Advertisment

സപ്ലൈ ലൊജിസ്റ്റിക്സ് മലയാളി കുടുംബ വാർഷികം വൻ വിജയം

New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ സപ്ലൈ ലൊജിസ്റ്റിക്സ് വിഭാഗത്തിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടേയും കുടുംബസംഗമം പോർട്ട്ചെസ്റ്ററിലെ നൈറ്റ്സ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തിൽ വച്ച് നവംബർ 5 ശനിയാഴ്ച്ച 4 മണി മുതല്‍ കൂടുകയുണ്ടായി. പ്രസിഡന്റ് അനിൽ ചെറിയാൻ, ജനറൽ കൺവീനർ വർഗീസ് ഒലഹന്നാൻ, പബ്ലിക് റിലേഷൻസ് ജയപ്രകാശ് നായർ, ട്രഷറർ ജേക്കബ് ചാക്കോ,   സെൽവി കുര്യൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് ചടങ്ങുകൾ ആരംഭിച്ചു.

പ്രസിഡന്റ് അനിൽ ചെറിയാൻ സദസ്സിന് സ്വാഗതമോതുകയും തന്നോടൊപ്പം പ്രവർത്തിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. കോവിഡ് കാലഘട്ടത്തിൽ മുടങ്ങിക്കിടന്ന സംഘടനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുവാൻ യുവതലമുറ മുമ്പോട്ടു വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

publive-image

കഴിഞ്ഞ വർഷം സർവീസിൽ നിന്നും വിരമിച്ച ജയിംസ് എബ്രഹാം, ജോസ് ജോൺ, രാജു പി എബ്രഹാം, മാത്യു മേലേത്ത്, മാത്യൂസ് തെക്കുമറ്റത്തിൽ, മാമ്മൻ മാത്യു, അലക്സ് തോമസ്സ്, കുര്യൻ തടത്തിൽ, ജോൺ തോമസ്, സണ്ണി വർഗീസ്, ജോസഫ് കെ ജോൺ എന്നിവർക്ക് പ്രശംസാ ഫലകം നൽകി ആദരിച്ചു. ജനറൽ കൺവീനർ വർഗീസ് ഒലഹന്നാൻ, ആമോസ് മത്തായി, എം വി കുര്യൻ, കെ ടി മാത്യു, ട്രഷറർ ജേക്കബ് ചാക്കോ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

അമേരിക്കയിലൊട്ടാകെ അറിയപ്പെടുന്ന ഗായകൻ ടോം അജിത് ആന്റണി വിവിധ ഗാനങ്ങൾ ആലപിച്ചു. ജയപ്രകാശ് നായർ, ജയിംസ് മാത്യു എന്നിവർ കവിതാലാപനം നടത്തി. ട്രഷറർ കണക്കുകള്‍ അവതരിപ്പിക്കുകയും സാമ്പത്തികമായി സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുകയും ചെയ്തു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ അടുത്ത വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

publive-image

അരുൺ അച്ചൻകുഞ്ഞ് (പ്രസിഡന്റ്), റിനോജ് കോരുത് (സെക്രട്ടറി), തോമസ് സാമുവേൽ (ജനറൽ കൺവീനർ), ജയപ്രകാശ് നായർ (പബ്ലിക് റിലേഷൻസ്), ജേക്കബ് ചാക്കോ (ട്രഷറർ) എന്നിവരേയും, നോർത്തിൽ നിന്നും പ്രതിനിധികളായി സുഭാഷ് ജോർജ്, ഫ്രാൻസിസ് ഗ്രിഗോറിയസ്, ജിജു തോമസ്, ജോർജ് അലക്സാണ്ടർ എന്നിവരെയും, സൗത്തിൽ നിന്ന് രാജു വർഗീസ്, ബാബുരാജ് പണിക്കർ, വിജി എബ്രഹാം, ശ്രീമതി സെൽവി കുര്യൻ എന്നിവരെയും, റിട്ടയറീസിൽ നിന്ന് പി.എസ്. വർഗീസ്, രാജു എബ്രഹാം, ജയിംസ് എബ്രഹാം, വർഗീസ് ഒലഹന്നാൻ എന്നിവരെയും തെരഞ്ഞെടുത്തു.

എംസിയായി ജയപ്രകാശ് നായർ പ്രവർത്തിച്ചു. ജയിംസ് എബ്രഹാമിന്റെ സൗണ്ട് സിസ്റ്റം പരിപാടികൾക്ക് മാറ്റ് കൂട്ടി. ജേക്കബ് ചാക്കോയുടെ നന്ദി പ്രകാശനത്തോടെ ചടങ്ങുകൾക്ക് സമാപനമായി.

Advertisment