Advertisment

ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം യുകെ ഹൗസ് ഓഫ് കോമൺസിൽ എൻആർഐ യുവ സംരംഭകന്‍ ജെ.കെ മേനോനെ ആദരിച്ചു

New Update

publive-image

Advertisment

ലണ്ടൻ: ഖത്തർ ആസ്ഥാനമായ എബിഎൻ കോർപ്പറേഷന്റെ ചെയർമാനും എൻആർഐ യുവ സംരംഭകനുമായ ജെകെ മേനോനെ ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം യുകെ ഹൗസ് ഓഫ് കോമൺസിൽ ആദരിച്ചു. യുകെ ആസ്ഥാനമായുള്ള ഇപിജിയാണ് കോവിഡ്-19 ന്റെ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിൽ സമൂഹത്തിൽ സ്വാധീനം ചെലുത്തിയ മികച്ച വ്യക്തികളെ ആദരിച്ചത്.

ബ്രിട്ടീഷ് പാർലമെന്റിലെ പ്രമുഖരെയും സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയ വ്യവസായ പ്രമുഖരെയുമാണ് ബ്രിട്ടീഷ് പാർലമെന്റിന്റെ അധോസഭയായ ഹൗസ് ഓഫ് കോമൺസിൽ സംഘടിപ്പിച്ച ചടങ്കിൽ അവാർഡ് നൽകി ആദരിച്ചത്. അന്താരാഷ്‌ട്ര ബിസിനസ് രംഗത്തെ മികച്ച നേട്ടങ്ങൾക്ക് ജെ.കെ.മേനോന് ഇന്റെർ നാഷനൽ ബിസിനസ്സ് മേൻ ഓഫ് ദി ഇയർ അവാർഡും ഇറാഖി സൂപ്പർതാരം ഹുസാം അൽ റസാമിനെ അന്താരാഷ്ട്ര കലാപ്രതിഭ അവാർഡും നൽകിയാണ് ആദരിച്ചത്.

ബ്രിട്ടീഷ് പാർലിമെന്റ് അംഗമായ പെന്നി മോഡേയ്ന്റിനെ പാര്ലിമെന്ററിയൻ ഓഫ് ദി ഇയർ, ഷാഡോ ക്യാബിനറ്റ് മിനിസ്റ്ററായി ലൂയിസ് ഹായിഗ് എം പി യും ഇതേ വേദിയിൽ അവാർഡ് സ്വീകരിച്ചു. ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് സർ കിയർ സ്റ്റർമറാണ് പ്രതിപക്ഷ നിരയിൽനിന്നുള്ള പാർലിമെന്റേറിയൻ ഓഫ് ദി ഇയർ

Advertisment