Advertisment

നിങ്ങള്‍ മഴവില്ല് ഏറെ ഇഷ്ടപ്പെടുന്നവരാണോ?; എങ്കില്‍ ഈ പ്രദേശങ്ങള്‍ നിങ്ങള്‍ക്കുള്ളതാണ്

author-image
admin
Updated On
New Update

publive-image

Advertisment

മഴവില്ല് എന്നത് കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ ആശ്ചശ്യവും കൗതുകവുമൊക്കെ സൃഷ്ടിക്കുന്ന ഒന്നാണ്. എല്ലാ മഴയ്ക്ക് ശേഷവും നമ്മളൊക്കെ പലപ്പോഴും വെറുതെ ഒന്ന് ആകാശത്തേക്ക് നോക്കാറുണ്ടാവും. എവിടെങ്കിലും മഴവില്ലിന്റെ ചെറിയൊരു പാളിയെ പ്രതീക്ഷിയോട് തിരയാറുമുണ്ടാകും.. അല്ലേ? മഴവില്ലുകള്‍ ഒരു അപൂര്‍വ കാഴ്ചയാണ് പ്രകൃതിയുടെ അത്ഭുതകരമായ ഈ നിറം ചാര്‍ത്തല്‍ നമ്മള്‍ക്ക് വിസ്മയകരമായ ഒരു അനുഭൂതിയാണ് നല്‍കുന്നത്.

ലോകത്തിലെ ചില പ്രദേശങ്ങള്‍ മറ്റുള്ളയിടങ്ങളേക്കാള്‍ അതിമനോഹരമായ മഴവില്ല് കാഴ്ചകള്‍ക്ക് പേരുകേട്ടതാണ്. നിങ്ങളുടെ ഭാഗ്യം പരീക്ഷിച്ചുക്കൊണ്ട് അതിശയകരമായ മഴവില്ല് കാഴ്ചകള്‍ക്കായി ആ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ആസൂത്രണം ചെയ്യാവുന്നതാണ്. നിങ്ങളൊരു റെയിന്‍ബോ ചെയിസറാണെങ്കില്‍ നിങ്ങള്‍ക്ക് പര്യവേക്ഷണം നടത്താന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ മഴവില്‍ കാഴ്ചകള്‍ അനുഭവിക്കാന്‍ സാധിക്കുന്ന ചില പ്രദേശങ്ങള്‍ പങ്കുവയ്ക്കുന്നു.

വിക്ടോറിയ വെള്ളച്ചാട്ടം, സാംബിയ

ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് പ്രസിദ്ധമായ തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിലെ വിക്ടോറിയ വെള്ളച്ചാട്ടം. അതിശയിപ്പിക്കുന്ന മഴവില്ല് കാഴ്ചകളാണ് ഈ വെള്ളച്ചാട്ടത്തിനടുത്ത് നിങ്ങളെ കാത്തിരിക്കുന്നത്.

വെള്ളച്ചാട്ടത്തിന്റെ ഉയര്‍ന്ന തീവ്രത കാരണം രൂപപ്പെടുന്ന മിസ്റ്റി-ന് (നീരാവിപോലയുള്ള ബാഷ്പ പടലങ്ങള്‍) ഇടയിലൂടെ മിക്ക സീസണിലും അതിസുന്ദരമായ ഒരു മഴവില്ല് കാഴ്ചകള്‍ക്ക് സാധ്യതയുണ്ട്. സിംബാബ്‌വേ അതിര്‍ത്തിയോട് ചേര്‍ന്ന് സാംബെസി നദിയിലാണ് വിക്ടോറിയ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 'ഇടിനാദങ്ങളുടെ പുക' എന്നാണ് ഈ വെള്ളച്ചാട്ടത്തെ വിശേഷിപ്പിക്കുന്നത്.

നയാഗ്ര വെള്ളച്ചാട്ടം

നയാഗ്ര വെള്ളച്ചാട്ടത്തെ കുറിച്ച് ലോകത്തിന് നന്നായി അറിയാം. എന്നാല്‍ ഗംഭീരമായ മഴവില്‍ ദൃശാനുഭവങ്ങള്‍ പ്രദാനം ചെയ്യാന്‍ സാധിക്കുന്ന ഒരിടമാണ് നയാഗ്ര എന്നകാര്യം അറിയാമോ? നയാഗ്ര സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ ഭാഗ്യമുള്ളവരാണങ്കില്‍, ലോകത്തിലെ ഏറ്റവും മനോഹരമായ മഴവില്ല് നിങ്ങള്‍ അനുഭവിക്കാം.

