03
Friday February 2023
Pravasi

ലോക പ്രവാസി മലയാളികൾക്ക് തുല്യം വയ്ക്കാനില്ലാത്ത മഹാമേള : യുക്മ ദേശീയ കലാമേളാ നാൾവഴികളിലൂടെയുള്ള തീർത്ഥയാത്രയുടെ അവസാന ഭാഗം

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
Sunday, November 6, 2022
ചരിത്രമറിയുക എന്നത് ആത്മബോധത്തിന് മിഴിവേകുന്ന ഒന്നാണ്. കഴിഞ്ഞ പത്തുവർഷമായി യു കെ മലയാളികളുടെ കലാ സാംസ്ക്കാരിക വളർച്ച ലക്ഷ്യമാക്കി യുക്മ സംഘടിപ്പിക്കുന്ന കലാമേളകൾ എല്ലാ പ്രവാസി സമൂഹങ്ങൾക്കും ജ്വലിക്കുന്ന മാതൃകയാണ്.
യുക്മ ദേശീയ കലാമേളയുടെ നാൾവഴികളിലൂടെ ഒരു യാത്ര എന്ന ഈ പരമ്പരയുടെ ആദ്യ രണ്ട് ഭാഗങ്ങൾ വായിച്ചു അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർ നിരവധിയാണ്. യുക്മ എന്ന സംഘടനയിൽ സജീവം അല്ലായെങ്കിൽപ്പോലും, ഈ പ്രവാസി സംഘടനയെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന അനവധി ആളുകളും അക്കൂട്ടത്തിൽ ഉണ്ട് എന്നത് യുക്മയ്ക്കും യുക്മ മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകൾക്കുമുള്ള അംഗീകാരംകൂടിയായി കാണുന്നു. അവസാന മൂന്ന് ദേശീയ കലാമേളകളായ കവൻട്രി 2016, ഹെയർഫീൽഡ് 2017, ഷെഫീൽഡ് 2018 എന്നീ ദേശീയ മേളകളിലൂടെയാണ് നാം ഈ ലേഖനത്തിന്റെ അവസാന  ഭാഗത്തിൽ കടന്നു പോകുന്നത്.
 
