Advertisment

സഞ്ജു സാംസണെതിരെയുള്ള നിഗൂഢ നീക്കങ്ങള്‍ മലയാളിയോടുള്ള അസൂയയോ വിരോധമോ ? (പ്രതികരണം)

New Update

publive-image

Advertisment

സഞ്ജുവിനെതിരേ നിഗൂഢ നീക്കങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ ഏകദിന മത്സരങ്ങളിൽ നിന്നും മനപ്പൂർവ്വം ഒഴിവാക്കിയിരിക്കുന്നു. 20-20 യിൽ ഉൾപ്പെടുത്തിയെങ്കിലും പഴയതുപോലെ ഗ്യാലറിയിലിരുത്താനാണോ എന്നതും അറിയേണ്ടതുണ്ട്.

സീനിയർ താരങ്ങളും ശശി തരൂരും സഞ്ജുവിഷയത്തിൽ ശക്തമായി പ്രതികരിച്ചതിനാലാകാം ജോക്കർമാർ എന്ന് മൊഹിന്ദർ അമർനാഥ് ഒരിക്കൽ വിശേഷിപ്പിച്ച സെലക്ഷൻ കമ്മിറ്റി സഞ്ജുവിനെ 20-20 യിൽ ഉൾപ്പെടുത്താൻ നിർബന്ധിതരായത് ?

ഒന്നുറപ്പിക്കാം, സഞ്ജുവിനെതിരെയുള്ള ഗൂഡാലോചന വ്യക്തമാണ്. പ്രതിഭാധനനായ അദ്ദേഹത്തെ ഇല്ലായ്മ ചെയ്യുകയാവാം അവരുടെ ലക്‌ഷ്യം. അത് മലയാളിയോടുള്ള അസൂയയോ വിരോധമോ എന്താണെന്ന് വ്യക്തമല്ല.

-പ്രകാശ് നായര്‍ മേലില

Advertisment