Advertisment

കർണാടകയിലെ കോൺഗ്രസ് വിജയം: യുകെ യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടിപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി

New Update

publive-image

Advertisment

യു കെ : കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്,. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാഥ്‌ ഉദ്ഘാടനം ചെയ്തു.

ഐ ഒ സി യു കെ നാഷണൽ പ്രസിഡന്റ് കമൽ ധലിവാൾ അധ്യക്ഷത വഹിച്ചു. ഐ ഒ സി യു കെ നാഷണൽ സെക്രട്ടറി കെ വേണുഗോപാൽ, ഐ ഒ സി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, ഐ ഒ സി കേരള ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐ ഒ സി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, ഐ ഒ സി ഭാരവാഹികളായ റോമി കുര്യാക്കോസ്, തോമസ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അപ്പച്ചൻ കണ്ണഞ്ചിറ, യഷ് സോളങ്കി, ഖലീൽ, രാജ് പാണ്ഡെ, അവിനാശ് എന്നിവർ പ്രസംഗിച്ചു.

publive-image

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു.

ദയനീയവും ഭീകരുമായ ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ - സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായത്.

Advertisment