ഏഴാമത് ദേശീയ കലാമേള കവൻട്രിയിൽ  
2016 നവംബര്‍ 5 ശനിയാഴ്ച്ച  കവൻട്രിയിലെ വാർവിക്  മെറ്റന്‍ സ്കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണും മിഡ്‌ലാൻഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. സ്റ്റോക്ക്-ഓൺ-ട്രെന്റിനും, ലെസ്റ്ററിനും ശേഷം മിഡ്‌ലാൻഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എൻ വി കുറുപ്പിന്റെ അനുസ്മരണാർത്ഥം “ഒ എൻ വി നഗർ” എന്ന് നാമകരണം ചെയ്ത കലാമേള നഗർ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിൽ ദർശിച്ചിട്ടില്ലാത്ത വൻ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്‌പിയറിന്റെ  ജന്മനാട്ടിൽ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ, അർദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങൾ വന്നപ്പോൾ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയൺ ഒരിക്കൽക്കൂടി ദേശീയ ജേതാക്കളായി. മിഡ്‌ലാൻഡ്‌സ് റീജിയണിലെ തന്നെ ശക്തരായ ബർമിംഗ്ഹാം സിറ്റി മലയാളീ കമ്മ്യൂണിറ്റിയും, സ്റ്റഫോർഡ്ഷെയർ മലയാളി അസോസിയേഷനും ചാമ്പ്യൻ അസോസിയേഷൻ പട്ടം പങ്കിട്ടെടുത്തു.
ഹെയർഫീൽഡിൽ  അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയൺ 
ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനിൽ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകർഷിക്കപ്പെട്ട ഒന്നായിരുന്നു. സൗത്ത് ഈസ്റ്റ് റീജിയന്റെയും  അസോസിയേഷൻ ഓഫ് സ്‌ലോ മലയാളീസിന്റെയും സംയുക്ത ആതിഥേയത്വത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുൻഗണനാ ക്രമങ്ങളും പുനർ നിർണ്ണയിച്ചുകൊണ്ട്, നാല് വേദികൾക്ക് പകരം അഞ്ച് വേദികളിൽ ഒരേസമയം മത്സരങ്ങൾ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി.
മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച  കലാഭവൻ മണിയുടെ പേരിൽ നാമകരണം ചെയ്ത കലാമേള നഗരിയിൽ രാവിലെ ഒൻപത്‌ മണിമുതൽ ആരംഭിച്ച ജനപ്രവാഹം അർധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്റ്റോബർ 28 ശനിയാഴ്ച നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയർഫീൽഡ് അക്കാഡമിയിൽ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആൻഡ് വെസ്റ്റ്  മിഡ്‌ലാൻഡ്‌സ് റീജിയൺ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക്  വിജയികളായി. ഒരു വർഷത്തെ ഇടവേളക്ക് ശേഷം സൗത്ത് വെസ്റ്റ്  റീജിയണിലെ വമ്പന്മാരായ ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷൻ രണ്ടാംവട്ടവും അസോസിയേഷൻ വിഭാഗം ചാമ്പ്യൻമാരായി.
ദശാബ്‌ദി വർഷത്തിലെ ഐതിഹാസിക മേളക്ക് ആതിഥേയത്വം വഹിക്കാൻ ഷെഫീൽഡ്
യുക്മ രൂപംകൊണ്ടതിന്റെ പത്താം വാർഷികം ആചരിക്കപ്പെടുന്ന ചരിത്രദശയിൽ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറിയത്. യുക്മ ജന്മമെടുത്ത 2009 ൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുക ആയിരുന്നു സ്വാഭാവികമായി യുക്മ നേതൃത്വം ലക്‌ഷ്യം വച്ചത്. തുടർന്ന് വന്ന എല്ലാവർഷങ്ങളിലും റീജിയണൽ തലത്തിലും ദേശീയ തലത്തിലും കൃത്യമായി കലാമേളകൾ സംഘടിപ്പിക്കുകയുണ്ടായിട്ടുണ്ട്. ഓരോ വർഷം കഴിയുന്തോറും വർദ്ധിച്ചുവരുന്ന സംഘാടക മികവും, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കഠിന പരിശീലനങ്ങളിലൂടെ ആർജ്ജിതമാകുന്ന ക്രമപ്രവർദ്ധിതമായ വാശിയും ഉത്സാഹവും യുക്മ കലാമേളകളുടെ നിലവാരവും മേന്മയും വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ദശവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടു നടന്ന കലാമേള എന്നനിലയിലാവും ഒൻപതാം ദേശീയ കലാമേള യുക്മയുടെ ചരിത്രത്തിൽ അവിസ്മരണീയമാവുക.
2018 ഒക്റ്റോബർ 27 ന്  സൗത്ത് യോർക്‌ഷെയറിലെ ഷെഫീൽഡിൽ നടന്ന ഒൻപതാമത് യുക്മ ദേശീയ കലാമേള യുക്മ യോർക്‌ഷെയയർ ആൻഡ് ഹംബർ റീജിയന്റെയും ഷെഫീൽഡ് കേരളാ കൾച്ചറൽ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. ആകസ്മികമായി മരണമടഞ്ഞ വയലിൻ മാന്ത്രികൻ ബാലഭാസ്‌ക്കറുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് “ബാലഭാസ്‌ക്കർ നഗർ” എന്ന് നാമകരണം ചെയ്ത പെനിസ്റ്റൺ ഗ്രാമർ സ്കൂളിൽ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറി. യുക്മ കലാമേളകളുടെ ചരിത്രത്തിൽ ആദ്യമായി റീജിയണൽ – ദേശീയ കലാമേളകൾ  പൂർണമായും കുറ്റമറ്റരീതിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനം ഏർപ്പെടുത്തിയ മേള എന്നനിലയിലും ഷെഫീൽഡ് കലാമേള എന്നെന്നും ഓർമ്മിക്കപ്പെടും. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് റീജിയണെ പിന്നിലാക്കി ആതിഥേയരായ യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ ഇദംപ്രഥമമായി യുക്മ ദേശീയ കലാമേള ജേതാക്കളായി. യോർക്‌ഷെയർ ആൻഡ് ഹംബർ റീജിയണിലെ ശക്തരായ ഈസ്റ്റ് യോർക്‌ഷെയർ കൾച്ചറൽ അസോസിയേഷൻ – ഹൾ, അസോസിയേഷൻ വിഭാഗം ചാമ്പ്യന്മാരായി.

