Advertisment

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന് പുതിയ ഭാരവാഹികൾ

New Update

publive-image

Advertisment

പ്രെസ്റ്റൻ . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറത്തിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു . ഡോ. ഷിൻസി ജോൺ ( പ്രസിഡന്റ് ) റോസ് ജിമ്മിച്ചൻ ( സെക്രെട്ടറി ) ജെയ്‌സമ്മ ബിജോ( വൈസ് പ്രസിഡന്റ് ) ,ജിൻസി വെളുത്തേപ്പള്ളി( ജോയിൻറ് സെക്രെട്ടറി ), ഷൈനി സാബു ( ട്രെഷറർ ) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വിമൻസ് ഫോറം ചെയർമാൻ റെവ. ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി .

വചനം പഠിച്ച് വചനാധിഷ്ഠിതമായ ജീവിതം നയിക്കുകയും , പ്രാർത്ഥനയിലൂടെ ശക്തി പ്രാപിച്ച് പ്രവർത്തന മണ്ഡലങ്ങളിലേക്ക് ഇറങ്ങി ചെല്ലുകയും , വ്യാപാരിക്കുകയും ചെയ്യുമ്പോഴാണ് നൂറ് മേനി ഫലം പുറപ്പെടുവിക്കാൻ കഴിയുന്നതെന്നും , അതിലൂടെയാണ് കുടുംബങ്ങളുടെയും ,സമൂഹത്തിന്റെയും , സഭയുടെയും വളർച്ച സാധ്യമാകുന്നതെന്നും അനുഗ്രഹ പ്രഭാഷണത്തിൽ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു .തിരുഹൃദയ സന്ന്യാസ സഭ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർലിൻ അരീപ്പറമ്പിൽ എസ്‌ .എച്ച് . ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി മാർ ജോസഫ് സ്രാമ്പിക്കൽ രക്ഷാധികാരിയും , റെവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട് സഹരക്ഷാധികാരിയും , റെവ. ഫാ. ജോസ് അഞ്ചാനിക്കൽ ചെയർമാനും ,സിസ്റ്റർ കുസുമം എസ്. എച്ച് .ഡയറക്ടർ ആയും ഉള്ള രൂപതാ നേതൃ സമിതിയാണ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .

ഓരോ റീജിയനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരടങ്ങുന്ന പതിനാറംഗ രൂപതാ വിമൻസ് ഫോറം കൗൺസിൽ മെമ്പേഴ്സിൽ നിന്നുമാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് . തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ കൗൺസിൽ മെമ്പേഴ്സിനും വിമൻസ് ഫോറത്തെക്കുറിച്ചുള്ള തങ്ങളുടെ വീക്ഷണത്തെക്കുറിച്ചും , പ്രവർത്തന സാധ്യതകളെക്കുറിച്ചും സംസാരിക്കാൻ അവസരം ലഭിച്ചു ,വിമൻസ് ഫോറം പ്രസിഡന്റ് ജോളി മാത്യു കഴിഞ്ഞ കാല പ്രവർത്തനങ്ങളെ ക്കുറിച്ചുള്ള ചെറു വിവരണം അംഗങ്ങൾക്ക് നൽകി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം ഭാരവാഹികൾ :

പ്രസിഡന്റ് - ഡോക്ടർ ഷിൻസി ജോൺ (കോവെന്ററി റീജിയൺ )

വൈസ് പ്രസിഡന്റ് - ജെയ്‌സമ്മ ബിജോ (ലണ്ടൻ റീജിയൺ )

സെക്രട്ടറി - റോസ് ജിമ്മിച്ചൻ (മാഞ്ചസ്റ്റർ റീജിയൺ )

ജോയിന്റ് സെക്രട്ടറി - ജിൻസി വെളുത്തെപ്പള്ളി (പ്രെസ്റ്റൺ റീജിയൺ)

ട്രെഷറർ - ഷൈനി സാബു ( ഗ്ലാസ്‌ഗോ റീജിയൺ )

കൗൺസിൽ മെമ്പേഴ്‌സ് :

ബീന ജോജി (ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ )

ഷെൽമ ദിലീപ് ബ്രിസ്റ്റോൾ കാർഡിഫ് റീജിയൺ )

നീമ ജോസ് (കേംബ്രിജ് റീജിയൺ )

നിമ്മി ജോസഫ് (കേംബ്രിജ് റീജിയൺ )

ബ്ലെസി അലക്സ് (കോവെന്ററി റീജിയൺ )

ബീന ജോൺസൻ ( ഗ്ലാസ്‌ഗോ റീജിയൺ )

റീന ജെബിറ്റി (ലണ്ടൻ റീജിയൺ )

ആഷ്‌ലി ജിനു (പ്രെസ്റ്റൺ റീജിയൺ )

ജിജി സന്തോഷ് (സൗതാംപ്ടൺ റീജിയൺ )

സിസി സക്കറിയ (സൗതാംപ്ടൺ റീജിയൺ)

ട്വിങ്കിൾ വര്ഗീസ് ( മാഞ്ചെസ്റ്റർ റീജിയൺ )

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കഴിഞ്ഞകാല വർഷങ്ങളിൽ വിമൻസ് ഫോറത്തിന് നേതൃത്വം കൊടുത്തവരെ നന്ദിയോടെ സ്മരിക്കുകയും പുതിയ ഭാരവാഹികൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങൾ നേരുകയും ചെയ്തു. സമ്മേളനത്തിൽ പങ്കെടുത്തവർക്ക് വൈസ് പ്രസിഡന്റ് സോണിയ ജോണി നന്ദി പറഞ്ഞു, അഭിവന്ദ്യ പിതാവിന്റെ സമാപന ആശീർവാദത്തോടെ സമ്മേളനം സമാപിച്ചു .

Advertisment