Advertisment

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി വാടാനപ്പള്ളിയില്‍ യൂത്ത് ലീഗിന്റെ 'പ്രതിഷേധ ചൂട്ട് '

New Update

publive-image

Advertisment

വാടാനപ്പള്ളി: ലക്കിപൂരിലെ ആസൂത്രിതമായ കർഷക നരഹരത്യക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് വാടാനപ്പള്ളിയിൽ പ്രതിഷേധ ചൂട്ട് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് എ എം സനൗഫൽ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.

സ്വന്തം പൗരന്മാർക്ക് നേരെ പരസ്യ യുദ്ധം നടത്തുകയാണ് ബിജെപി സർക്കാരെന്ന് സി എ മുഹമ്മദ് റഷീദ് പറഞ്ഞു. കർഷക സമരത്തിൽ വിറളി പൂണ്ടാണ് കേന്ദ്രമന്ത്രിയും മകനും ചേർന്ന് കർഷകരെ കൂട്ടക്കൊല ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരായ കുത്തകകൾക്കും അവരിൽ നിന്നു കിട്ടുന്ന കോടികൾക്കും വേണ്ടി രാജ്യത്തിന് അന്നമൂട്ടുന്ന കർഷകരെ കുരുതി നൽകുകയാണ് കേന്ദ്ര സർക്കാർ. കർഷക ഹത്യയെ തുടർന്നുള്ള പ്രതിഷേധങ്ങളെ പോലും അടിച്ചമർത്തുന്നതിന് വലിയ വില നൽകേണ്ടിവരുമെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.

മൊളുബസാറിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം എ റഷീദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എ എ ഷജീർ, മേഖലാ പ്രസിഡണ്ട് എ എ ഷാഹുൽഹമീദ്, എ കെ ഷംസുദ്ദീൻ, എ എ അബ്ദുള്ള മോൻ, പിഎ സിദ്ദീഖുൽ അക്ബർ, തക് ലിം മുസ്താഖ്, പി എ റമീസ്, എ എം സുഹൈൽ, എ എസ് ഷംനാസ്, എ എ ഹാരിസ്, എ എ സിദ്ദിഖ്, എ എസ് ഷെഫീഖ്, എ എം ഫായിസ്, എ എസ് ഹഫീസ് പ്രസംഗിച്ചു.

thrissur news
Advertisment