Advertisment

ജി മെയിലിലും ഫേസ്‌ബുക്കിലും ഓ‌ർക്കാൻ എളുപ്പത്തിന് ഈ പാസ്‌വേർഡുകളാണോ കൊടുത്തിരിക്കുന്നത്? എങ്കിൽ ഓർത്തോളൂ ഹാക്കർമാർ നിങ്ങളുടെ പിറകെ തന്നെയുണ്ട്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

നിത്യജീവിതത്തിൽ സോഷ്യൽ മീഡിയയിൽ മുഴുകുകയും ജോലിക്കാര്യത്തിനും മറ്റുമായി ജിമെയിലിൽ മെയിൽ ചെക്ക് ചെയ്യുകയും ഒക്കെ ചെയ്യുന്നവരാണ് പുത്തൻ തലമുറയിൽ പലരും. എന്നാൽ എപ്പോഴും സൈബർ സർഫിംഗ് നടത്തുന്നവരെ പറ്റിക്കാനും കുഴപ്പത്തിലാക്കാനും ധാരാളം വലിയ ചതിക്കുഴികൾ സൈബർ ലോകത്തുണ്ട്. ഏത് ഉപയോഗത്തിനും സൈബർ ലോകത്ത് പാസ്‌വേർഡ് കൂടിയേ തീരൂ. എന്നാ? ഹാക്കർമാർക്ക് നിമിഷ നേരം കൊണ്ട് തകർക്കാവുന്ന പാസ്‌വേർഡുകളാണ് പലരും എളുപ്പം ഓ‌ർക്കുന്ന പാസ്‌വേർഡായി സെറ്റ് ചെയ്യുന്നത് എന്നാണ് സത്യം.

Advertisment

publive-image

ഇങ്ങനെ ഹാക്ക‌ർമാ‌ർ വിചാരിച്ചാൽ ജിമെയിലിലേക്കും ഫേസ്‌ബുക്ക് അക്കൗണ്ടിലേക്കുമുള‌ള നിങ്ങളുടെ ആക്‌സസ് തന്നെ നഷ്‌ടപ്പെട്ടുപോകാം. നമ്മിൽ പലരും ഉപയോഗിക്കുന്ന 200 പാസ്‌വേർഡുകൾ ഹാക്കർമാർക്ക് എളുപ്പം കണ്ടെത്താവുന്നതാണെന്ന് ഒരു സൈബർ സുരക്ഷാ കമ്പനി ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുന്നു. നോർഡ് പാസ് എന്ന കമ്പനി ബ്രിട്ടീഷ് ഉപഭോക്താക്കളുടെ 4ടിബി ഡാറ്റബേസ് എടുത്ത് നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്.

ഏറ്റവുമധികം ആളുകൾ ഉപയോഗിച്ചിരുന്ന ലളിതമായ പാസ്‌വേർഡ് 123456 ആയിരുന്നു. പാസ്‌വേർഡ് എന്നതും പലരും ഉപയോഗിക്കുന്ന പാസ്‌വേർഡാണ്. ഉപഭോക്താക്കൾ ഇഷ്‌ടമുള‌ള സ്‌പോർട്‌സ് ടീമിന്റെയോ അതിലെ കളിക്കാരുടെയോ,​ ബ്രാൻഡുകളുടെയോ പേരുകളൊക്കെ പാസ്‌വേർഡായി നൽകാറുണ്ട്. ബ്രിട്ടണിൽ ഇത്തരത്തിൽ ലിവർപൂൾ,​ ആഴ്‌സണൽ എന്നിവ പ്രിയപ്പെട്ടവയാണ്.

നിരവധി പേർ ഒരേ പാസ്‌വേർഡ് ഉപയോഗിക്കുന്നുണ്ട് എന്ന് നോർഡ് പാസ് കണ്ടെത്തി. ഇതിലൂടെ സൈബർ ആക്രമണങ്ങൾക്ക് അവർ തന്നെ അവസരം ഒരുക്കിയിരിക്കുകയാണെന്ന് കമ്പനി പറയുന്നു. ബാങ്ക് അക്കൗണ്ട് വിവരങ്ങളെല്ലാം എളുപ്പത്തിൽ ഇതിലൂടെ കൈക്കലാക്കാം. ശക്തമായ പാസ്‌വേർഡുകൾ തന്നെ നൽകണമെന്ന് ആപ്പിളും ഗൂഗിളും ഇപ്പോൾ ആവശ്യപ്പെടാറുണ്ട്.

സ്വന്തം പേരോ,​ കമ്പനിയുടെ പേരോ,​ വിളിപ്പേരോ ഒന്നുമില്ലാത്ത കഴിവതും എട്ടക്ക പാസ്‌വേർഡ് ആകണം സമൂഹമാദ്ധ്യമങ്ങളിലടക്കം ഉപഭോക്താക്കൾ നൽകേണ്ടത്. ഇവയിൽ അപ്പർ കേസ്,​ ലോവ‌ർ കേസ് കീകളും ചിഹ്നങ്ങളും ഉണ്ടെങ്കിൽ അത്രയും നല്ലതാണ്.

Advertisment