08
Thursday December 2022

പെയ്തു തീരാത്ത അനുഗ്രഹ വർഷം; ഭക്തിയുടെ പാരമ്യത്തിൽ എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനം

ന്യൂസ് ബ്യൂറോ, യു കെ
Wednesday, October 6, 2021

എയ്‌ൽസ്‌ഫോർഡ്: അനുഗ്രഹം മഴയായ് പെയ്തിറങ്ങിയ ദിനം. കർമ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താൽ പ്രസിദ്ധവും വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ കർമ്മഭൂമിയുമായിരുന്ന എയ്‌ൽസ്‌ഫോർഡിന്റെ പുണ്യഭൂമിയിലേക്ക് വിശ്വാസികൾ തീർത്ഥാടനമായി എത്തിയപ്പോൾ അനുഗ്രഹമാരി ചൊരിഞ്ഞ് പ്രകൃതിയും.

ചന്നം പിന്നം ചാറ്റൽ മഴ എയ്‌ൽസ്‌ഫോർഡിന്റെ അന്തരീക്ഷമാകെ നിറഞ്ഞു നിന്നപ്പോഴും പ്രതികൂല കാലാവസ്ഥയിലും ദൈവിക അഭിഷേകം സ്വീകരിക്കാനെത്തിയവർ അനിർവചനീയ ആത്മീയ അനുഭവത്താൽ ധന്യരായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ ഒക്ടോബർ 2 ശനിയാഴ്ച നടന്ന നാലാമത് ‘എയ്‌ൽസ്‌ഫോർഡ് മരിയൻ തീർത്ഥാടനമാണ്’ പ്രതികൂലകാലാവസ്ഥയിലും ആത്മീയ ആഘോഷമായി മാറിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ നേതൃത്വം നൽകിയ തീർത്ഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി വൈദികരും സമർപ്പിതരും വിശ്വാസികളുമായി നിരവധി പേരാണ് പങ്കെടുത്തത്.

മഴയൊഴിയാതിരുന്ന ദിനത്തിൽ റെലിക് ചാപ്പൽ, ക്വയർ ചാപ്പൽ, സെന്റ്. ജോസഫ് ചാപ്പൽ, സെന്റ് ആൻ ചാപ്പൽ എന്നിവിടങ്ങളിലും വിശാലമായ ഓപ്പൺ എയർ പിയാസ്സയിൽ കുട ചൂടിയും വിശ്വാസികൾ തിരുക്കർമ്മങ്ങളിൽ പങ്കു കൊണ്ടു. ഉച്ചക്ക് 12 മണിയോടുകൂടി സ്വർഗ്ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്നിൽ പരിശുദ്ധ ജപമാലയോടുകൂടി തിരുനാൾ തിരുക്കർമ്മങ്ങൾക്ക് തുടക്കമായി.

കർമ്മലമാതാവിനെ തോളിൽ സംവഹിച്ചുകൊണ്ട് രൂപതയിലെ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജപമാല പ്രാർത്ഥനയിൽ രൂപതാധ്യക്ഷനോടൊപ്പം വിശ്വാസസമൂഹം ഒന്നടങ്കം പങ്കു ചേർന്നു. തുടർന്ന് അഭിവന്ദ്യ പിതാവിനോടൊപ്പം മോൺസിഞ്ഞോർ ജോർജ് ചേലക്കൽ, മോൺസിഞ്ഞോർ ജിനോ അരീക്കാട്ട്, ഒപ്പം രൂപതയിലെ മറ്റു വൈദികരും ചേർന്ന് ആഘോഷമായ തിരുനാൾ കുർബാന അർപ്പിച്ചു.

