ലോകകപ്പ് ഫുട്‌ബോളില്‍ ഇന്ത്യന്‍ ആരവം ഉയരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുമ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് അതില്‍ അത്ര വിശ്വാസമൊന്നുമില്ല. കാരണം ജാതിയുടെയും നിറത്തിന്റെയും പേരില്‍ കലഹിക്കാന്‍ മാത്രം സമയം കണ്ടെത്തുന്ന ഒരു ജനവിഭാഗത്തിന് എങ്ങനെ മറ്റുരാജ്യങ്ങളെ പോലെ വിശാലമായ ചിന്താസരണിയില്‍ എത്തപ്പെടാന്‍ കഴിയും എന്നത് സംശയത്തിന് വകനല്‍കുന്നതാണ്.
ബോളിവുഡിലെ പഠാന്‍ സിനിമയ്ക്കെതിരെ മുംബൈ പൊലീസ് കേസെടുത്തതാണ് പുതിയ വിവാദം. ചിത്രത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രം ഹിന്ദു ധര്‍മ്മത്തിന് എതിരാണെന്ന പരാതിയിലാണ് കേസ്. കൂടാതെ അന്യമതസ്ഥനായ നായകനൊപ്പം കാവി ബിക്കിനിയില്‍ ദീപിക പ്രത്യേക്ഷപ്പെടുന്നത് ഹിന്ദുധര്‍മ്മത്തിന് എതിരാണെന്നും പ്രചരിപ്പിക്കപ്പെടുന്നു.
ബിജെപി അനുയായി സജ്ഞയ് തിവാരിയാണ് പരാതിക്കാരന്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് മുബൈ പൊലീസിന്റെ കേസ്. സിനിമയുടെ പ്രദര്‍ശനം വിലക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സുധീര്‍ ഓജ, ബിഹാര്‍ മുസഫര്‍ നഗര്‍ കോടതിയില്‍ ഹര്‍ജിയും നല്‍കിയിട്ടുണ്ട്.
പഠാന്‍ ചിത്രത്തിലെ ‘ബേഷറാം റാംഗ്’ എന്ന ഗാനം പുറത്തുവന്നതോടെയാണ് വിവാദത്തിന് തിരി കൊളുത്തിയത്. ഒരിടവേളക്ക് ശേഷം ഷാരൂഖ് തിരിച്ചുവരവ് നടത്തിയ സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷാരൂഖും ദീപിക പദുക്കോണും പ്രത്യക്ഷപ്പെട്ട ഗാനരംഗത്തില്‍ നായിക കാവിനിറത്തിലുള്ള ബിക്കിനി ധരിച്ചാണ് ഹിന്ദുത്വവാദികളുടെ എതിര്‍പ്പിന് കാരണം.
കാവി നിറത്തിലുള്ള വസ്ത്രങ്ങളില്‍ സിനിമാതാരങ്ങളും കഥാപാത്രങ്ങളും പ്രത്യേക്ഷപ്പെടുന്നത് ഇത് ആദ്യമല്ല. നിരവധി മലയാള ചിത്രങ്ങളില്‍ തന്നെ കാവി വേഷധാരികള്‍ സഭ്യതയുടെ അളവുകോല്‍ മറികടക്കുന്ന രംഗങ്ങളില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്.
മലയാളത്തിലെ മഹാനടന്‍ മമ്മൂട്ടി അഥര്‍വം എന്ന സിനിമയില്‍ കാവി വേഷം ധരിച്ചിരുന്നു. ഈ ചിത്രത്തില്‍ പുഴയോരത്ത്… പൂത്തോണി എത്തീടമെന്ന …പാട്ട് സീനില്‍ സില്‍ക്ക് സ്മിതയാണ് അഭിനയിച്ചത്. അതുപോലെ രാജശില്‍പ്പി എന്ന മോഹന്‍ലാല്‍ ചിത്രത്തിലും അശ്‌ളീലതയുടെ ചവര്‍പ്പുള്ള രംഗങ്ങള്‍ ഉണ്ട്.
