Advertisment

പുതു നേതൃത്വവും പുതിയ പരിപാടികളുമായി സമീക്ഷ യുകെ കൊവെൻട്രി വാർവിക്ക് ബ്രാഞ്ച്

New Update

publive-image

Advertisment

സമീക്ഷ യുകെയുടെ ദേശീയ സമ്മേളനത്തോട് മുന്നോടിയായി കൊവെൻട്രി വാർവിക്ക് ബ്രാഞ്ച് സമ്മേളനം വ്യാഴാഴ്ച (14/10/2021) രാത്രി 8 മണിക്ക് ഹെഡിൽ ഗ്രൊവിൽ വെച്ച് നടന്നു. നാഷണൽ സെക്രട്ടറി സഖാവ്. ദിനേശ് വെള്ളാപ്പള്ളി ഉത്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ, സമീക്ഷ കോവെന്ററി വാർവിക്ക് ബ്രാഞ്ച് പ്രസിഡണ്ടും മലയാളം മിഷൻ ദേശീയ സെക്രട്ടറിയും ആയ സഖാവ്. എബ്രഹാം കുര്യൻ അധ്യക്ഷത വഹിച്ചു.

ബ്രാഞ്ച് സെക്രട്ടറി സഖാവ്. ശ്രീജിത്. ജി സ്വാഗതം പറയുകയും, കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സമീക്ഷ യുകെ ദേശീയ തലത്തിൽ സംഘടിപ്പിച്ച എല്ലാ ക്യാമ്പെയിനുകളും ഏറ്റെടുത്തു നടത്തി വിജയിപ്പിച്ച കോവെന്ററി വാർവിക്ക് ബ്രാഞ്ചിനെ നാഷണൽ പ്രെസിഡന്റും ബ്രാഞ്ച് അംഗവും ആയ സഖാവ്. സ്വപ്ന പ്രവീണും, ദേശീയ സെക്രട്ടറി സഖാവ്. ദിനേശ് വെള്ളാപ്പള്ളിയും പ്രത്യേകം അഭിനന്ദിച്ചു . ലോക്ക് ഡൌൺ കാലത്തു കഷ്ടത അനുഭവിച്ച വിദ്യാർത്ഥികളെയും, ജോലി നഷ്ടപ്പെട്ടവരെയും സഹായിക്കാൻ ബ്രാഞ്ചിലെ അംഗങ്ങൾ നടത്തിയ ശ്രമങ്ങൾ മാതൃകാപരമായ ഒന്നാണ് എന്ന് ഇവർ അഭിപ്രായ പെട്ടു .

അടുത്ത രണ്ടു വർഷത്തേക്കുള്ള ഭരണ സമിതിയെ സമ്മേളനം തിരഞ്ഞെടുത്തു. ബ്രാഞ്ച് സെക്രട്ടറി - സ. പ്രവീൺ രാമചന്ദ്രൻ, ബ്രാഞ്ച് പ്രസിഡന്റ് - സ. ജുബിൻ അയ്യാരിൽ, ജോയിൻറ് സെക്രട്ടറി - സ. ക്ലിന്റ് തോമസ്, വൈസ് പ്രസിഡന്റ് - സ. ഷിനു ഷിബു (ആമി), ട്രെഷറർ - സ. അഖിൽ എന്നിവർ ഇനിവരുന്ന രണ്ടു വർഷകാലം ബ്രാഞ്ചിനെ നയിക്കും. ബ്രാഞ്ച് അംഗങ്ങൾ ആയ മുഹമ്മദ് മർസൂഖ്, അബി, നെബിൽ അഫി, ഹരികൃഷ്‌ണൻ എന്നിവർ പുതിയ ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ബ്രാഞ്ചിന്റെ ഭാവി പരുപാടികളായ എൻ എച്ച് എസ് ഉം ആയി സഹകരിച്ചുകൊണ്ടുള്ള പരിപാടികൾ, ഫുഡ് ബാങ്കിലേക്കുള്ള കളക്ഷൻസ്, ഓർഗൻ ഡൊണേഷനെ കുറിച്ചുള്ള ബോധവത്കരണം, ലൈബ്രറിയിലേക്കുള്ള പുസ്തകവിതരണങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റഫോം വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള ഭാവിപരിപാടികളെ കുറിച്ചും യോഗം ചർച്ച ചെയ്തു. അധ്യക്ഷൻ എബ്രഹാം കുര്യൻ നന്ദി പറഞ്ഞുകൊണ്ട്, രാത്രി 9.30 നു സമ്മേളനം അവസാനിച്ചു.

Advertisment