ലോകം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ വിശ്വാസം മുറുകെപ്പിടിക്കുവാനും പ്രതിസന്ധികളിൽ കർമ്മലമാതാവിന്റെ സംരക്ഷണം തേടുവാനും രൂപതാധ്യക്ഷൻ തന്റെ തിരുനാൾ സന്ദേശത്തിൽ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വിശുദ്ധ കുർബാനയ്‌ക്കുശേഷം കർമ്മലമാതാവിന്റെയും വിശുദ്ധരുടെയും തിരുസ്വരൂപങ്ങൾ വഹിച്ചു കൊണ്ട് ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി ഹ്രസ്വമായി നടത്തിയ തിരുനാൾ പ്രദിക്ഷണത്തിൽ അഭിവന്ദ്യ പിതാവിനൊപ്പം വിശ്വാസികൾ ഭക്തിപൂർവ്വം പങ്കു ചേർന്നു.

സമാപനശീർവാദത്തിനു ശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുവാനും കഴുന്ന്, മുടി, അടിമ എന്നിവയ്ക്കും സൗകര്യം ഒരുക്കിയിരുന്നു. തിരുക്കർമ്മങ്ങൾക്ക് ശേഷം തീർത്ഥാടനത്തിനെത്തിയ മുഴുവൻ ആളുകൾക്കും സ്‌നേഹവിരുന്നും ക്രമീകരിച്ചിരുന്നു.

ലണ്ടൻ റീജിയണിലെ വിവിധ മിഷനുകളുടെ സഹകരണത്തോടെ നടത്തിയ തീർത്ഥാടനത്തിന് ലണ്ടൻ റീജിയൻ ഡയറക്ടറും ചീഫ് കോ-ഓർഡിനേറ്ററുമായ റവ. ഫാ. ടോമി എടാട്ട്, കോ-ഓർഡിനേറ്റർമാരായ ബിനു മാത്യു, ജിനു ജോസ്, ഒപ്പം റീജിയണൽ ഭാരവാഹികൾ, മിഷൻ ട്രസ്റ്റിമാർ, കമ്മറ്റി അംഗങ്ങൾ, വിമൻസ് ഫോറം, സൺഡേ സ്‌കൂൾ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.

തീർത്ഥാടനത്തിനുവേണ്ടി എല്ലാ സൗകര്യങ്ങളും ഒരുക്കി തന്ന എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ ഫാ. ഫ്രാൻസിസ്, മറ്റു വൈദികർ, പ്രതികൂല സാഹചര്യങ്ങളുടെ നടുവിലും വിശ്വാസ തീഷ്ണതയിൽ തീർത്ഥാടനത്തിനെത്തിയവർ, തിരുനാളിന്റെ വിജയത്തിനായി പ്രവർത്തിച്ച കമ്മറ്റി അംഗങ്ങൾ, എല്ലാവരോടും നന്ദി അറിയിക്കുന്നതായി ഫാ. ടോമി എടാട്ട് പറഞ്ഞു.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മെയ് മാസം നടക്കേണ്ടിയിരുന്ന തീർത്ഥാടനമാണ് ശനിയാഴ്ച നടന്നത്. അടുത്ത വർഷത്തെ ‘എയ്‌ൽസ്‌ഫോർഡ് തീർത്ഥാടനം’ 2022 മെയ് 28 ശനിയാഴ്ച ആയിരിക്കും.

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്
(പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത)

Related Posts

More News

തൃശൂര്‍: ലഹരി ഉപയോഗത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ലഹരി മുക്ത കാമ്പസ് പ്രചാരണത്തിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടക്കമിട്ടു. പദ്ധതിയുടെ ഉല്‍ഘാടനം ചാലക്കുടി സികെഎംഎന്‍എസ്എസ് സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ എസ്‌ഐബി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിന് ഇത്തരം കാമ്പെയ്നുകള്‍ വളരെ പ്രധാനമാണ്, കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം പറഞ്ഞു. വര്‍ധിച്ചു […]

