Advertisment

കൊച്ചിയില്‍ നിന്ന് യുകെയിലേക്ക് പുറപ്പെട്ട മലയാളിക്ക് വിമാനത്തില്‍ വച്ച് ദേഹാസ്വാസ്ഥ്യം; അടിയന്തിര സഹായം വേണമെന്ന് വിമാന ഓഫീസില്‍ അറിയിച്ച് പൈലറ്റ്; ലാന്‍ഡ് ചെയ്യുമ്പോള്‍ പൊലീസിന്റെ സഹായം വേണ്ടിവരുമെന്ന് അറിയിച്ചതായും സൂചന ! കുടുംബത്തെ തേടി അധികൃതര്‍

New Update

publive-image

Advertisment

ലണ്ടന്‍: കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പുറപ്പെട്ട യുകെ മലയാളിക്ക് ദേഹാസ്വാസ്ഥ്യം. യാത്രക്കാരുടെ സഹായത്തോടെ വിമാന അധികൃതര്‍ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കിയതായാണ് സൂചന. അടിയന്തിര സഹായം ആവശ്യമാണെന്നും, യാത്രക്കാരന്റെ കുടുംബത്തെ കണ്ടെത്തി വിവരം അറിയിക്കണമെന്നും എയര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് വിമാനത്തില്‍ നിന്ന് രാവിലെ ഒമ്പതരയ്ക്ക് ശേഷം സന്ദേശം എത്തിയിരുന്നു.

പതിനൊന്നരയോടെ വിമാനം ലാന്‍ഡ് ചെയ്യുമ്പോഴേക്കും പൊലീസ് സഹായം വേണ്ടിവരുമെന്നും പൈലറ്റ് എയര്‍ ഇന്ത്യ ഓഫീസില്‍ അറിയിച്ചു. ഉടന്‍ തന്നെ യാത്രക്കാരന്റെ കുടുംബത്തെ കണ്ടെത്താന്‍ എയര്‍ ഇന്ത്യ യുകെ മലയാളികളുടെ സഹായം തേടി.

ഓക്‌സ്‌ഫോര്‍ഡിലുള്ള ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടെങ്കിലും കൂടുതല്‍ വിവരം ലഭിച്ചില്ല. തുടര്‍ന്ന് നോട്ടിംഗ്ഹാമിന് അടുത്തുള്ള ഇക്കിള്‍സണ്‍ എന്ന സ്ഥലത്ത് നിന്ന് എത്തിയ മലയാളിക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് കണ്ടെത്തി. നോട്ടിംഗ്ഹാമിലുള്ള ഇദ്ദേഹത്തെ കുടുംബത്തെ വിവരം അറിയിക്കാന്‍ ചിലര്‍ എത്തിയെങ്കിലും വീട് അടഞ്ഞുകിടക്കുന്നതാണ് കണ്ടത്. എന്നാല്‍ ഇതൊന്നും അറിയാതെ തന്റെ ഭര്‍ത്താവിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ ഭാര്യ പുറപ്പെട്ടതായാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Advertisment