Advertisment

ഷിക്കാഗോ കെസിഎസ് വുമൺസ് ഫോറം ഹോളിഡേ പാർട്ടി ജനുവരി 28 ശനിയാഴ്ച; മലയാളത്തിലെ പ്രമുഖ നായിക നടി ഗീത മുഖ്യാതിഥിയാകും

New Update

publive-image

Advertisment

ഷിക്കാഗൊ: ജനുവരി 28 ശനിയാഴ്ച രാവിലെ 11:30 മുതൽ ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ. സി. എസ്. വുമൺസ് ഫോറം ഹോളിഡേ പാർട്ടി നടത്തുന്നു. മലയാള സിനിമകളിലെ പ്രധാന നായികനടിയും നർത്തകിയുമായ ഗീതയാണ് മുഖ്യാതിഥി.

വിവിധതരം ഗെയിമുകൾ, ലൈവായുള്ള സംഗീതം, ഡിജെ, എന്നീ പരിപാടികൾ കോർത്തിണക്കി ഏറെ വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ ഹോളിഡേ പാർട്ടി സംഘടിപ്പിക്കുന്നത്. ആസ്വാദകരമായുള്ള അനേക തരം ഭക്ഷണ പാനീയങ്ങൾ ഈ പാർട്ടിയിലെ പ്രത്യേകതയാണ്.

publive-image

ഷിക്കാഗോ കെ. സി. എസ്സിലെ എല്ലാ വനിതകളും, ഈ പാർട്ടിയിൽ പങ്കെടുത്ത് ഇത് അനുഭവേദ്യമാക്കാൻ ടോസ്‌മി കൈതക്കത്തൊട്ടിയിലിന്റെ നേത്ര്യുത്വത്തിലുള്ള വുമൺസ് ഫോറം താത്പര്യപ്പെടുന്നു.

publive-image

ടോസ്‌മി കൈതക്കത്തൊട്ടിയിൽ (പ്രസിഡന്റ്), ഷൈനി വിരുത്തികുളങ്ങര (വൈസ് പ്രസിഡന്റ്), ഫെബിൻ തെക്കനാട് (സെക്രട്ടറി), ഡോ. സൂസൻ ഇടുക്കുതറയിൽ (ജോയിന്റ് സെക്രട്ടറി), ബിനി മനപ്പള്ളിൽ (ട്രഷറർ) എന്നിവരെ കൂടാതെ ഏകദേശം ഇരുപതോളം ഏരിയ കോഡിനേറ്റേഴ്സ്, ഈ പാർട്ടിക്ക് പിന്നിൽ പ്രവർത്തിക്കുന്നു. ടോമി ഇടത്തിൽ, സിറിൽ കട്ടപ്പുറം എന്നിവരാണ് ഗ്രാൻഡ് സ്പോൺസേർസ്.

Advertisment