Advertisment

യുക്മ നഴ്‌സസ് ഫോറം അംഗങ്ങൾക്ക് എൻ എച്ച് എസ് ഫെലോഷിപ്പിനു അവസരം

New Update

publive-image

Advertisment

എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ ഐ എൻ എ ഡി ഫെലോഷിപ്പിനു യു എൻ എഫ് അംഗങ്ങൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ആറു മാസം മുതൽ ഒരു വർഷത്തേക്കാണ് ഫെല്ലോഷിപ്പ്. നിങ്ങളുടെ ജോലിയിൽ നിന്നും മാസത്തിൽ 15 മണിക്കൂർ സമയം ഫെലോഷിപ്പിനു വേണ്ടി ലഭിക്കും. യു എൻ എഫ് ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാനാണ് ഈ സമയം അനുവദിച്ചിരിക്കുന്നത്. നിലവിൽ ബാൻഡ് 5 അല്ലെങ്കിൽ 6 ആയി ജോലി ചെയ്യുന്ന യു എൻ എഫ് അംഗങ്ങൾ ആയിട്ടുള്ള മലയാളി നേഴ്സുമാർക്കാണ് ഈ അസുലഭ അവസരം.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 25. അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇൻറർവ്യൂ ഫെബ്രുവരി - 3 - 4 തീയ്യതികളിലായി നടക്കും. ഫെല്ലോഷിപ്പ് തുടങ്ങുന്നത് 2022 മാർച്ച് ഒന്നിനാണ്.

താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്കും ആപ്ലിക്കേഷൻ ഫോമിനുമായി യുക്മ, യുക്മ നഴ്സസ് ഫോറം (UNF) ഭാരവാഹികളുമായി ബന്ധപ്പെടുക - contact.unf@gmail.com

Advertisment