Advertisment

വലയില്‍ വീണ കിളികളാണ് നാം! യുകെയില്‍ മരിച്ച പോളി മാഞ്ഞൂരാന്റെ മൃതദേഹം സംസ്‌കരിച്ചു; പ്രിയപ്പെട്ടവര്‍ യാത്രയാക്കിയത് പോളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അനില്‍ പനച്ചൂരാന്റെ കവിത ആലപിച്ച്; യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി പോളിയുടെ മടക്കം

New Update

publive-image

Advertisment

ലണ്ടന്‍: യുകെ ഡോർസെറ്റിന് സമീപം ന്യൂ മിൽട്ടനിൽ അന്തരിച്ച മലയാളിയുടെ മൃതദേഹം സംസ്‌കരിച്ചു. ഫെബ്രുവരി മൂന്നിന് മരിച്ച അങ്കമാലി നടുവട്ടം മാഞ്ഞൂരാൻ വീട്ടിൽ പോളി മാഞ്ഞൂരാന്റെ (55) മൃതദേഹമാണ് സംസ്‌കരിച്ചത്. ക്രൈസ്റ്റ് ദി കിങ് പള്ളിയില്‍ 11 മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. 12.30ന് മില്‍ഫോഡ് റോഡ് സെമിത്തേരിയിലായിരുന്നു സംസ്‌കാരം.

തുടർന്ന് നടന്ന അനുശോചന സമ്മേളനത്തിൽ പ്രിയപ്പെട്ടവർ ആദരാഞ്ജലി രേഖപ്പെടുത്തി. ഫാ. ടോമി ചിറക്കൽ, ഫാ. സ്കറിയ, ഫാ. ചാക്കോ പണിക്കത്തറ എന്നിവർ ശ്രുശ്രുഷകൾക്ക് നേതൃത്വം നൽകി. കലാ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു പോളി മാഞ്ഞൂരാന്‍. പോളിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവി അനില്‍ പനച്ചൂരാന്റെ വലയില്‍ വീണ കിളികളാണ് നാം എന്ന കവിത ആലപിച്ചാണ് പ്രിയപ്പെട്ടവര്‍ പോളിയെ യാത്രയാക്കിയത്.

ബോൺമൗത്ത് റോയൽ ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവേയായിരുന്നു പോളിയുടെ മരണം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനുവരി 26 നാണ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയത്. 2004 ലാണ് യുകെയിൽ എത്തിയത്. കുടുംബസമേതമായിരുന്നു യുകെയില്‍ താമസം. ഭാര്യ: ഷീബ പോളി. മക്കൾ: ഗ്രേസ്, റോസ്, പോൾസൺ.

Advertisment