‍ത്തി ജിയോസിനിമ

author-image
ടെക് ഡസ്ക്
New Update

നെറ്റ്ഫ്ലിക്സിനും ആമസോണിന്റെ പ്രൈം വീഡിയോയ്ക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനും വന്‍ വെല്ലുവിളി ഉയര്‍ത്തി മുകേഷ് അംബാനിയുടെ ജിയോസിനിമ പുതിയ ഒരു കാരാറില്‍ കൂടി എത്തിയിരിക്കുകയാണ്.  അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്‍റെയും പാരാമൗണ്ട് ഗ്ലോബലിന്റെയും സംയുക്ത സംരംഭമായ വയകോം 18  മെയ് 29ന് എന്‍ബിസി യൂണിവേഴ്സുമായി കണ്ടന്‍റ് പങ്കിടുന്നതില്‍ കരാര്‍ ആയി.

Advertisment

publive-image

എത്ര വര്‍ഷത്തേക്കാണ് കരാര്‍ എന്ന അറിയില്ലെങ്കിലും. ജിയോ സിനിമയില്‍ പുതിയ കണ്ടന്‍റുകളും എത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. എന്‍ബിസി യൂണിവേഴ്സ് കണ്ടന്‍റുകള്‍ ജിയോസിനിമയുടെ പുതുതായി പ്രഖ്യാപിച്ച ജിയോ സിനിമ പ്രിമീയം  (സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ ഓൺ ഡിമാൻഡ്) വിഭാഗത്തില്‍ പീക്കോക്ക് ബ്രാൻഡഡ് ഹബ്ബിൽ ലഭ്യമാകും എന്നാണ് വയാകോം 18 അറിയിക്കുന്നത്.

രണ്ട് മാസത്തിനുള്ളിൽ ഇത്തരത്തിൽ രണ്ടാമത്തെ ഇടപാടാണ് ജിയോസിനിമ സ്വന്തമാക്കുന്നത്. ഏപ്രിലിൽ, വര്‍ണര്‍ ബ്രദേഴ്സ്, എച്ച്ബിഒ, മാക്സ് എന്നീ കണ്ടന്‍റുകള്‍ ജിയോ സിനിമ വാങ്ങിയിരുന്നു. ഈ കണ്ടന്‍റുകള്‍ മാര്‍ച്ച് 31ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ഉപേക്ഷിച്ചതിന് പിന്നാലെയാണ് ജിയോ ഇവരുമായി കരാര്‍ ഉണ്ടാക്കിയത്.

യൂണിവേഴ്‌സൽ ടെലിവിഷൻ, യുസിപി, യൂണിവേഴ്‌സൽ ഇന്റർനാഷണൽ സ്റ്റഡീസ്, യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ്, സ്‌കൈ സ്റ്റുഡിയോസ് തുടങ്ങി നിരവധി വിഭാഗത്തില്‍ പെടുന്ന കണ്ടന്‍റുകള്‍ ജിയോ സിനിമയില്‍ ഇതോടെ വരും. നിലവിൽ, ജിയോയ്ക്ക് ഒരു വർഷത്തേക്ക് 999/- രൂപയുടെ പ്രീമിയം അംഗത്വ പ്ലാൻ ഉണ്ട്.

Advertisment