കാവി നിറത്തിലുള്ള വേഷം ധരിച്ചുവെന്ന കാരണത്താല്‍ ഈ ചിത്രങ്ങള്‍ക്കെതിരെ ആരും പരാതി പല്‍കിയിട്ടും ഇല്ല. എന്നാല്‍ എന്തുകൊണ്ട് വടക്കേ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഹിന്ദു സംസ്‌കാരം വളരുന്നുവെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
ബിക്കിനി സംഭവം വിവാദമായതോടെ പ്രതികൂലവും അനുകൂലവുമായ പ്രതികരണങ്ങളുമായി നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിലെ മന്ത്രിമാര്‍ വരെ ചിത്രത്തിലെ ഗാനരംഗത്തിനെതിരെ പ്രതിഷേധമുയര്‍ത്തി.
ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തലാണ് ഇവര്‍ ആവശ്യപ്പെടുന്നത്. വീര്‍ ശിവജി എന്ന സംഘടനയിലെ അംഗങ്ങള്‍ ഷാരൂഖ് ഖാന്റെയും ദീപിക പദുക്കോണിന്റെയും കോലവരെ കത്തിച്ച് പ്രതിഷേധിച്ചു.
അല്‍പ വസ്ത്രധാരിയായി എത്തുന്ന ദീപിക അടുത്ത തവണ വസ്ത്രിമില്ലാതെ വരുമെന്ന് പറഞ്ഞ് നടന്‍ മുകേഷ് ഖന്നയും രംഗത്തെത്തി. എന്നാല്‍ ചിത്രത്തിനു പിന്തുണയുമായാണ് തമിഴ് നടന്‍ പ്രകാശ് രാജ് എത്തിയത്. കാവിയിട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരെ പീഡിപ്പിക്കുന്നതില്‍ കുഴപ്പമില്ല, സിനിമയില്‍ വസ്ത്രം ധരിക്കുന്നതാണ് പ്രശ്നം എന്നാണ് പ്രകാശ് രാജ് പ്രതിഷേധ സ്വരത്തില്‍ പ്രതികരിച്ചു.
സങ്കുചിത കാഴ്ചപ്പാടുകളാണ് ഇത്തരം വിവാദങ്ങള്‍ക്ക് കാരണമെന്ന് ഷാരൂഖ് ഖാനും പറഞ്ഞതോടെ കാവിയുടെ ശക്തി അറിയിക്കുമെന്ന് തീവ്രഹിന്ദുത്വ സംഘടനകളുടെ ഭീഷണിയുമുണ്ടായി.
സിദ്ധാര്‍ഥ് ആനന്ദാണ് പഠാന്റെ സംവിധായകന്‍. ബിക്കിനി വിവാദമായതോടെ ജനുവരി 25 ന് റിലീസ് പ്രഖ്യാപിച്ച ചിത്രവും ശ്രദ്ധേയമായിരിക്കുകയാണ്. സല്‍മാന്‍ ഖാനും ഋതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കാവി ബിക്കിനി വിവാദത്തില്‍ ബി.ജെ.പിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുമ്പ് കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവച്ചാണ് തൃണമൂല്‍ തിരിച്ചടിച്ചത്.
എന്തുതന്നെയായലും എന്തിലും ഏതിലും മതവും കാവിയും കാണുന്ന മനോഭാവം പുരോഗമന സമൂഹത്തിന് ഭൂക്ഷണമാകില്ല. ഇത് മറ്റൊരുതരം തീവ്രവാദത്തിലേക്ക് രാജ്യത്തെ കൊണ്ടുപോകും.
