Advertisment

ചാലക്കുടി പരിയാരത്ത് വാഹനാപകടം; കാൽനട യാത്രക്കാരി ഉൾപ്പെടെ രണ്ട് പേർക്ക് ദാരൂണാന്ത്യം

New Update

publive-image

ചാലക്കുടി: പരിയാരത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനട യാത്രക്കാരിയായ സ്ത്രീയെ ഇടിച്ച ശേഷം മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു.

കാൽനട യാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി എന്നിവരാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കവേയാണ് അന്നുവിനെ കാർ ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവറുടെ നില ഗുരുതരമായി തുടരുകയാണ്.

Advertisment