Advertisment

എഐ ക്യാമറക്കെതിരെ പ്രതിഷേധമിരമ്പി; സൂചന ബോർഡുകൾ സ്ഥാപിച്ച് മുസ്‌ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി

New Update

publive-image

Advertisment

ചെറുത്തുരുത്തി: ജനങ്ങളെ കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക അഴിമതി കാമറകൾക്ക് മുമ്പിൽ മുസ്‌ലിം യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി പ്രധിഷേധം നടത്തി ചെറുതുരുത്തി സ്കൂൾ പരിസരത്തു നിന്ന് ആരംഭിച്ച പ്രധിഷേധ റാലി ചെറുതുരുത്തി ടൗണിൽ സ്ഥാപിച്ച എഐ ക്യാമറക്ക് മുമ്പിൽ അവസാനിച്ചു.

ക്യാമറ സ്ഥാപിച്ച റോഡിന്റെ ഇരുവശങ്ങളിലും നൂറു മീറ്റർ മുമ്പിലും പിന്നിലും സൂക്ഷിക്കുക പിണറായി സർക്കാരിന്റെ അഴിമതി ക്യാമറയിലേക്ക് ഇനി നൂർ മീറ്റർ ദൂരം എന്ന അപായ ബോർഡുകൾ മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപിച്ചു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്‌ കെ എച് ജലീൽ ഉദ്ഘാടനം നിർവഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ കെ വൈ അഫ്സൽ അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡന്റ് പി എ അബ്ദുൽ സലാം മുഖ്യപ്രഭാഷണം നടത്തി.

ചേലക്കര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ്‌ ടി കെ സൈതലവി, പി എ അബ്ദുൽ കരീം, പി എം മുസ്തഫ, സി കെ എം അഷ്‌റഫ്‌, കെ എം എ ബക്കർ, ജലീൽ,മൊയ്‌ദീൻ കുട്ടി, നൗഷാദ്, മുസ്‌ലിം യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷെഫീഖ് സ്വാഗതവും മണ്ഡലം വൈസ് പ്രസിഡന്റ്‌ അയൂബ് തളി നന്ദിയും പറഞ്ഞു.

Advertisment