ഈ വർഷം ജനുവരി ഒന്നിനും ഫെബ്രുവരി എട്ടിനും ഇടയിൽ ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ 26 കടുവകളെയാണ് നഷ്ടപ്പെട്ടത്. ഈ വർഷം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് മധ്യപ്രദേശ് (ഒമ്പത്), മഹാരാഷ്ട്ര (ഏഴ്), രാജസ്ഥാൻ (മൂന്ന്), കർണാടക (രണ്ട്), ഉത്തരാഖണ്ഡ് (രണ്ട്), അസം, ബീഹാർ, കേരളം എന്നിവിടങ്ങളിൽ നിന്ന് ഓരോന്നും.
രാജ്യത്തുടനീളമുള്ള 3,000 കടുവകളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ, കുറച്ച് പേരുടെ മരണം സാധാരണമാണ്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർന്ന മരണങ്ങളുടെ എണ്ണം ശ്രദ്ധേയമാണ്,
അതുപോലെതന്നെയാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മനുഷ്യരുടെ കാര്യവും. ഏറ്റവും ഒടുവിൽ കുട്ടയിൽ കടുവ ആക്രമണത്തിൽ രണ്ട് മനുഷ്യജീവനുകൾ ഇല്ലാതെയായി.
കാടിറങ്ങുന്ന കടുവകൾ എല്ലാം നരഭോജി കടുവകൾ തന്നെ. മുൻകാലങ്ങളിൽ ആടിനെയും, പശുവിനെയും കൊല്ലുന്ന കടുവകൾ ഇപ്പോൾ മനുഷ്യനെ ആണ് കൂടുതൽ ആക്രമിക്കുന്നത്.
എന്തുകൊണ്ട് കടുവകൾ നാട്ടിലിറങ്ങുന്നു എന്നത് പല ഘടകങ്ങളെ ആശ്രയിച്ചാണ് സംഭവിക്കുന്നത്. അവയുടെ ടെറിട്ടോറിയൽ സ്വഭാവം ആണ് ഏറ്റവും പ്രധാനം. ഭക്ഷ്യ ശൃംഗലയുടെ ഏറ്റവും മുകൾത്തട്ടിലുള്ള കടുവകളെ സംബന്ധിച്ച് ഭയപ്പെടാൻ ആരും ഇല്ല.
ആരുടെയും സഹായം അതിജീവനത്തിന് ആവശ്യവും ഇല്ല. ഒറ്റക്ക് ഇരതേടി നടക്കുന്ന ഇവരുടെ മരണകാരണം പലപ്പോഴും മറ്റൊരു കടുവയുമായി ടെറിട്ടറി സമരത്തിലേറ്റ പരിക്കുകളോ വയറിൽ ഉണ്ടാകുന്ന ചില രോഗങ്ങളോ മാത്രമാണ് സംഭവിക്കുന്നത്.
കാട്ടിൽ കടുവകളുടെ എണ്ണം കൃത്യമായിരിക്കണം, ഇവ കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്. മേഞ്ഞു തിന്നുന്ന മൃഗങ്ങൾ പെരുകി, എല്ലാ പച്ചപ്പും തിന്നുതീർത്ത് കാട് തരിശാകാതെ ബാക്കിയാകുന്നത് കടുവകളുള്ളതിനാലാണ്. കടുവകളുടെ എണ്ണം വല്ലാതെ പെരുകുന്നതാണ് നമ്മൾ അനുഭവിക്കുന്ന ഇപ്പോഴത്തെ പ്രശ്നം.
മൃഗ സ്നേഹം നിലനിൽക്കെ തന്നെ, അവയുടെ കൂടി നിലനിൽപ്പിന് കൂടി സഹായകമായി, കടുവ കൂടാതെ അനിയന്ത്രിതമായി എണ്ണം കൂടിയ ആന, കാട്ടുപന്നി, കുരങ്ങുകൾ, എന്നിവയുടെ ശല്യം കുറക്കാനായി ദീർഘവീക്ഷണത്തോടെ നടപ്പിലാക്കാനാവുന്ന പദ്ധതികളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യ ജീവനേക്കാൾ വലുതല്ല ഭൂമിയിൽ ഏത് ജീവനും മനുഷ്യർക്ക്.