യു കെ യുടെ വ്യാവസായിക നഗരത്തിൽ ഇതാദ്യമായി മാഞ്ചസ്റ്റർ കലാമേള 2019
യുക്മ നോർത്ത് വെസ്റ്റ് റീജിയൻ ആതിഥ്യമരുളിയ മാഞ്ചസ്റ്റർ കലാമേള വൻ വിജയമാക്കിയതിന് പിന്നിൽ നോർത്ത് വെസ്റ്റ് റീജിയനിലെ പ്രവർത്തകരുടെ ഒത്തൊരുമയും സംഘാടക മികവുമായിരുന്നു. സംഘടനാ സ്ഥാപിതമായതിന്റെ ദശാബ്‌ദി ആചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള ദേശീയ കലാമേള എന്നനിലയിലാണ് 2019 ദേശീയ മേള യുക്മയുടെ ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടുന്നത്. കലാമേള പ്രശസ്ത ബോളിവുഡ് അഭിനേത്രി ശ്രീദേവിയുടെ പേരിട്ട ശ്രീദേവി നഗറിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്. രാവിലെ 10ന് ആരംഭിച്ച മത്സരങ്ങൾ സമ്മാനദാനത്തോടെ പൂർത്തിയായപ്പോൾ പുലർച്ചെ നാല് മണി വരെയായിരുന്നു.
2020, 2021 വർഷങ്ങളിൽ കോവിഡ് മഹാമാരി ലോകത്ത് നാശം വിതച്ച കാലഘട്ടത്തിലും യുക്മ കലാമേളകൾ സംഘടിപ്പിക്കുകയുണ്ടായി. വിർച്വൽ പ്ലാറ്റ്ഫോമുകളിൽ സംഘടിപ്പിച്ച കലാമേള അത്യധികം വെല്ലുവിളി നിറഞ്ഞതായിരുന്നു. ആ വെല്ലുവിളികൾ സധൈര്യം ഏറ്റെടുത്തു കൊണ്ട് കലാമേളകൾ മുടക്കം വരുത്താതെ നടത്തുവാൻ യുക്മയ്ക്ക് സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്.

