15
Monday August 2022
europe

യുക്മ – മലയാള മനോരമ ഓണവസന്തം സെപ്റ്റംബർ 26 ന്… വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യുകെയിലെ പ്രശസ്തരായ കലാപ്രതിഭകളും…

അലക്സ് വര്‍ഗീസ്‌
Monday, September 20, 2021

യുകെ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശീയ സംഘടനയായ യുക്മയും മലയാള മനോരമയും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടി “ഓണവസന്തം 2021” സെപ്റ്റംബർ 26 ഞായറാഴ്ച ഓൺലൈൻ പ്ളാറ്റ്ഫോമിലൂടെ പ്രക്ഷേപണം ചെയ്യുന്നു.

മലയാള മനോരമ യൂറോപ്പിലെ ഒരു പ്രവാസി മലയാളി സംഘടനയുമായി ചേർന്ന് നടത്തുന്ന ആദ്യ പരിപാടി എന്ന നിലയിൽ ഏറെ ശ്രദ്ധേയമായി കഴിഞ്ഞ ഈ പരിപാടിയിൽ, മലയാള ചലച്ചിത്ര സംഗീത രംഗത്തെ പുതു തലമുറയിലെ പ്രശസ്ത ഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാർ, ശ്രേയ ജയദീപ് എന്നിവരോടൊപ്പം യു കെ യിലെ ശ്രദ്ധേയരായ കലാ പ്രതിഭകളും ഒത്തുചേരുന്നു.

1999 ൽ ദേവദാസി എന്ന ചിത്രത്തിലെ “പൊൻ വസന്തം”, നിറം സിനിമയിലെ “ശുക്രിയ” എന്നീ ഗാനങ്ങൾ പാടി മലയാളികളുടെ മനസ്സിൽ ഇടം നേടിയ വിധു പ്രതാപ്, 2000 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ഗായകനാണ്.

മലയാളം, തമിഴ് ഭാഷകളിലായി നൂറ്റി അൻപതിലേറെ ചിത്രങ്ങളിൽ പാടിയ വിധു പ്രതാപ് നൂറിലേറെ സംഗീത ആൽബങ്ങളിലും പാടിയിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തുമായി നൂറു കണക്കിന് വേദികളിൽ പ്രേക്ഷകരെ ആനന്ദ നൃത്തം ചെയ്യിച്ച വിധു പ്രതാപ്, ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലും പ്രേക്ഷകരുടെ ഇഷ്ട പാത്രമാണ്.

ഗായിക, സംഗീത സംവിധായിക, ഡാൻസർ എന്നീ നിലകളിൽ മലയാളി മനസ്സുകളിൽ ഇടം പിടിച്ച സിത്താര കൃഷ്ണകുമാർ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലെ പ്രിയ താരമാണ്. 2012, 2017 വർഷങ്ങളിലെ നല്ല ഗായികയ്ക്കുള്ള സംസ്ഥാന അവാർഡുകൾ ഉൾപ്പടെ നിരവധി അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള സിത്താര വിവിധ ഭാഷകളിലായി മുന്നൂറിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

നർത്തകിയായി കലാ ജീവിതം തുടങ്ങിയ സിത്താര പിന്നീട് സംഗീതത്തിലെ തന്റെ കഴിവുകൾ തിരിച്ചറിയുകയും സംഗീത പഠനം ആരംഭിക്കുകയുമായിരുന്നു. രണ്ട് സിനിമകൾക്കും രണ്ട് ആൽബങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ച സിത്താര നൂറ് കണക്കിന് ആൽബങ്ങൾക്ക് വേണ്ടി മനോഹരങ്ങളായ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

എട്ട് വയസ്സ് മുതൽ ടി വി മ്യൂസിക് റിയാലിറ്റി ഷോകളിലൂടെ മലയാളി മനസ്സുകളിൽ ഇടം പിടിച്ച ശ്രേയ ജയദീപ് സംഗീത ലോകത്ത് ഉദിച്ചുയരുന്ന പൊൻ താരകമാണ്. തന്റെ എട്ടാമത്തെ വയസ്സിൽ സിനിമയ്ക്ക് പാടി തുടങ്ങിയ ശ്രേയ “അമർ അക്ബർ ആന്റണി” എന്ന ചിത്രത്തിലെ “എന്നോ ഞാനെന്റെ”, മോഹൻലാൽ നായകനായ “ഒപ്പം” സിനിമയിലെ “മിനുങ്ങും മിന്നാമിനുങ്ങേ”, “ഗോഡ്” എന്ന ആൽബത്തിലെ “മേലേ മാനത്തെ ഈശോയെ” എന്നീ ഗാനങ്ങളിലൂടെ പ്രശസ്തയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ച ശ്രേയ ഒട്ടേറെ ആൽബങ്ങൾക്ക് വേണ്ടിയും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

