Advertisment

സ്കെച്ചേഴ്സ് ഇന്ത്യ ഗോ വാക്ക് 6 പുറത്തിറക്കി

New Update

publive-image

Advertisment

കൊച്ചി: കംഫര്‍ട്ട് ടെക്നോളജി കമ്പനിയായ സ്കെച്ചേഴ്സ് ഇന്ത്യ തങ്ങളുടെ വിജയകരമായ വാക്കിങ് ഷൂസിന്‍റെ ആറാം പതിപ്പായ ഗോ വാക്ക് 6 അവതരിപ്പിച്ചു. കനം കുറഞ്ഞ അള്‍ട്രാ ഗോ കുഷനിങ് മിഡ്സോള്‍, ഹൈപര്‍ പില്ലര്‍ സാങ്കേതികവിദ്യ എന്നിവയുടെ അധിക പിന്തുണയോടെയുള്ളതാണ് ഗോ വാക്ക് 6 ശേഖരം.

നടത്തത്തിന്‍റെ പ്രാധാന്യം മുന്‍പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ഇതിനായി തയ്യാറാക്കിയ പ്രീമിയം സൗകര്യങ്ങളോടെയാണ് പുതിയ ശേഖരം അവതരിപ്പിക്കുന്നത്. ഓരോ ജോഡിയിലും എയര്‍ കൂള്‍ഡ് ഗോഗാ മാറ്റ് ഇന്‍സോള്‍, അത്ലറ്റിക് അപ്പര്‍ എന്നിവയുടെ സൗകര്യങ്ങളും ലഭിക്കുന്നുണ്ട്.

വാക്കിങ് ഷൂസുകളുടെ നിലവിലുള്ള വിഭാഗത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് ഗോ വാക്ക് 6 ശേഖരമെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ സ്കെച്ചേഴ്സ് സൗത്ത് ഏഷ്യ സിഇഒ രാഹുല്‍ വീര പറഞ്ഞു. പാദരക്ഷാ വ്യവസായ മേഖലയില്‍ ലഭ്യമായ ഏറ്റവും പുതിയതും മികച്ചതുമായ സാങ്കേതികവിദ്യയാണ് ഈ ശേഖരത്തിലൂടെ ലഭ്യമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്കെച്ചേഴ്സ് ഗോ വാക്ക് 6ല്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉള്ള ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്നു, ഇപ്പോള്‍ സ്കെച്ചേഴ്സ്.ഇന്‍, സ്കേച്ചേഴ്സ് റീട്ടെയില്‍ സ്റ്റോറുകളിലും 5,499 രൂപ എന്ന പ്രാരംഭ വിലയില്‍ ലഭ്യമാണ്.

Advertisment