പതിമൂന്നാമത് ദേശീയ കലാമേള – ചെൽറ്റൻ ഹാമിലേക്ക് സ്വാഗതം.
സ്ഥാപിതമായതിന്റെ ദശാബ്‌ദി പിന്നിട്ട യുക്മയുടെ 2022 ലെ ദേശീയ കലാമേള മാനുഷിക മൂല്യങ്ങളുടെ ചിന്താധാരയിലേക്കുള്ള ഒരു തിരിച്ചറിവ് കൂടിയാവുകയാണ്. ഇന്ന് നവംബർ അഞ്ച് ശനിയാഴ്ച യു കെയിലെ കുതിരയോട്ടക്കമ്പക്കാരുടെ പേരിൽ പ്രശസ്തമായ ഗ്ലോസ്റ്റർ ഷെയറിലെ ചെൽറ്റൻഹാമിലെ ക്ലീവ്  സ്കൂളിൽ പ്രത്യേകം സജ്ജീകൃതമായ അഞ്ച് വേദികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന, മേഖലാ കലാമേള ജേതാക്കൾ ഏറ്റുമുട്ടുകയാണ്. ദേശീയ കലാമേള അരങ്ങേറുന്ന ലോകപ്രശസ്ത ഗായികയുടെ നാമധേയത്തിലുള്ള “ലതാ മങ്കേഷ്കർ നഗറി”ൽ തിരിതെളിയാൻ ഇനി എതാനും മണിക്കൂറുകൾ മാത്രം ശേഷിച്ചിരിക്കെ, യുക്മ ദേശീയ കലാമേളകളുടെ നാൾവഴിയിലൂടെ യാത്രകൾ പുതിയതായി യുകെയിലെത്തിച്ചേർന്നവർക്കും യുക്മയെ പരിചയപ്പെടുന്നവർക്കും ഉപകാരമാകുമെന്ന് കരുതുന്നു. പരിമിതമായ സാഹചര്യങ്ങളിൽ നിന്നും അതുല്യമായ വളർച്ചയിലേക്കെത്തിയ ഒരു സമൂഹത്തിന്റെ ഒത്തൊരുമയുടെയും സംഘാടകശേഷിയുടെയും ചരിത്രം കൂടിയാവുന്നു ഇത്
ഭാഷയും തനതായ കലാരൂപങ്ങളും ഒരു ജനതയുടെ സംസ്ക്കാരത്തിന്റെ നിദർശനങ്ങൾ ആണ്. കാലദേശങ്ങളെ അതിജീവിക്കുമ്പോഴാണ് സംസ്ക്കാരം മഹത്തരമെന്ന് വാഴ്ത്തപ്പെടുന്നത്. പിറന്ന നാടിന്റെ നന്മകൾ ഈ പ്രവാസി സമൂഹത്തിൽ സജീവമാക്കുവാനും, വരുംതലമുറയ്ക്ക് പകർന്ന്നൽകാനും യുക്മ കലാമേളകൾ വഹിക്കുന്ന പങ്ക് നിസ്തുലങ്ങളാണ്. ജന്മനാടിന് അഭിമാനകരങ്ങളായ യുക്മ കലാമേളകൾ ലോക പ്രവാസി മലയാളി സമൂഹത്തിന് തിളങ്ങുന്ന മാതൃകയാണ്. അമ്മിഞ്ഞ പാലിലൂടെ ഓരോ മലയാളിയുടെ ജീവരക്തത്തിലും അലിഞ്ഞു ചേർന്ന സാംസ്ക്കാരിക തേജസ്സ് യു കെ മലയാളി സമൂഹത്തിൽ പ്രോജ്വലിപ്പിക്കുവാൻ യുക്മകലാമേളകൾ നൽകുന്ന സംഭാവനകൾ കാലാതീതമായി നിലനിൽക്കും എന്നതിൽ സംശയമില്ല.
ഇതൊരു യാത്രയാണ്. ഒരു പ്രവാസി ജനതയുടെ സാംസ്ക്കാരിക സ്വത്വത്തിന്റെ ആത്മീയ യാത. പുത്തൻ നേതൃത്വങ്ങൾ യുക്മയുടെ ദീപശിഖ വരുംതലമുറക്ക് കൈമാറിക്കൊണ്ടിരിക്കുമ്പോഴും, നമ്മുടെ ഒത്തൊരുമയുടെ ജൈത്യയാത്ര തുടർന്നുകൊണ്ടേയിരിക്കും……….. പ്രവാസി ലോകത്തിന് അത്ഭുതമായ യുക്മ കലാമേളകൾ അരങ്ങുകൾ കീഴടക്കിക്കൊണ്ടേയിരിക്കും. ഏവരെയും 2022 നവംബർ അഞ്ചിന് ഗ്ലോസ്റ്റർ ഷെയർ ചെൽറ്റൻഹാമിലെ ക്ലീവ് സ്കൂളിലെ “ലതാ മങ്കേഷ്കർ നഗറി”ൽ നടക്കുന്ന പതിമൂന്നാമത് യുക്മ ദേശീയ കലാമേളയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.
(2019, 2020,2021, വർഷങ്ങളിൽ യുക്മ ദേശീയ ജനറൽ സെക്രട്ടറിയായും, മുൻ വർഷങ്ങളിൽ ദേശീയ കമ്മറ്റിയുടെ ട്രഷറർ, ജോയിൻ്റ് സെക്രട്ടറി, ജോയിൻ്റ് ട്രഷറർ, ദേശീയ സമിതിയംഗം, പി ആർ ഒ എന്നിവ ആയിരുന്ന ലേഖകൻ, നിലവിൽ യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ ആയി പ്രവർത്തിക്കുന്നു)

