Advertisment

സംഘപരിവാറിന് ചരിത്ര ഭയം: മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ.എം സനൗഫൽ

New Update

publive-image

Advertisment

മാള: ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ ദേശാഭിമാനികളുടെ ഉജ്ജ്വലമായ ചെറുത്തുനിൽപ്പായിരുന്നു മലബാർ സമരമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട്‌ എ.എം സനൗഫൽ. മുസ്‌ലിം യൂത്ത് ലീഗ് കൊടുങ്ങല്ലൂർ നിയോജകമണ്ഡലം കൗൺസിൽ മീറ്റ് മാളയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ലിയാരും ഉൾപ്പെടെ 387 മലബാർ സമര രക്തസാക്ഷികളെ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന് നീക്കം ചെയ്യാനുള്ള തീരുമാനം കേന്ദ്രസർക്കാരിന്റെയും സർക്കാരിനെ നയിക്കുന്ന സംഘപരിവാറിന്റെയും ചരിത്ര വിരോധവും ചരിത്രത്തോടുള്ള ഭയവുമാണ് വെളിപ്പെടുത്തുന്നത്.

1922 ജനുവരിയിൽ ബ്രിട്ടീഷ് ഭരണകൂടം, ജനറൽ ഹംഫ്രിയുടെ നേതൃത്വത്തിൽ മലപ്പുറം കോട്ടക്കുന്നിൽ നടത്തിയ പട്ടാള വിചാരണയിൽ വാരിയംകുന്നൻ പറഞ്ഞത് "ഖിലാഫത്ത് തുർക്കി പ്രശ്നമാണ്, ഞങ്ങൾ ഞങ്ങളുടെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് പോരാടുന്നത് എന്നായിരുന്നു".

മക്കയിലേക്ക് നടുകടത്താമെന്ന ബ്രിട്ടീഷ് വാഗ്ദാനം നിരസിച്ച്, മരിക്കുകയാണെങ്കിൽ ഈ മണ്ണിൽ കിടന്ന് മരിക്കണമെന്നാണ് വാരിയം കുന്നൻ ആവശ്യപ്പെട്ടത്. ഈ ചരിത്ര വസ്തുതകളെല്ലാം മറച്ചു പിടിച്ചാണ് മലബാർ സമരത്തിനെതിരായ കുടില നീക്കം. ചരിത്രം തിരുത്താം, പക്ഷേ സത്യം മരിക്കില്ലെന്ന് സംഘപരിവാർ ഓർത്തിരുന്നാൽ നന്ന് - സനൗഫൽ പറഞ്ഞു.

ഇ എസ് സിറാജ് അധ്യക്ഷതവഹിച്ചു. മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് മുഹമ്മദ് യൂസഫ് പടിയത്ത്, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ അൻവർ മാമ്പ്ര, ടിഎ ഫഹദ്, നിയോജക മണ്ഡലം ഭാരവാഹികളായ അലിയാർ കടലായി, കെ എ ആഷിർ, നവാസ് റഹ്മാനി, സുഹൈൽ മാരേക്കാട്, വാഹിദ് പുല്ലൂറ്റ്, ഷരീഫ്, അജ്മൽ ഹുസൈൻ, റഊഫ് അന്നമനട, വി എച്ച് റാഫി എന്നിവർ പ്രസംഗിച്ചു.

thrissur news
Advertisment