Advertisment

കലാംസ് വേൾഡ് റെക്കോർഡ്‌സിന്റെ 'സർട്ടിഫിക്കേറ്റ് ഓഫ് അപ്രിസിയേഷൻ കരസ്ഥമാക്കി പ്രകൃതി വിശ്വനാഥ്

New Update

publive-image

തൃശൂർ: കലാംസ് വേൾഡ് റെക്കോർഡ്‌സിന്റ 'സർട്ടിഫിക്കേറ്റ് ഓഫ് അപ്രിസിയേഷൻ' കൊണ്ടാഴി ഗ്രാമപഞ്ചായത്തിൽ പാറമേൽപടി തെരുവിൽ പ്രകൃതി വിശ്വനാഥന് ലഭിച്ചു. ഏറ്റവും ചെറിയ സമയം കൊണ്ട് 'യങ്ങ് കിഡ് ' വിഭാഗത്തിൽ ചെസ്സ് ബോർഡിൽ കരുക്കൾ നിരത്തിയതിനാണ് ബഹുമതി.

ഈ മാസം 13 നാണ് പ്രകൃതി വിശ്വാനാഥൻ ഈ നേട്ടം കൈവരിച്ചത്. കൊണ്ടാഴി പഞ്ചായത്ത്‌ മുൻ വൈസ് പ്രസിഡന്റ് പി ആർ വിശ്വനാഥന്റെ മകളാണ് പ്രകൃതി. പാറമേൽപ്പടി സരസ്വതി വിലാസം യു പി സ്കൂളിലെ യു കെ ജി വിദ്യാർത്ഥിനിയാണ്.
സംഗീതം, നൃത്തം തുടങ്ങിയ കലാവിഷയങ്ങളിൽ ചെറിയ പ്രായത്തിൽ തന്നെ മികവ് പുലർത്തുന്ന വിദ്യാർത്ഥിനിയാണ് പ്രകൃതി. മാതാവ്: അനു എൻ, സഹോദരൻ: പൃഥ്വി വിശ്വനാഥൻ.
( എൽ കെ ജി വിദ്യാർത്ഥി)
Advertisment