Advertisment

ബേലാപൂർ- മണ്ട്‌വ ഫെറി സർവീസ് ആരംഭിച്ചു; യാത്രാകൂലിയും വിശദാംശങ്ങളും സമയവും അറിയാം

author-image
admin
New Update

publive-image

Advertisment

മുംബൈ: ബേലാപ്പൂരിൽ നിന്ന് മണ്ട്‌വയിലേക്കുള്ള ഫെറി സർവീസിന്‍റെ ഉദ്ഘാടനം ശനിയാഴ്‌ച്ച നടന്നു.കന്നി ഓട്ടത്തിൽ 21 യാത്രക്കാരാണ് യാത്ര ചെയ്തിരുന്നത്. ബേലാപൂരിൽ നിന്നും രാവിലെ 8 മണിക്കാണ് മണ്ട്‌വയിലേക്കുള്ള ആദ്യ ഫെറി പുറപ്പെട്ടത്‌. ഏകദേശം 90 മിനിറ്റ് കൊണ്ട് മണ്ട്‌വയിലെത്തി.

അവധി ദിവസങ്ങളായ ശനിയും ഞായറും, വൈകുന്നേരം 6 മണിക്ക് മണ്ട്‌വയിൽ നിന്നും പുറപ്പെട്ട് 7.45 ന് ബേലാപൂരിൽ എത്തുന്ന രീതിയിലാണ് ഇപ്പോൾ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്. ഒരു മണിക്കൂർ അഞ്ചു മിനിറ്റാണ് തിരിച്ചു വരാൻ എടുക്കുന്നത്. ആഭ്യന്തര ക്രൂയിസ് ടെർമിനൽ വഴിയായിരിക്കും തിരിച്ചു വരിക.

മുകളിലെ ഡെക്കിലോ ബിസിനസ് ക്ലാസിലോ, ബേലാപൂരിനും മാണ്ട്‌വയ്ക്കും ഇടയിൽ 400 രൂപ ആണ് ഈടാക്കുന്നത്. അതേസമയം എക്‌സിക്യൂട്ടീവ് ക്ലാസിനോ ലോവർ ഡെക്ക് ലോ 300 രൂപ യുമാണ് ഈടാക്കുന്നത്.

ഫെറിയിൽ മുകളിലത്തെ ഡെക്കിൽ 60 സീറ്റുകളും താഴത്തെ ഡെക്കിൽ 140 സീറ്റുകളുമാണ്‌ ഉള്ളത്. അലിബാഗിലേക്കും തിരിച്ചുമുള്ള വാരാന്ത്യ തിരക്ക് കണക്കിലെടുത്താണ് സർവീസുകൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

വരും ദിവസങ്ങളിൽ പ്രത്യകിച്ചും വാരാന്ത്യത്തിൽ തിരക്ക്‌ ക്രമേണ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്‌. ഇതേ ഫെറി ഉപയോഗിച്ച് ബേലാപൂരിനും ഗേറ്റ്‌വേ ഓഫ് ഇന്ത്യയ്ക്കും ഇടയിൽ സർവീസ് ആരംഭിക്കുന്നതിനും പദ്ധതി ഉള്ളതായി ഇതുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു

Advertisment