Advertisment

ആറ് മാസത്തേക്ക് 70 ഉൽപ്പന്നങ്ങള്‍ക്ക് വില കൂടില്ല: യൂണിയന്‍ കോപ്

New Update

publive-image

Advertisment

ദുബായ്: മാര്‍ച്ച് 29 മുതൽ ആറ് മാസത്തേക്ക് തെരഞ്ഞെടുത്ത 70 ഉൽപ്പന്നങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകില്ലെന്ന് യൂണിയന്‍ കോപ് ഉറപ്പ്.

റംസാന്‍ പ്രമാണിച്ച് 70 അവശ്യ വസ്തുക്കള്‍ക്ക് പ്രൈസ് ലോക്ക് പ്രഖ്യാപിച്ച് യൂണിയന്‍ കോപ്. മാര്‍ച്ച് 29 മുതൽ ആറ് മാസത്തേക്ക് ഈ വസ്തുക്കളുടെ വിലയിൽ മാറ്റം വരില്ല. സവാള, ആപ്പിള്‍, ഫ്രോസൺ ചിക്കൻ, ആട്ട, ഓയിൽ തുടങ്ങിയ ഉൽപ്പന്നങ്ങള്‍ക്കാണ് പ്രൈസ് ലോക്ക് ബാധകം.

യൂണിയന്‍ കോപ് ബ്രാഞ്ചുകളിൽ പ്രൈസ് ലോക്കിനെക്കുറിച്ച് മുന്നറിയിപ്പുണ്ടാകും. റംസാൻ ആചരിക്കുന്നവര്‍ക്ക് മാത്രമല്ല, പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും ഈ നീക്കം സഹായകമാകുമെന്നാണ് യൂണിയന്‍ കോപ് കരുതുന്നത്.

Advertisment