More News

അരീക്കര: സെന്റ് റോക്കിസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും വിശുദ്ധ റോക്കീസിൻ്റെ തിരുനാളും ശനി,ഞായർ ദിവസങ്ങളിൽ.ഇന്ന് രാവിലെ ഇടവക വികാരി ഫാ സ്റ്റാനി ഇടത്തിപഴമ്പിൽ പതാക ഉയർത്തി. തുടർന്ന് അസിസ്റ്റന്റ് വികാരി ഫാദർ എബിൻ കുന്നപ്പള്ളി യുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിക്കപ്പെട്ടു. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് തിരുനാൾ നടത്തപ്പെടുക. ശനിയാഴ്ച വൈകുന്നേരം 5.30 ന് തിരുനാൾ കുർബാനയും, തുടർന്ന് അരീക്കര ദേശത്തിന്റെ മതേതരത്വം വിളിച്ചോതിക്കൊണ്ട് അരീക്കര ദേവാലയത്തിൽ നിന്ന് ആരംഭിച്ച് പെരുമറ്റം […]

തിരുവനന്തപുരം: കേരളത്തിന്റെ വികസനചക്രവാളത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഏടാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സര്‍ക്കാര്‍, സ്വകാര്യ സംരംഭകര്‍ ഭൂമി ഉടമകള്‍ എന്നിവരുള്‍പ്പെടുന്ന വികസനപദ്ധതികള്‍ നടപ്പാക്കും. ലാന്‍ഡ് പൂളിങ് സംവിധാനവും പിപിപി വികസന മാതൃകകളും ഉള്‍പ്പെടുത്തി 60,000 കോടി രൂപയുടെ വികസനപന്ധതികള്‍ ആദ്യഘട്ടത്തില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. വിഴഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് ലോകത്തിലെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രാന്‍സിഷപ്പ്‌മെന്റ് കണ്ടയ്‌നര്‍ തുറമുഖമായി […]

തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ‘ഇന്ധനവിലയിലെ വര്‍ദ്ധന വിലക്കയറ്റത്തിന് വഴിവക്കും.ജനങ്ങളുടെ നടു ഒടിക്കുന്ന ബജറ്റാണിത്.എല്ലാത്തിനും അധിക നികുതി ചുമത്തിയിരിക്കുന്നു. നരേന്ദ്ര മോദി ചെയ്യുന്ന അതെ കാര്യം പിണറായി സര്‍ക്കാര്‍ ചെയ്യുന്നു . ജനങ്ങളുടെ മുകളില്‍ അധിക ഭാരം ചുമത്തുന്നു. ഇതാണോ ഇടത് ബദല്‍? കൊള്ള അടിക്കുന്ന ബജറ്റാണിത്. കിഫ്ബി വായ്പ എടുത്തതിന്റെ ദുരന്തം ആണ് ഇപ്പൊള്‍ സംസ്ഥാനം നേരിടുന്നത്’ അദ്ദേഹം കുറ്റപ്പെടുത്തി. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സാമൂഹ്യ […]

തിരുവനന്തപുരം: കെ ഫോൺ പദ്ധതി നടപ്പാക്കാഴന്‍ 100 കോടി രൂപ അനുവദിച്ചു. ഇതിലൂടെ 70,000 കുടുംബങ്ങൾക്ക് സൗജന്യ ഗാർഹിക ഇന്‍റർനെറ്റ് കണക്ഷന്‍ നൽകും. സ്റ്റാർട്ടപ്പ് മിഷന് ബജറ്റിൽ 90.2 കോടിരൂപ മാറ്റിവച്ചു. ടെക്നോ പാർക്കിന് 26 കോടിയും ഇന്‍ഫോ പാർക്കിന് 25 കോടിയും വകവരുത്തി. റെയിൽവേ സുരക്ഷയ്ക്ക് 12 കോടിയും ജില്ലാ റോഡുകൾക്ക് 288 കോടിയും അനുവദിച്ചു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി […]

ലണ്ടൻ: ഖത്തർ ആസ്ഥാനമായ എബിഎൻ കോർപ്പറേഷന്റെ ചെയർമാനും എൻആർഐ യുവ സംരംഭകനുമായ ജെകെ മേനോനെ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം യുകെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് കോവിഡ്-19 ന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മികച്ച വ്യക്തികളെ ആദരിച്ചത്. ബ്രിട്ടീഷ് പാർലമെന്റിലെ പ്രമുഖരെയും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യവസായ പ്രമുഖരെയുമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ സംഘടിപ്പിച്ച ചടങ്കിൽ ആദരിച്ചത്. അന്താരാഷ്‌ട്ര ബിസിനസ് രംഗത്തെ മികച്ച […]

