Advertisment

ചുവന്ന ഷൂസിട്ട് മാരത്തോണിൽ പങ്കെടുക്കാൻ പറ്റ്വോ സക്കീർ ഭായിക്ക്;പറ്റുമെന്ന് കാണിച്ച സുന്ദരി താറാവിന്റെ വീഡിയോ വൈറൽ

New Update

publive-image

ന്യൂയോർക്ക്: ഇത്തവണ ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തോണിൽ പങ്കെടുത്ത ഒരാൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. മാരത്തോണിൽ ഏറ്റവുമധികം ജനപ്രീതിയാർജിച്ചയാളാണ് വൈറലായത്. ചുവന്ന ഷൂസിട്ട് ആവുന്നത്ര വേഗത്തിൽ കുണുങ്ങി ഓടുന്ന ഒരു വെള്ള താറാവാണ് കക്ഷി.

യുഎസിൽ അതിപ്രശസ്തമാണ് ന്യൂയോർക്ക് സിറ്റി മാരത്തോൺ. ആയിരങ്ങൾ പങ്കെടുത്ത മാരത്തോണിൽ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് വെള്ള താറാവായിരുന്നു. സെഡക്ടീവ് എന്ന പേരിലുള്ള ഇൻസ്റ്റഗ്രാം പേജ് വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ലോകം മുഴുവൻ ഈ കാഴ്ച കണ്ടാസ്വദിച്ചത്.
പങ്കെടുത്തവരിൽ നിന്നെല്ലാം വ്യത്യസ്തമായെത്തിയ താറാവിനെ ഏവരും നോക്കി നിൽക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഏതാനും സെക്കൻഡുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ നിമിഷങ്ങൾ കൊണ്ടാണ് വൈറലായത്. ചുരുങ്ങിയ സമയം കൊണ്ട് 62,000ത്തിലധികം ലൈക്കുകൾ നേടി.
1.8 ദശലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ‘ഞാൻ ന്യൂയോർക്ക് മാരത്തോണിൽ ഓടി! അടുത്ത വർഷം കൂടുതൽ മെച്ചപ്പെടും, പ്രോത്സാഹിപ്പിച്ച എല്ലാ മനുഷ്യർക്കും നന്ദി!” എന്ന അടിക്കുറിപ്പോടെയാണ് പേജിൽ വീഡിയോ എത്തിയിരിക്കുന്നത്.
new
Advertisment