രാജീവ് ഗാന്ധി ബയോ ടെക്നോളജിയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍റെ മകന്‍ മാത്രമല്ലല്ലോ ഉള്ളത്. വിഎസിന്‍റെ മകള്‍ ഡോ. ആശ, കടകംപള്ളി സുരേന്ദ്രന്‍റെ മകന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍റെ ഭാര്യ, ശരത്ചന്ദ്ര പ്രസാദിന്‍റെ ഭാര്യ... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. സുരേന്ദ്രന്‍റെ മകന്‍റെ നിയമനം ദേശീയ തലത്തില്‍ ടെസ്റ്റും അഭിമുഖവും ലാബ് ടെസ്റ്റും കഴിഞ്ഞാണ്. മറ്റുള്ളവരുടേത് അങ്ങനെയല്ല. അപ്പോള്‍ ഏതൊക്കെ നിയമനങ്ങളാണ് അന്വേഷിക്കേണ്ടത് - തിരുമേനി എഴുതുന്നു

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുക എന്നത് മലയാളിയുടെ സ്വഭാവ രീതിയായി മാറിക്കഴിഞ്ഞു. വിവാദങ്ങൾ കത്തുന്നു എങ്കിൽ കത്തിക്കോട്ടെ എന്ന് ചാനൽ സിംഹങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവതാരകൻമാരും കരുതും.


തുത്തു കുണുക്കി പക്ഷികളേപ്പോലെയാണിവർ. ലോകം നിലനിൽക്കുന്നത് തന്റെ വാലിന്റെ തുമ്പത്താണെന്നാണ് ഈ പക്ഷിയുടെ വിചാരം. ഇതേ സ്വഭാവമാണ് ഈ ചാനൽ വിധി കർത്താക്കളും. ഈ ലോകം നിയന്ത്രിക്കുന്നത് തങ്ങളുടെ ചാനൽ ആണെന്നും അതിൽ പ്രധാനി അവതാരകൻ / അവതാരിക ആയ താനാണെന്നും അവർ കരുതുന്നു.


ചില ചാനൽ അവതാരികകളുടെ അഹങ്കാരം നിറഞ്ഞ വാക്കുകൾ കേട്ടാൽ അവരുടെ മുമ്പിൽ പഞ്ചപുച്ഛമടക്കി മുഖം കാണിക്കാൻ ഇരിക്കുന്ന ചർച്ചാ ജീവികളോട് സഹതാപം തോന്നും.

ഇത്രയും എഴുതാൻ കാരണം തിരുവനന്തപുരത്ത് ഉള്ള രാജീവ്‌ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ആൻഡ് റിസർച്ച് (RGCBR) എന്ന സ്ഥാപനത്തിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണന്റെ നിയമനവുമായി ബന്ധപ്പെട്ട വിവാദമാണ്.

ഒരു കാര്യം ഉറപ്പാണ്. ഏഷ്യാനെറ്റ് ന്യൂസിലെ ധനേഷ്‌ രവീന്ദ്രനും ഏഷ്യാനെറ്റും പുലിവാല് പിടിച്ചിരിക്കുകയാണ്. നാഷണൽ ലവലിൽ ടെസ്‌റ്റും ഇന്റർവ്യൂവും നടത്തി ലാബ് ടെസ്റ്റും നടത്തിയാണ് 48 പേരിൽ നിന്ന് ഈ ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുത്തത്.


ബി.ജെ.പി നേതാവിന്റെ മകൻ ആയത് കൊണ്ട് വളഞ്ഞ വഴിയിൽ അകത്ത് കയറി എന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ടർ കരുതിയത്. കെ.സുരേന്ദ്രൻ നിയമ നടപടികളുമായി മുമ്പോട്ട് പോകുമ്പോൾ ഏഷ്യാനെറ്റ് മാപ്പ് പറഞ്ഞ് തടിയൂരേണ്ടിവരും.


വളരെ സമർത്ഥനും സാങ്കേതിക ജ്ഞാനവും ഉള്ള ഉദ്യോഗാർത്ഥിയും തന്നെയാണ് ഹരികൃഷ്ണൻ. ഒരു രാഷ്ട്രീയ നേതാവിന്റെ മകനായത് കൊണ്ട് ചെളിവാരി എറിയുന്നത് ഭൂഷണമാണോ എന്ന് ചിന്തിക്കണം.

