Advertisment

മലങ്കര മാർത്തോമാ സുറിയാനി സഭയുടെ യൂറോപ്പ് സോണൽ സമുച്ചയത്തിന്റെ കൂദാശയും പൊതു സമ്മേളനവും മാര്‍ച്ച് 4ന്

New Update

publive-image

ലണ്ടൻ: യുകെയിലെ മലങ്കര മാർത്തോമാ സഭയുടെ വളർച്ചയ്ക്ക് മറ്റൊരു നാഴിക്കല്ലുകൂടി. ആദ്ധ്യാത്മീയ മേഖലയിലെ പുരോഗതിയുടെ വസന്തകാലത്തിൽ എത്തിനിൽക്കുന്ന മലങ്കര മാർത്തോമാ സുറിയാനി സഭയുടെ യുകെ യൂറോപ്പ് സോൺ ഹീത്രോ എയർപോർട്ടിനോടടുത്തു പണികഴിപ്പിച്ച സോണൽ ആസ്ഥാന സമുച്ചയത്തിന്റെയും അരമനയുടേയും കൂദാശയും സമർപ്പണ ശുശ്രൂഷയും മാർച്ച് നാലിന് രാവിലെ ഒൻപതരയ്ക്ക് സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തെയോഡേഷ്യസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിലും ഭദ്രാസന അധ്യക്ഷൻ റൈറ്റ്. റവ. ഡോ . ഐസക് മോർ ഫീലക്സിനോസ് എപ്പിസ്കോപ്പയുടെ സഹവർത്തിത്വത്തോടുകൂടെയും നടത്തപ്പെടുന്നു.

തുടർന്ന് ട്യൂഡോര്‍ പാര്‍ക്ക് സ്പോര്‍ട്സ് & ലെഷര്‍ സെന്‍റര്‍, ഫെല്‍ത്തം (Tudor Park Sports & Leisure Centre, Feltham), (TW13 7EF )- ൽ വച്ച്‌ രാവിലെ പതിനൊന്നുമണി മുതൽ നടക്കുന്ന പൊതു സമ്മേളനത്തിൽ ഫെൽത്തം / ഹെസ്റ്റൺ എം.പി സീമാ മൽഹോത്രയും മറ്റു വിശിഷ്ട്ടാഥിതികളും പങ്കെടുക്കുന്നതിനോടൊപ്പം സഭയുടെ യുകെ യൂറോപ്പ് ഭദ്രാസനത്തിന്റെ കീഴുള്ള ഇരുപതു ഇടവകകളിൽ നിന്നുള്ള വൈദീകരുടേയും വിശ്വാസികളുടെയും സാനിധ്യം പ്രസ്തുത സമ്മേളനത്തിന് നിറപ്പകിട്ടേകും. പ്രസ്തുത ചടങ്ങിന് ഏവരെയും സംഘാടക സമതി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Advertisment