പീരുമേട്: ഏലത്തോട്ടത്തില്‍ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. ഗവി മീനാര്‍ കോളനി നിവാസി ആനന്ദകുമാരി(42)യാണ് മരിച്ചത്. കെ.എഫ്.ഡി.സിയുടെ ഗവിയിലെ ഏല തോട്ടത്തില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കായിരുന്നു അപകടം. ഏലത്തോട്ടത്തില്‍ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചര്‍ ഉള്‍പ്പെടെ 12 പേര്‍ ജോലി ചെയ്യുന്നതിനിടയിലേക്കാണ് മരം ഒടിഞ്ഞ് വീണത്. മരം ഒടിയുന്നത് കണ്ട വാച്ചര്‍ തൊഴിലാളികളോട് ഓടി മാറുവാന്‍ പറഞ്ഞെങ്കിലും ആനന്ദകുമാരി മരത്തിന്റെ വേരില്‍ തട്ടി വീണതോടെ ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ […]
കോഴിക്കോട്: കോഴിക്കോട് വടകര വില്ല്യാപ്പള്ളി എംഇഎസ് കോളേജിൽ സീനിയർ വിദ്യാർത്ഥികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളെ മർദ്ദിച്ചതായി പരാതി. മുബഷിർ, അൻഷാദ്, ഷാഫി, അഫ്‌നാൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇതിൽ മുബഷിറിന്റെ ചെവിക്ക് സാരമായ പരിക്കുണ്ട്. സംഭവത്തില്‍ സീനിയർ വിദ്യാർത്ഥികളായ സിനാൻ, നിസാം, ഷാഫി എന്നിവർക്കെതിരെ വടകര പൊലീസ് കേസെടുത്തു. അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
തൊടുപുഴ: മുട്ടത്ത് വന്‍മരത്തിന്റെ ശിഖരം റോഡിലേക്ക് ഒടിഞ്ഞു വീണു. തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനീയറിങ്ങ് കോളജിന് സമീപമാണ് റോഡിലേക്ക് ആഞ്ഞിലിമരത്തിന്റെ ശിഖരം വീണത്. തുടർന്ന് ഒരു മണിക്കൂറോളം നേരം ഇതുവഴി ഗതാഗതം തടസപ്പെട്ടു. 150 മീറ്ററോളം ഉയരവും 100 ഇഞ്ചിലധികം വ്യാസവുമുള്ള ആഞ്ഞിലിമരത്തിന്റെ വലിയ ശിഖരമാണ് ഒടിഞ്ഞു വീണത്. ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും മുട്ടം പോലീസും മണിക്കൂറോളം പരിശ്രമിച്ചാണ് മമരം പൂര്‍ണമായും മുറിച്ചു മാറ്റിയത്. രോഗിയുമായി വന്ന ആംബുലന്‍സ് ഉള്‍പ്പടെ ഗതാഗതക്കുരുക്കില്‍ […]
കോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ വനിത ഹജ്ജ് വിമാന സർവീസ് നടത്തി സുപ്രധാന നാഴികക്കല്ല് പിന്നിട്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ്. 145 സ്ത്രീ തീർഥാടകരുമായി പുറപ്പെട്ട ഈ പ്രത്യേക വിമാനത്തിന്‍റെ എല്ലാ നിർണായക ഫ്ലൈറ്റ് ഓപ്പറേഷൻ റോളുകളും നിർവഹിച്ചത് വനിതാ ജീവനക്കാരായിരുന്നു. ക്യാപ്റ്റൻ കനിക മെഹ്റ, ഫസ്റ്റ് ഓഫീസർ ഗരിമ പാസി എന്നിവരാണ് വിമാനത്തിന്‍റെ പൈലറ്റുമാർ. ബിജിത എം ബി, ശ്രീലക്ഷ്മി, സുഷമ ശർമ, ശുഭാംഗി ബിശ്വാസ് എന്നിവർ ക്യാബിൻ ക്രൂ അംഗങ്ങളും. വനിതകൾ മാത്രമുള്ള ആദ്യ […]
ന്യൂഡൽഹി: രാജ്യത്ത് പുതുതായി 50 മെഡിക്കൽ കോളേജുകൾ അനുവദിച്ചപ്പോൾ കേരളത്തെ തഴഞ്ഞ് കേന്ദ്ര സർക്കാർ. പുതുതായി അനുവദിച്ച അമ്പതു മെഡിക്കല്‍ കോളേജുകളില്‍ ഒന്നു പോലും കേരളത്തിനില്ല. വയനാട്ടില്‍ ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കണമെന്ന് കേരള സര്‍ക്കാര്‍ കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യമുന്നയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ അനുവദിച്ചത്. തെലങ്കാനയില്‍ മാത്രം 12 പുതിയ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രം […]
