Advertisment

ദുബായിൽ കാണാതായ മലയാളിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

New Update

publive-image

Advertisment

ദുബായ്‌: ദുബായിൽ കാണാതായ കോഴിക്കോട്​ സ്വദേശിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എരിഞ്ഞപ്പാലം ബിലാത്തിക്കുളം കെ എസ് എം ബി കോളനിയിലെ താമസക്കാരനായ സഞ്ജയ് രാമചന്ദ്രൻ (52)​ ആണ് മരിച്ചത്. ഇദ്ദേഹത്തെ ഫെബ്രുവരി 17 മുതൽ കാണാനില്ലെന്ന്​ കാണിച്ച്​ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ചതായി കണ്ടെത്തിയത്. ബർദുബൈയിലെ ഐ.ടി സ്ഥാപനത്തിൽ ബിസിനസ്​ ഡവലപ്​മെന്‍റ്​ മാനേജരായി ജോലി ചെയ്യുകയായിരുന്നു. ഖത്തറിലായിരുന്ന സഞ്ജയ് സന്ദർശക വിസയിൽ അടുത്തിടെയാണ് ദുബായിൽ എത്തിയത്.

പിതാവ്​: പരേതനായ രാമചന്ദ്രൻ മേനോൻ. മാതാവ്​: പരേതയായ ഉമ മേനോൻ. അവിവാഹിതനാണ്​. സംസ്കാരം വ്യാഴാഴ്ച ദുബായിൽ നടത്തും.

Advertisment