ഇതിന്റെ മറ്റൊരു വശം ഇതേ സ്ഥാപനത്തിൽ എത്ര നേതാക്കളുടെ ബന്ധുക്കളും മക്കളും മുൻ കാലങ്ങളിൽ പിൻവാതിൽ വഴി കയറിയിട്ടുണ്ട് എന്നതാണ്.

കോൺഗ്രസ് നേതാവ് ടി. ശരത് ചന്ദ്രപ്രസാദിന്റെ ഭാര്യ, വി.എസ്.അച്ചുതാനന്ദന്റെ മകൾ ഡോ. ആശ,  മുൻ മന്ത്രിയും ഇപ്പോൾ എം.എൽ.എയും ആയ കടകംപള്ളി സുരേന്ദ്രന്റെ മകൻ, അന്തരിച്ച കോൺഗ്രസ് നേതാവ് ജി.കാർത്തികേയന്റെ ഭാര്യാ സഹോദരി, കോൺഗ്രസ് നേതാവും എം.പി.യുമായ രാജ്മോഹൻ ഉണ്ണിത്താന്റെ ഭാര്യ (ഇപ്പോൾ വിരമിച്ചു ), കെ.പി.സി.സി. ഓഫീസ് സെക്രട്ടറി ഉണ്ണിത്താന്റെ മകൻ,  ആർ.ജി.സി.ബിയുടെ ഇപ്പോഴത്തെ ചീഫ് ജനറൽ മാനേജർ ഇവരെല്ലാം വിവിധ കാലങ്ങളിൽ രാജീവ് ഗാന്ധി സെന്ററിൽ വിവിധ തസ്തികകളിൽ കയറിപ്പറ്റിയത് പിൻവാതിലിലൂടെയാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അതുകൂടി അന്വേഷിക്കേണ്ടതാണ്.

ഇതിന്റെ മുൻ കാല ഡയറക്ടർമാരായ എം.ആർ. ദാസ്, മുത്തുനായകം, രാധാകൃഷ്ണപിള്ള ഇവരുടെ കാലഘട്ടത്തിൽ നടന്ന എല്ലാ നിയമനങ്ങളും പുന:പരിശോധിച്ചാൽ ഞെട്ടിക്കുന്ന പല സത്യങ്ങളും പുറത്ത് വരും.

തിരുത്തൽ വാദം കൊടുമ്പിരി കൊണ്ടപ്പോൾ ആദ്യ ചെയർമാൻ ആയിരുന്ന ജി. കാർത്തികേയനെ സ്ഥാനത്ത് നിന്ന് നീക്കി കെ.കരുണാകരൻ മുഖ്യമന്ത്രി എന്ന നിലയിൽ ചെയർമാൻ സ്ഥാനം ഏറ്റെടുക്കുകയാണ് ചെയ്തത്. 2007 വരെ സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നു ആർ.ജി.സി.ബിയുടെ ചെയർമാൻ. 2007 ൽ സ്ഥാപനം കേന്ദ്ര സർക്കാർ ഏറ്റെടുത്തു.

ഇപ്പോൾ ആറന്മുള സ്വദേശിയായ ഡോ. ചന്ദ്രബാസ് ആണ് ഡയറക്ടർ. ഇനിയും ഈ സ്ഥാപനത്തിലെ പല നിയമനങ്ങളും പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്.

ഈ നിയമനങ്ങളുടെ രീതി വച്ച് താരതമ്യം ചെയ്താൽ കെ.സുരേന്ദ്രന്റെ മകന്റെ നിയമനം തികച്ചും സുതാര്യമാണ്. കേരള സർക്കാർ യൂണിവേഴ്സിറ്റികളിലും മറ്റ് സ്ഥാപനങ്ങളിലും നടത്തുന്ന പിൻവാതിൽ നിയമനങ്ങളെ ലജ്ജിപ്പിക്കുന്നതാണ് ഈ സ്ഥാപനത്തിലെ പല നിയമനങ്ങളും. കെ.സുരേന്ദ്രൻ നിയമ നടപടികളുമായി മുമ്പോട്ട് പോവുക തന്നെ വേണം.

 

Advertisment