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പിൽ അറസ്റ്റിലായ ആലത്തൂര്‍ സ്വദേശിയായ യുവതിക്കെതിരേ പരാതിപ്രളയം. നിരവധി പേർ ഇത്തരത്തിൽ പറ്റിക്കപ്പെട്ടു. ആലത്തൂര്‍ വെങ്ങന്നൂര്‍ സ്വദേശിനി രേഷ്മ രാജപ്പ(26)നെതിരേയാണ് പരാതി. തട്ടിപ്പിന് ഒത്താശ ചെയ്ത രണ്ടുപേർ കൂടി കുടുങ്ങുമെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ പോലീസുകാരനാണ്. ദേവസ്വം വിജിലന്‍സ് എന്ന് ബോര്‍ഡ് വച്ച കാറിലാണ് ജോലി ആവശ്യപ്പെടുന്നവരെ കാണാന്‍ രേഷ്മ എത്തിയിരുന്നത്. കോട്ടയത്ത് വിവാഹ വാഗ്ദാനം നല്‍കി യുവാവില്‍ നിന്ന് അഞ്ച് ലക്ഷം തട്ടിയെടുത്തെന്നും കേസുണ്ട്. വെങ്ങന്നൂര്‍ […]
ന്യുയോര്‍ക്ക്: ലോക കേരള സഭയുടെ മേഖലാ സമ്മേളനത്തിനായി പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും അമേരിക്കയിലെത്തി. മുഖ്യമന്ത്രിയുടെ ഭാര്യ കമല,സ്പീക്കർ എ.എൻ. ഷംസീർ, ധനമന്ത്രി കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി, ചീഫ് സെക്രട്ടറി വി. ജോയ് എന്നിവരും നോർക്ക ഭാരവാഹികളുമാണ് സംഘത്തിനൊപ്പമുള്ളത്. ന്യൂയോർക്ക് സമയം ഉച്ചയ്ക്ക് മൂന്നിനാണ് ജോണ്‍ എഫ് കെന്നഡി എയര്‍പോര്‍ട്ടില്‍ സംഘമെത്തിയത്. കോൺസൽ ജനറൽ രൺദീപ് ജയ്‌സ്വാൾ, നോർക്ക ഡയറ്കടർ കെ. അനിരുദ്ധൻ, ഓര്‍ഗനൈസിങ്ങ് കമ്മറ്റി പ്രസിഡന്റ് കെ.ജി. മൻമധൻ നായർ, ലോക കേരള സഭ […]
കൊച്ചി: ചെലവ് കുറഞ്ഞതും ഉയര്‍ന്ന നിലവാരമുള്ളതുമായ സോളാര്‍ വാട്ടര്‍ ഹീറ്റര്‍ മോഡലുകളുടെ പുതിയ ശ്രേണി വിപണിയില്‍ അവതരിപ്പിച്ച് ഹൈക്കണ്‍. പ്ലൂട്ടോ, മൂണ്‍, ജുപ്പീറ്റര്‍, ടര്‍ബോഡി എന്നിവയാണ് പുതിയ മോഡല്‍ സോളാര്‍ വാട്ടര്‍ ഹീറ്ററുകള്‍. 15-20 വര്‍ഷത്തേക്ക് സൗജന്യ ചൂടുവെള്ളം, ഊര്‍ജ്ജ ബില്ലുകളില്‍ ലാഭം, കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കും, വൈദ്യുതി ഇല്ലാത്തപ്പോള്‍ പോലും ആവശ്യാനുസരണം ചൂടുള്ള കുടിവെള്ളം എന്നിവ ഇവയുടെ സവിശേഷതയാണ്. സോളാര്‍ വാട്ടര്‍ ഹീറ്ററിന് കൂടുതല്‍ ലൈഫ് നല്‍കുന്ന വെല്‍ഡ്-ലെസ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അകത്തെ ടാങ്കുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്, […]
കോഴിക്കോട്: കൊയിലാണ്ടിയിൽ കാറിൽനിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. കീഴരിയൂർ പട്ടാം പുറത്ത് മീത്തൽ സനൽ (27), നടുവത്തൂർ മീത്തൽ മാലാടി അഫ്സൽ എന്നിവരിൽ നിന്നാണ് 0.83 ഗ്രാം എംഡിഎംഎയും 3.4 ഗ്രാം കഞ്ചാവും പിടിച്ചെടുത്തത്. കൊയിലാണ്ടി പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് സനലിന്റെ വീടിന് സമീപം നിർത്തിയിട്ട കാറിൽ പോലീസ് സംഘം പരിശോധന നടത്തിയത്. റെയ്ഡിൽ കാറിൽനിന്ന് ലഹരിമരുന്ന് കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി പോലീസ് ഇൻസ്പെക്ടർ എം.വി. […]