Advertisment

പ്രമുഖരുടെ ഓണ ഓർമ്മകളുമായി പയസ്വിനി അബുദാബി 'ഓർമ്മയോണം' സെപറ്റംബർ മുന്നിന്

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

Advertisment

അബുദാബി: അബുദാബിയിലെ കാസർകോട്കാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനി അബൂദാബി ഓണാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ - സാംസ്കാരിക-സാഹിത്യ - മാധ്യമ രംഗത്തെ പ്രമുഖരുടെ ഓണാനുഭവങ്ങൾ പങ്കു വെക്കുന്ന ഓർമ്മയോണം എന്ന പരിപാടി സംഘടിപ്പിക്കുന്നു.

സെപറ്റംബർ മുന്നിനു യു.എ.ഇ സമയം മൂന്ന് മണിക്ക് ഓൺലൈൻ ആയി നടക്കുന്ന ഓർമ്മയോണത്തിൽ പ്രശസ്ത സാഹിത്യകാരനും സംഗീത നാടക അക്കാദമിയുടെയും സാഹിത്യ അക്കാദമിയുടേയും മുൻ സെക്രട്ടറിയുമായ ഡോ.പി.വി.കൃഷ്ണൻ നായർ, മലങ്കര ഓർത്തഡോക്സ് സഭയിലെ അഡ്വ.തോമസ് പോൾ റമ്പാൻ, വിദ്യാഭ്യാസ രംഗത്തെ പ്രഗല്ഭരായ കണ്ണൂർ യൂണിവേർസിറ്റി മുൻ വൈസ്. ചാൻസലർ ഡോ. ഖാദർ മാങ്ങാട്, കണ്ണൂർ യൂണിവേർസിറ്റി മുൻ പരീക്ഷ കൺട്രോളർ പ്രൊഫസർ കെ.പി.ജയരാജൻ, മാതൃഭൂമി ക്ലബ് എഫ്.എം. യു.എ.ഇ പ്രോഗ്രാം മോധാവി മിനി പത്‌മ എന്നിവർ പങ്കെടുക്കുന്നു.

publive-image

പരിപാടിയിൽ പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ ഡോ. സന്തോഷ് പനയാൽ മോഡറേറ്റർ ആയിരിക്കും. പ്രവാസ ലോകത്ത് ഇതാദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. താല്പര്യമുള്ള എല്ലാവർക്കും പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.

uae news
Advertisment