കനേഡിയന്‍ പ്രവിശ്യയായ ഒന്റാരിയോയ്ക്കും യുഎസ് സ്‌റ്റേറ്റായ ന്യൂയോര്‍ക്കിനുമിടയില്‍ നയാഗ്ര മലയിടുക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, കനേഡിയന്‍ ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ചേര്‍ന്നാണ് നയാഗ്ര ഫാള്‍സ് രൂപംകൊള്ളുന്നത്.

ന്യൂസിഡ്ല്‍ തടാകം, ഓസ്ട്രിയ

യൂറോപ്പിലാണ് നിങ്ങള്‍ മഴവില്ലുകളെ തേടി നടക്കുന്നതെങ്കില്‍, ഓസ്ട്രിയയിലെ ന്യൂസിഡെല്‍ തടാകത്തിലേക്ക് നേരെ പോകുക. അതിശയകരവും അപൂര്‍വവുമായ വന്യജീവികളെ കാണുന്നതിനൊപ്പം, മനംകുളിര്‍പ്പിക്കുന്ന മഴവില്ല് കാഴ്ചകള്‍ക്ക് ഇവിടെ നിങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും.

മധ്യ യൂറോപ്പിലെ ഏറ്റവും വലിയ എന്‍ഡോര്‍ഹൈക് തടാകമായ ന്യൂസിഡെല്‍ തടാകം, ഓസ്ട്രിയന്‍-ഹംഗേറിയന്‍ അതിര്‍ത്തിയില്‍ പരന്നുകിടക്കുന്നു. 122 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള തടാകത്തിന്റെ 93 സ്‌ക്വയര്‍ മീറ്റര്‍ ഓസ്ട്രയയിലും 75 സ്‌ക്വയര്‍ മീറ്റര്‍ ഹംഗറിയിലുമായി വ്യാപിച്ച് കിടക്കുകയാണ്.

കവായ്, ഹവായ്

പടിഞ്ഞാറന്‍ യുഎസിലുള്ള ഹവായി-യെ റെയിന്‍ബോ സ്റ്റേറ്റ് എന്നും വിളിക്കാറുണ്ട്. ഹവായിലെ കവായ് ദ്വീപ് പ്രദേശം, ഗംഭീരമായ മഴവില്ല് കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ഭൂമിയിലെ ഏറ്റവും മികച്ച സ്ഥലമാണ്. ദ്വീപിന്റെ സവിശേഷമായ സ്ഥാനവും കാലാവസ്ഥയും ഏറ്റവും മികച്ച മഴവില്ലുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ അനുയോജ്യമായ സ്ഥലമാക്കി മാറ്റുന്നു.

ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള ഒരു പാലമാണ് മഴവില്ല് എന്ന് ഹവായിയന്‍ ഐതീഹ്യങ്ങളില്‍ പറയുന്നു. പ്രധാന ഹവായിയന്‍ ദ്വീപുകളില്‍ നാലാമത്തെ വലിയ ദ്വീപും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ 21-ാമത്തെ വലിയ ദ്വീപുമാണ് കവായ്.

ജാസ്പര്‍ നാഷണല്‍ പാര്‍ക്ക്, കാനഡ

ലോകത്തിലെ അപൂര്‍വവും മനോഹരമായ ഇരട്ട മഴവില്ലുകള്‍ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കാനഡയിലെ ജാസ്പര്‍ നാഷണല്‍ പാര്‍ക്കിലേക്ക് പോകുക. നിങ്ങള്‍ക്ക് ഇവിടെ കാണാന്‍ കഴിയുന്ന മഴവില്ല് കാഴ്ചകള്‍ മറ്റേതെങ്കിലും സ്ഥലവുമായി താരതമ്യം ചെയ്യാന്‍ പോലുമാവില്ല.

ഏകദേശം 11,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തായി ഇതു വ്യാപിച്ചുകിടക്കുന്ന ജാസ്പര്‍, കാനഡിയിലെ റോക്കി മലനികളിലുള്‍പ്പടുന്ന ഒരു വലിയ ദേശീയോദ്യാനമാണ്. ഗംഭീരമായ ഹിമാനികള്‍, ചൂട് നീരുറവകള്‍, തടാകങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, പര്‍വ്വതങ്ങള്‍ എന്നിവയാല്‍ ഈ ദേശീയോദ്യാനം വളരെ ആകര്‍ഷണമാണ്.

Advertisment