സോഹൻ സീനുലാൽ സംവിധാനം ചെയ്യുന്ന ഭാരത സർക്കസ് നാളെ പ്രദർശനത്തിനെത്തും. കേരളത്തിലും പുറത്തുമായി നൂറിലേറെ തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ബെസ്റ്റ് വേ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജി നിർമ്മിച്ച ചിത്രത്തിൽ ബിനു പപ്പു, ഷൈൻ ടോം ചാക്കോ, എം.എ നിഷാദ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നീതി തേടി പോലീസ് സ്റ്റേഷനിൽ എത്തുന്ന ലക്ഷ്മണൻ കാണി എന്ന ആദിവാസി യുവാവിന്റെ ജീവിതത്തിൽ അടുത്ത ആറു ദിവസം കൊണ്ട് സംഭവിക്കുന്ന പ്രതിസന്ധികൾ ആണ് ചിത്രത്തിന്റെ ഇതിവൃത്തം. ലക്ഷ്‌മണൻ […]

ശ്രീ ശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല ഡിസംബർ 12ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം. എ./എം. എസ്‍സി./എം. എസ്. ഡബ്ല്യു/എം. പിഇഎസ് പരീക്ഷകൾ ഡിസംബർ 17ലേയ്ക്ക് മാറ്റി വച്ചു. കൂടാതെ ഡിസംബർ 16ലെ ഏതാനും പരീക്ഷകളിലും മാറ്റമുണ്ട്. ഡിസംബർ 13ന് നടക്കേണ്ട മൂന്നാം സെമസ്റ്റർ ബി. എ. പരീക്ഷ (വൃത്തവും അലങ്കാരവും) ഡിസംബർ 15ലേയ്ക്ക് മാറ്റിയതായി സർവ്വകലാശാല അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് സർവ്വകലാശാല വെബ്സൈറ്റ് സന്ദർശിക്കുക.  

ഫിലാഡൽഫിയ: മാവേലിക്കര കല്ലുമല പഴയപുരയിൽ പരേതനായ പി.ഐ. തോമസിന്റെ സഹധർമ്മിണി അന്നമ്മ തോമസ് (83) ഫിലാഡൽഫിയായിൽ അന്തരിച്ചു. പൊതുദർശനം ഡിസംബർ 9 ന് വെള്ളിയാഴ്ച വൈകിട്ട് 5 :30 മുതൽ 8 :15 വരെയുള്ള സമയങ്ങളിലും, സംസ്ക്കാര ശുശ്രൂഷകൾ ഡിസംബർ 10 ന് ശനിയാഴ്ച രാവിലെ 9 :30 മുതൽ 11 :15 വരെയുള്ള സമയങ്ങളിലും ഫെയർലെസ്സ് ഹിൽസിലുള്ള സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ചിൽ വച്ച് നടത്തപ്പെടും. (520 Hood Blvd, Fairless Hills, PA […]

ഹൂസ്റ്റണ്‍: വേദപണ്ഡിതനും ഋഗ്വേദ ഭാഷാഭാഷ്യ കര്‍ത്താവുമായ ഒളപ്പമണ്ണ ഒ.എം. സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും മരുമകനും അമേരിക്കയില്‍ കുട്ടികള്‍ക്ക് കഥ പറഞ്ഞുകൊടുക്കുന്നു. വെറും കഥകളല്ല, പുരാണത്തില്‍ നിന്നും ഉപനിഷത്തില്‍ നിന്നുമുള്ള അര്‍ത്ഥസമ്പുഷ്ടമായ കഥകള്‍. മനസ്സിലേക്ക് സനാതന ധര്‍മത്തിന്റെ വിത്തുപാകിയ കഥകള്‍ അമേരിക്കയില്‍ ജനിച്ചു വളരുന്ന മലയാളി കുട്ടികളിലേക്കും പകരുക കഥ കേട്ട് വളരുന്ന പുതു തലമുറ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയാണ് ‘ കഥാ വേള’ അവതരിപ്പിക്കുന്നത്. ഒളപ്പമണ്ണ ഒ.എം. സി […]

