Advertisment

തൃശൂർ മാപ്രാണത്ത് ഓട്ടോറിക്ഷ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു

New Update

publive-image

തൃശൂർ: ഓട്ടോറിക്ഷ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. മാപ്രാണം കോന്തിപുലം പാടത്തിന് സമീപം നിയന്ത്രണംവിട്ട പെട്ടി ഓട്ടോറിക്ഷ ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി തമിഴ്നാട് സ്വദേശി മരിച്ചു.

ബസ് സ്റ്റോപ്പിൽ വിശ്രമിക്കുകയായിരുന്നു തമിഴ്നാട് അരവൂർ സ്വദേശി കുപ്പുസ്വാമി (49) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ബാലൻ, ഓട്ടോ ഡ്രൈവർ നെല്ലായി സ്വദേശി ദിലീപ് എന്നിവരെ പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment