Advertisment

ഇംഗ്ലണ്ടിൽ ചരിത്രത്തിലാദ്യമായി ക്രിസ്ത്യാനികൾ ന്യൂനപക്ഷം. ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി വന്നപ്പോൾ ബ്രിട്ടനും ഇന്ത്യയും ഭായ്.. ഭായ് ! പാമ്പിനെയുംകൊണ്ട് ഷൈനിങ് നടത്തിയ വാവ സുരേഷിന് പണികിട്ടി - ബുധനാഴ്ചത്തെ 'ടോപ് 10' പകല്‍ വാര്‍ത്തകളിങ്ങനെ

New Update

publive-image

Advertisment

1 . ഇന്ത്യയുമായി വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്. സ്വതന്ത്ര വ്യാപാരവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാര്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഇന്‍ഡോ പസഫിക് മേഖലയില്‍ നിരവധി അവസരങ്ങളുണ്ടെന്നും ഇന്ത്യൻ വംശജൻ കൂടിയായ സുനാക്.

2 . മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സംശയാസ്പദമായ എല്ലാ സാഹചര്യവും പരിശോധിക്കണമെന്ന് കോടതി.

publive-image

3 . മുൻ ചൈനീസ് പ്രസിഡന്റും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ജിയാങ് സെമിൻ അന്തരിച്ചു. രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു.

4 . മലപ്പുറത്ത് കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ സൗജത്ത് മരിച്ചനിലയില്‍. കാമുകൻ ബഷീറി(28)നെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലും കണ്ടെത്തി.

5 . ഇംഗ്ലണ്ടിലും വെയിൽസിലും ചരിത്രത്തിലാദ്യമായി ക്രിസ്ത്യാനികൾ ന്യൂനപക്ഷമായി. മതമില്ലാത്തവരും മുസ്ലിങ്ങളും കൂടിയെന്ന് സെൻസസ് റിപ്പോർട്ട്. ക്രിസ്ത്യാനികളുടെ എണ്ണത്തില്‍ 17% കുറവും ഇസ്ലാമുകളുടെ  എണ്ണത്തില്‍ 43% വര്‍ദ്ധനവും ഉണ്ടായതായി സെന്‍സസ്‌.

6 . പാമ്പിനെ മൈക്കാക്കിയ വാവ സുരേഷിനെതിരെ കേസെടുത്ത് വനം വകുപ്പ്‌. പാമ്പിനെ പ്രദർശിപ്പിക്കാൻ കേരളത്തിലാർക്കും ലൈസൻസില്ലെന്ന് ഫോറസ്റ്റ് അധികൃതർ.

7 . വിഴിഞ്ഞം സമരത്തിനിടെയുണ്ടായ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ എൻഐഎ അന്വേഷണം തുടങ്ങി. വിഴിഞ്ഞം പൊലീസിനോടും റിപ്പോർട്ട് തേടി. ആക്രമണത്തിന് പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായോ എന്നന്വേഷിക്കും.

publive-image

8 . തൃശൂർ ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. പുലർച്ചെയുണ്ടായ അപകടത്തിന് കാരണം ഡ്രെെവർ ഉറങ്ങിപ്പോയത്.

9 . തിരുവനന്തപുരത്ത് പണ്ഡിറ്റ് കോളനിയിലെ യുവധാരാ ലൈനിൽ സിവിൽ സ‍ർവീസ് കോച്ചിംഗ് പരിശീലന ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്ന വിദ്യാര്‍ഥിനികളെ യുവാവ് കടന്നുപിടിച്ചു. ബൈക്കിലെത്തിയ പ്രതിക്കായി അന്വേഷണം.

10 . കോഴിക്കോട് കാരന്തൂര്‍ മൈതാനത്ത് ഫുട്ബോള്‍ ആരാധകരായ വിദ്യാര്‍ഥികളുടെ അഭ്യാസ പ്രകടനം. വിവിധ രാജ്യങ്ങളുടെ പതാക ഏന്തി 4  കാറുകളിലായി എത്തിയവര്‍ മൈതാനത്ത് വാഹനങ്ങള്‍ അപകടകരമായ രീതിയില്‍ വട്ടം കറക്കി. വാഹനം ഓടിച്ചവരുടെ ലൈസന്‍സും വാഹനങ്ങളുടെ റജിസ്ട്രേഷനും സസ്പെന്‍ഡ് ചെയ്യും.

Advertisment