സംഘാടന മികവിന്റെ നിരവധി മുഹൂർത്തങ്ങൾ യു കെ മലയാളികൾക്ക് കാഴ്ചവെച്ച് മുന്നേറുന്ന യുക്മ ആദ്യമായാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്. പ്രവർത്തന പന്ഥാവിൽ ഒരു പതിറ്റാണ്ട് പിന്നിട്ട യുക്മ , മലയാള മനോരമയുമായി ചേർന്ന് ഒരുക്കുന്ന ഈ ഓണാഘോഷം നിലവിലുള്ള ദേശീയ സമിതിയുടെ പ്രവർത്തന മികവിന്റെ മറ്റൊരു മകുടോദാഹരണമാവുകയാണ്. മനോജ് കുമാർ പിള്ള നേതൃത്വം നൽകുന്ന യുക്മ ദേശീയ സമിതി കോവിഡ് ലോക്ഡൌൺ സമയത്ത് പോലും നിരവധി മികവാർന്ന പ്രവർത്തനങ്ങളാണ് നടത്തി വന്നിരുന്നത്.

യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ അഡ്വ: എബി സെബാസ്റ്റ്യൻ ഇവന്റ് കോർഡിനേറ്ററായി സംഘടിപ്പിച്ചിരിക്കുന്ന ഓണവസന്തം 2021 ന്റെ പ്രധാന സ്പോൺസർമാർ കോൺഫിഡന്റ് ഗ്രൂപ്പ്, യു കെ യിലെ പ്രമുഖ സോളിസിറ്റർ സ്ഥാപനമായ പോൾ ജോൺ & കമ്പനി, പ്രമുഖ ഇൻഷ്വറൻസ് മോർട്ട്ഗേജ് സ്ഥാപനമായ അലൈഡ് ഫിനാൻസ് ലിമിറ്റഡ്, പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ എൻവെർട്ടിസ് കൺസൽറ്റൻസി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളാണ്.

അംഗ അസ്സോസ്സിയേഷനുകളിൽ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 19 വരെ സംഘടിപ്പിച്ചിരുന്നതിലാണ് യുക്മ – മലയാള മനോരമ “ഓണവസന്തം 2021” സെപ്റ്റംബർ 26 ന് നടത്തുന്നതെന്ന് യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസ് അറിയിച്ചു.

യുക്മ – മലയാള മനോരമ “ഓണവസന്തം 2021” പരിപാടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-

കുര്യൻ ജോർജ്ജ് – 07877348602

മനോജ് കുമാർ പിള്ള – 07960357679

അലക്സ് വർഗ്ഗീസ് – 07985641921.

Related Posts

More News

ജീവിത പ്രതീക്ഷകൾ പുരുഷന്മാരെപ്പോലെയോ അതിൽ കൂടുതലോ അളവിൽ സ്ത്രീകൾക്കുമുണ്ട്. ബന്ധങ്ങൾ ദീർഘകാലം നിലനിൽക്കണമെങ്കിൽ സ്ത്രീകളുടെ അത്തരം പ്രതീക്ഷകളെക്കുറിച്ച് തീർച്ചയായും മനസ്സിലാക്കണം. ∙ നിങ്ങളിലെ നന്മ പുറത്തെടുക്കാം ഒന്നിനെക്കുറിച്ചും ചിന്തയില്ലാതെ അലസമായി നടക്കുന്ന ബാഡ് ബോയ്സിനെക്കാളും പെൺകുട്ടികൾ വിലകൽപിക്കുന്നത് നന്മയുള്ള പുരുഷന്മാരെയാണ്. തങ്ങളെ കേൾക്കാൻ തയാറുള്ള, പറയുന്ന കാര്യങ്ങൾക്കു വില കൽപിക്കുന്ന പുരുഷന്മാർക്കാണ് പെൺമനസ്സിൽ ഡിമാൻഡ്. എന്നു കരുതി പെൺകുട്ടികളുടെ ഇഷ്ടം പിടിച്ചു പറ്റാൻ സ്വന്തം സ്വഭാവം മറച്ചുവച്ച് നല്ലപിള്ള ചമയാൻ ശ്രമിക്കണ്ട. കാരണം ഏതെങ്കിലുമൊരു അവസരത്തിൽ ശരിക്കുള്ള […]

