Advertisment

വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൺ ദ്വിവത്സര സമ്മേളനം ഒമാനിൽ നടക്കും

New Update

publive-image

ദുബായ്: വേൾഡ് മലയാളി കൗൺസിൽ മിഡിലീസ്റ്റ് റീജിയൺ ബൈനിയൽ കോൺഫറൻസ് മെയ്‌ 20 ന് ഒമാനിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ ടി കെ വിജയൻ അറിയിച്ചു. ഒമാൻ പ്രൊവിൻസും മിഡിലീസ്റ്റ് റീജിയണും സംയുക്തമായി ഒരുക്കുന്ന ഈ സമ്മേളനത്തിൽ ബിസിനസ് സെമിനാറുകളും, സാംസ്കാരിക പരിപാടികളും, പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതുപരിപാടിയും ഉണ്ടായിരിക്കുന്നതാണെന്ന് പ്രസിഡന്റ്‌ ഷാഹുൽ ഹമീദ് അഭിപ്രായപ്പെട്ടു.

ജനറൽ സെക്രട്ടറി സന്തോഷ്‌ കേട്ടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്ലോബൽ അഡ്വയ്സറി ബോർഡ് ചെയർമാൻ ഡോ:ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, വി. പി (അഡ്മിൻ-ഗ്ലോബൽ) സി. യു. മത്തായി, മിഡിലീസ്റ്റ് ചുമതലയുള്ള ഗ്ലോബൽ വി.പി ചാൾസ് പോൾ, മിഡിലീസ്റ്റ് വി. പി (അഡ്മിൻ) വിനേഷ് മോഹൻ, സെക്രട്ടറി സി. എ ബിജു, റീജിയണൽ കോൺഫറൻസ് ചെയർമാൻ രാജീവ്‌ കുമാർ, പ്രോഗ്രാം ജനറൽ കൺവീനർ ഡോ:ഷെറിമോൻ, രേഷ്മ റെജി, ജയൻ വടക്കേവീട്ടിൽ എന്നിവർ പങ്കെടുത്തതായി മിഡിലീസ്റ്റ് മീഡിയ ചെയർമാൻ വി. എസ്‌. ബിജുകുമാർ അറിയിച്ചു.

Advertisment