Advertisment

കോവിഡ് പ്രതിസന്ധികളെ തരണം ചെയ്തു ക്രിസ്മസ് വിപണി ശക്തി പ്രാപിച്ചു

New Update

publive-image

Advertisment

തൃശ്ശൂർ: ചെറുതുരുത്തി ക്രിസ്തുമസ് വിപണി കയ്യടക്കി അലങ്കാര വിപണി. കോവിഡ് പ്രതിസന്ധികളെ തരണം ചെയ്തു ക്രിസ്മസ് വിപണി ശക്തി പ്രാപിച്ചു. അലങ്കാര വസ്തുക്കളുടെ വിപണി സജീവമായത് കച്ചവടക്കാർക്ക് ആശ്വാസമായി.

വിവിധ നിറങ്ങളിലും വ്യത്യസ്തത കൊണ്ടു കുടുംബങ്ങളെയും കുട്ടികളുടേയും മനസ്‌ കിഴ്പെടുത്താൻ വേണ്ടത്തരത്തിലുള്ള നക്ഷത്രങ്ങൾ, അലങ്കാരബൾബുകൾ, അലങ്കാര മാലകൾ, പുൽക്കൂട്, ക്രിസ്തുമസ് ട്രീ, ക്രിസ്തുമസ് പപ്പാ, വസ്ത്രങ്ങൾ, തൊപ്പികൾ, ഷൂസുകൾ, തോരണങ്ങൾ തുടങ്ങിയവ വാങ്ങാൻ

നിരവധി പേരാണ് കടകളിൽ എത്തുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മഹാമാരി മൂലം വ്യാപാര മേഖലയെ ബാധിച്ച പ്രതിസന്ധിയെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വ്യാപാരികൾ.

Advertisment