കാഞ്ഞങ്ങാട്: സിപിഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ രൂക്ഷ വിമർശനം. ഉത്സവപ്പറമ്പിലെ മൂച്ചീട്ടുകളിക്കാരനെ പോലെയാണ് എൽഡിഎഫ് കൺവീനർ പെരുമാറുന്നത്. വഴിയെ പോകുന്നവരെയെല്ലാം മുന്നണിയിലേക്കു ക്ഷണിക്കുകയാണ്. ഇതുവരെയില്ലാത്ത നടപടിയാണിത്. മുന്നണിയിൽ ചർച്ച ചെയ്ത ശേഷമാണ് ഇക്കാര്യങ്ങൾ മുൻപു തീരുമാനിച്ചിരുന്നത്. സിപിഐ മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനമുയർന്നു. ഒന്നാം പിണറായി മന്ത്രിസഭയെ അപേക്ഷിച്ച് ഇപ്പോഴത്തെ മന്ത്രിസഭയുടെ പ്രവർത്തനം തൃപ്തികരമല്ല. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണു പെരുമാറുന്നത്. പ്രധാനാധ്യാപകനും കുട്ടികളും പോലെയാണ് മന്ത്രിമാരും മുഖ്യമന്ത്രിയുമെന്നും സമ്മേളനം വിലയിരുത്തി.

പാലക്കാട്: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു കൊല്ലപ്പെട്ട കേസില്‍ എട്ട് പ്രതികളെന്ന് എഫ്ഐആര്‍. പ്രതികള്‍ക്ക് ഷാജഹാനോടുള്ള വ്യക്തിവൈരാഗ്യമാണ് കൊലയില്‍ കലാശിച്ചത്. പ്രാഥമിക പരിശോധനയില്‍ രാഷ്ട്രീയ കൊലയെന്നതിനു തെളിവുകളില്ല. സിപിഎമ്മിന്റെ ഭാഗമായിരുന്ന ഒരു സംഘം പ്രവര്‍ത്തകര്‍ അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ വിഷയത്തില്‍ പ്രാദേശികമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നത് കൊലയ്ക്കു കാരണമായെന്നാണ് എഫ്ഐആറിലുള്ളത്. കൊലപാതകം നടത്തിയ എട്ടുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. […]

ഡൽഹി: ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തി. രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തി. ട്വിറ്ററിലുടെ അദ്ദേഹം രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. സുപ്രധാനമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശ്രീനാരായണ ഗുരുവിനെ പ്രധാനമന്ത്രി അനുസ്മരിച്ചു. ഗുരുവടക്കമുള്ള മഹാൻമാർ ഇന്ത്യയുടെ ആത്മാവ് ജ്വലിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ത്യയുടെ വിഭജനത്തെയും പ്രസംഗത്തിൽ മോദി പരാമർശിച്ചു. ഇന്ത്യയുടെ വിഭജനത്തെ രാജ്യം അനുസ്മരിച്ചത് ഹൃദയവേദനയോടെയെന്നും മോദി പറഞ്ഞു. 75 വർഷം സുഖദുഃഖ സമ്മിശ്രമായിരുന്നു. ഇത് ഐതിഹാസിക […]

പ്രായമായവരിലാണ് വാതസംബന്ധമായ അസുഖങ്ങൾ കൂടുതലായി കാണാറുള്ളത്. വാതരോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ ആയുർവേദത്തിലുണ്ട്. കൈകാൽ വേദന, ഇടുപ്പുവേദന, സന്ധി തേയ്മാനം കൊണ്ടുള്ള വേദന, കഴുത്തു വേദന തുടങ്ങിയവയാണ് വാതദോഷാധിക്യം കൊണ്ടുണ്ടാകുന്നുത്. ഇത്തരം രോഗങ്ങൾ മഴക്കാലത്തും ശീതകാലത്തും വർധിച്ചു കാണാറുണ്ട്. പ്രായം കൂടുന്തോറും ശരീരബലം കുറയുന്നു, ഉപയോഗം കൊണ്ട് സന്ധികൾക്ക് തേയ്മാനം സംഭവിക്കുന്നു. ഇങ്ങനെ വാതരോഗങ്ങളെത്തുന്നു. വാതരോഗികളിൽ മാനസിക സമ്മർദം കൂടുന്നതും ഉറക്കമില്ലായ്മ ഉണ്ടാവുന്നതും കണ്ടുവരുന്നു. ∙ ദിവസവും എണ്ണ തേച്ച് ശരീരം ചൂടുവെള്ളത്തിൽ കഴുകി കുളിക്കാം. ∙ മിതമായി […]

