Advertisment

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ടൂറിസം ഫോറത്തിന്‍റെ ഉദ്ഘാടനം മെയ്‌ 26ന് കേരള ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് നിർവഹിക്കും

New Update

publive-image

ലണ്ടൻ: മെയ്‌ 26ന് ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് യുകെ സമയം, വൈകുന്നേരം 4 മണി ജർമൻസമയം, ഇന്ത്യൻ സമയം വൈകുന്നേരം 7.30, വേൾഡ് മലയാളി കൗൺസിൽ ടൂറിസം ഫോറം ഉൽഘാടനം കേരള ടൂറിസം മന്ത്രി മുഹമ്മദ്‌ റിയാസ് സൂം പ്ലാറ്റ്ഫോമിൽ നിർവഹിക്കുന്നു.

ഇ.എം നജീബ് (എക്സിക്യൂട്ടീവ് ഡയറക്ടർ കിംസ് ഹെൽത്ത്‌), പ്രസാദ് മഞ്ഞളി (എം.ഡി. സിട്രൻ), എസ്‌ ശ്രീകുമാർ (ഏഷ്യാനെറ്റ്‌ യുകെ, ആനന്ത്‌ ടി വി ), ഗോപാല പിള്ള (ഡബ്ല്യുഎംസി ഗ്ലോബൽ ചെയർമാൻ), ജോൺ മത്തായി (പ്രസിഡന്റ്‌ ഡബ്ലിയു എം സി ഗ്ലോബൽ), പിന്റോ കണ്ണംപ്പിള്ളി (ജനറൽ സെക്രട്ടറി ഡബ്ലിയു എം സി ഗ്ലോബൽ), സാം ഡേവിഡ് മാത്യു (ട്രെഷറര്‍ ഡബ്ലിയു എം സി ഗ്ലോബൽ), ഗ്രിഗറി മേടയിൽ (വൈസ് ചെയർമാൻ ഡബ്ലിയു എം സി ഗ്ലോബൽ), തോമസ് അറബൻകുടി (വൈസ് പ്രസിഡന്റ്‌ ഡബ്ലിയു എം സി ഗ്ലോബൽ), മേഴ്‌സി തടത്തിൽ (ഡബ്ലിയു എം സി വൈസ് ചെയർപേഴ്സൺ), തോമസ് കണ്ണൻകേരിൽ (ഡബ്ലിയു എം സി ടൂറിസംഫോറം പ്രസിഡന്റ്‌), ജോൺസൺ തലച്ചല്ലുർ (പ്രസിഡന്റ്‌ അമേരിക്കൻ റീജിയൻ ), ഷൈൻ ചന്ദ്രസേനൻ (പ്രസിഡന്റ്‌ മിഡിൽ ഈസ്റ്റ്‌ റീജിയൻ), ജോളി തടത്തിൽ (ചെയർമാൻ യൂറോപ്പ് റീജിയൻ), ജോളി എം പടയാട്ടിൽ (പ്രസിഡന്റ്‌ യൂറോപ്പ് റീജിയൻ), ബാബു തോട്ടാപ്പിള്ളി (ജനറൽ സെക്രട്ടറി യൂറോപ്പ് റീജിയൻ), അബ്ദുൽ ഹക്കിം (പ്രസിഡന്റ്‌ എൻ ആർ കെ ഫോറം), ചെറിയാൻ ടി കീക്കാട് (പ്രസിഡന്റ്‌ ബിസിനസ്‌ ഫോറം), ഡോ. വിജയലക്ഷ്മി (ചെയർമാൻ ഇന്ത്യൻ റീജിയൻ), ഡോ. അജിൽ അബ്ദുള്ള (ജനറൽ സെക്രട്ടറി ഇന്ത്യൻ റീജിയൻ) തുടങ്ങിയവർ പങ്കെടുക്കും.

Advertisment