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ തോല്‍പ്പിച്ചുകളയുന്നത് വയറ്റിലെ കൊഴുപ്പ് തന്നെയാണെന്ന് നിസംശയം പറയാം. അതുകൊണ്ട് നിങ്ങള്‍ ഒരു വെയ്റ്റ് ലോസ് യാത്രയിലാണെങ്കില്‍ നിങ്ങളെ ഉറപ്പായും സഹായിക്കുന്ന ഒന്നാണ് ചുരയ്ക്ക കൊണ്ട് തയ്യാറാക്കുന്ന ജ്യൂസ്. വെറും വയറ്റില്‍ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് മെറ്റബോളിസം വേഗത്തിലാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ചുരയ്ക്കയില്‍ അടങ്ങിയിട്ടുള്ള കലോറി കുറവായതിനാലാണ് ഇത് വണ്ണം കുറയ്ക്കാന്‍ നല്ലതാണെന്ന് പറയുന്നത്. 100 ഗ്രാം ചുരയ്ക്കയില്‍ 15ഗ്രാം കലോറിയും ഒരു ഗ്രാം കൊഴുപ്പും മാത്രമാണ് അടങ്ങിയിട്ടുള്ളത്. നാരുകളാല്‍ […]

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് സംസ്ഥാനത്തെ 480 ആശുപത്രികളിൽ ലഭ്യമാകുമെന്ന് ധനമന്ത്രി. ഈ ആശുപത്രികളുമായി കരാർ ആയിട്ടുണ്ട്. പദ്ധതിക്കായി ആറ് മാസത്തിനിടെ 405 കോടി രൂപ അനുവദിച്ചു. അടിയന്തര അവയവമാറ്റ ശസ്ത്രക്രിയക്ക് 30 കോടി രൂപയുടെ കോർപ്പസ് ഫണ്ട് ഉണ്ടെന്നും ധനമന്ത്രി അറിയിച്ചു. പൊതുജന ആരോഗ്യ മേഖലയ്ക്ക് 2828.33 കോടി വകയിരുത്തി സംസ്ഥാന ബജറ്റ്. മുൻ വർഷത്തേക്കാൾ കോടി 196.6 കോടി രൂപ അധികം ആണിത്. കൊവിഡ് ആരോഗ്യ പ്രശ്നം കൈകാര്യം […]

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഇതിനായി 7.9 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കെഎസ്ആര്‍ടിസി ബസ് ടെര്‍മിനലുകളുടെ നവീകരണത്തിനായി ഇരുപതു കോടി രൂപയും അനുവദിച്ചു. കശുവണ്ടി ഫാക്ടറികളുടെ ആധുനീകരണത്തിനായി 2.25 കോടി രൂപ അനുവദിച്ചു. കശുവണ്ടി വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പിലാക്കുക.

തിരുവനന്തപുരം: ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്‍റെ പൂര്‍ണരൂപവും അനുബന്ധരേഖകളും കേരള ബജറ്റ് എന്ന ആപ്ലിക്കേഷനിലൂടെ ലഭ്യമാകും. ബജറ്റ് രേഖകളുടെ ഭീമമായ അച്ചടിച്ചെലവ് ഒഴിവാക്കുന്നതിനും പേപ്പര്‍ രഹിത ബജറ്റ് എന്ന ആശയം നടപ്പിലാക്കുന്നതിനുമാണു ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. എന്‍ഐസിയുടെ സഹായത്തോടെയാണു രൂപകല്‍പ്പന. മുഴുവന്‍ ബജറ്റ് രേഖകളും www.budget.kerala.gov.in എന്ന ലിങ്ക് മുഖേനയും ലഭിക്കും. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്ന ‘kerala budget’ എന്ന ആപ്ലിക്കേഷന്‍ വഴിയും ഡൗണ്‍ലോഡ് ചെയ്യാം.

error: Content is protected !!