എസ്.എം.ടി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിസാമുദീൻ നാസർ സംവിധാനം ചെയ്യുന്ന ‘ഉത്തോപ്പിൻ്റെ യാത്ര’യുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിയാൻ പത്താൻ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ മീര പിള്ളയാണ് നായിക. ഡിസംബർ 10ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷൻ ഹരിപ്പാട്, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളാണ്. ട്രാവൽ മൂഡ് ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ ഒരുക്കുന്നത് ദിലീപ് ഷെറഫ് ആണ്. ചിത്രത്തിൽ പ്രമുഖ താരങ്ങളോടൊപ്പം ആരോമൽ ബി.എസ്, എൻ.വെങ്കിടാചലം, പ്രദീപ് ടി, ജോസ്വിൻ എബ്രഹാം ജോൺസൺ, നൗഫൽ, ഷമീർ എന്നിവരെ […]

തിരുവനന്തപുരം: മദ്യത്തിന്റെ പൊതുവിൽപ്പന നികുതി നാല് ശതമാനം വർദ്ധിപ്പിക്കണമെന്ന ബില്ല് പാസാക്കി നിയമസഭ. മയക്കുമരുന്ന് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ മദ്യവില വർധിപ്പിക്കരുതെന്നാണ് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. ലാഭം മദ്യകമ്പനികൾക്ക് മാത്രമാണെന്നും പ്രതിപക്ഷം വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഈ നയം അംഗീകരിക്കാൻ കഴിയില്ലെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. 23 പുതിയ ബാറുകൾക്ക് ഈ വർഷം മാത്രം അനുമതി നൽകിയെന്നും പ്രതിപക്ഷ അറിയിച്ചു. അതേസമയം,പുതിയ ബാറ് വന്നത് കൊണ്ട് വിൽപ്പന കൂടിയിട്ടില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. […]

ഡബ്ലിന്‍ : അപൂര്‍വ്വ വൈറസ് രോഗബാധയെ തുടര്‍ന്ന് അഞ്ച് വയസ്സുകാരന്‍ മരിച്ചതോടെ അയര്‍ലണ്ടില്‍ ഭീതി പടരുന്നു.ഐ ഗ്യാസ് എന്നും ഗ്രൂപ്പ് എ സ്ട്രെപ്പ് എന്നുമറിയപ്പെടുന്ന അപൂര്‍വ്വ ‘ഭീകര’നാണ് കുട്ടികള്‍ക്കിടയില്‍ പടരുന്നത്. ഇതു മുന്‍നിര്‍ത്തി ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് എച്ച്. എസ് ഇ.ഇതിനെ ചെറുക്കാന്‍ മാത്രമായി വാക്സിനില്ലെന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്നത്. രോഗബാധയുണ്ടായാല്‍ ആന്റിബയോട്ടിക്കാണ് രക്ഷ. എന്നിരുന്നാലും ചില കേസുകളില്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് വളരെ സാധ്യതയുണ്ട്.കോവിഡിന് ശേഷം സാമൂഹിക ഇടപെടലുകള്‍ വര്‍ധിച്ചതാണ് രോഗം പടരുന്നതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.അഞ്ച് വയസ്സിന് […]

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ 8 മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. എംഎസ്എംഇ ലൂടെ 6282 രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ നടന്നത്. 2,20,500 പേർക്ക് തൊഴിൽ ലഭിച്ചു. മലപ്പുറം, എറണാകുളം ജില്ലകളിൽ മാത്രം 10,000 ത്തിലധികം പുതിയ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. എട്ട് മാസം കൊണ്ട് ഒരു വർഷം കൊണ്ട് കൈവരിക്കാൻ ലക്ഷ്യമിട്ടത് യാഥാർത്ഥ്യമാക്കിയെന്നും മന്ത്രി പി […]

error: Content is protected !!