തൊടുപുഴ: ന്യൂമാൻ കോളേജ് റിട്ട. അധ്യാപിക ഡോ. ലിസി ജോസ് നിര്യാതയായി. നെയ്യശേരി മടശേരി കുടുംബാംഗമാണ്. സംസ്കാരം 17 ന് ബുധനാഴ്ച നടക്കും. മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് ന്യൂമാൻ കോളേജിന് സമീപത്തെ വസതിയിൽ എത്തിക്കും. ബുധനാഴ്ച രാവിലെ 9 മണിക്ക് കിടങ്ങൂരെ വസതിയിലേക്ക് മൃതദേഹം എത്തിക്കും. സംസ്കാര ചടങ്ങുകൾ അവിടെയാണ് നടക്കുക. ഏതാനും ദിവസങ്ങളായി എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡോ. ലിസി ജോസ്.

ദില്ലി: എഴുപത്തിയാറാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യത്തിന് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. വളരെ പ്രത്യേകതയുള്ള ഒരു ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. അതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ചെങ്കോട്ടയിലെ സ്വാതന്ത്രദിനാഘോഷ ചടങ്ങുകളിലേക്ക് എഴായിരം പേരെയാണ് ക്ഷണിച്ചിരിക്കുന്നത്. അങ്കണവാടി ജീവനക്കാര്‍, തെരുവ് കച്ചവടക്കാർ, മോർച്ചറി ജീവനക്കാ‍ർ തുടങ്ങിയവരിലെ തെരഞ്ഞെടുക്കപ്പെട്ടവർക്കും ചടങ്ങിലേക്ക് […]

മുതിര്‍ന്ന ഒരാളിന്‍റെ ശരീരത്തിലെ കാല്‍സ്യത്തിന്‍റെ സാധാരണ അളവ് ഡെസിലീറ്ററിന് 8.8-10.4 മില്ലിഗ്രാം തോതിലായിരിക്കും. ഇതിലെ കുറവ് അല്ലെങ്കിൽ ഹൈപോകാല്‍സീമിയ കൊണ്ട് ശരീരത്തില്‍ ഇനി പറയുന്ന ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും ഉണ്ടാകാം. 1. പേശീ വേദന പേശീ വേദന കാൽസ്യം അഭാവത്തിന്റെ ഒരു പ്രധാന ലക്ഷണമാണ്. പേശികള്‍ക്ക് വേദനം, പേശീ വലിവ്, നടക്കുമ്പോഴോ ചലിക്കുമ്പോഴോ തുടയ്ക്ക് വേദന, കൈകാലുകളിലും വായ്ക്ക് ചുറ്റും മരവിപ്പ് എന്നിവയെല്ലാം കാല്‍സ്യം അഭാവം മൂലമുണ്ടാകാം. കടുത്ത കാല്‍സ്യം അഭാവം സംഭവിക്കുമ്പോൾ ഈ ലക്ഷണങ്ങള്‍ തീവ്രമാകാം. 2. […]

ശരാശരി മലയാളി കണ്ണു തിരുമ്മി എണീക്കുന്ന സമയത്ത് ശാസ്ത്രീയമായി ജീവിക്കുന്ന മലയാളി പ്രാതൽ കഴിക്കണം. വൈകിട്ടത്തെ ചായയും കടിയും ഒഴിവാക്കി ആ സമയത്ത് അത്താഴം കഴിക്കണം. പറയുന്നത് നൊബേൽ സമ്മാനം നേടിയവരുൾപ്പെടെയുള്ള ശാസ്ത്രജ്ഞരാണ്. ഏറ്റവും ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രജ്ഞർ നിർദേശിക്കുന്ന ചിട്ടകൾ‌ പ്രകാരം എല്ലാറ്റിനും അതിന്റേതായ ഒരു സമയമുണ്ട്. ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലാത്ത വിധം, ശരീര ഘടികാരം പ്രവർത്തിക്കുന്ന ചിട്ടയിൽ വേണം ഓരോ കാര്യവും ചെയ്യാൻ. പ്രാതൽ: രാവിലെ 7.11 ‘യൂണിവേഴ്സിറ്റി ഓഫ് […]

error: Content is protected !!