ലോകത്തെ നാശത്തിലേയ്ക്ക് നയിക്കുന്നത് യുദ്ധങ്ങളല്ല, യുദ്ധങ്ങള്‍ക്ക് കാരണമായി പറയുന്ന ചില അസത്യങ്ങളാണ്. സത്യം തെളിയുമ്പോള്‍ നാശവും നഷ്ടവും സംഭവിച്ചിട്ടുണ്ടാകും. നമുക്കതിന് നിരവധി ഉദാഹരണങ്ങളുണ്ടിവിടെ, ചാരക്കേസ് മുതല്‍ സരിതയും സ്വപ്നയുമെക്കെ ! ഇത് സത്യാനന്തര കാലം - ലേഖനം

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഇത് സത്യാനന്തരകാലം: ഇതേത് കാലമാണെന്ന് നമ്മൾ ചോദിച്ചാൽ ചിലർ പറയും അന്ത്യകാലം ആണ് അല്പം കൂടെ ഒരു പുരാണങ്ങളെ കുറിച്ച് ഒക്കെ ഗ്രാഹ്യം ഉള്ളവരാണെങ്കിൽ അവർ പറയും ഇത് കലികാലം ആണ്. പഴഞ്ചൊല്ല് താല്പര്യമുള്ളവർ ആണെങ്കിൽ അവർ പറയും ഇത് “വേലിതന്നെ വിളവ് തിന്നുന്ന കാലം“

ചിലർ പറയും മഴയ്ക്ക് തീ പിടിക്കുന്ന കാലം, ചിലർ പറയും ആസക്തികളുടെ കാലം കാലത്തെ വിശേഷിപ്പിക്കാനും നിർവചിക്കാനും നമുക്ക് സഹായിക്കുന്ന പ്രയോഗങ്ങളാണ് സാധാരണ നാം ഉപയോഗിക്കാറുള്ളത്.

നാം ജീവിക്കുന്ന ഈ സമൂഹത്തെയും കാലത്തെയും പ്രത്യേകതകളെ സൂക്ഷ്മമായി പരിശോധിച്ചാൽ ഈയടുത്തകാലത്ത് പ്രചാരത്തിലായ സത്യാനന്തരകാലം എന്ന് (Post Truth Era) ഇതിനെക്കുറിച്ച് പലരും വായിച്ചിട്ടുണ്ടോ എനിക്ക് നിശ്ചയം പോര. ഈ കാലത്ത് സത്യാനന്തര കാലത്തിന്റെ പ്രത്യേകതകൾ വ്യാഖ്യാനിക്കുവാനും പങ്കുവെക്കുവാനും എന്റെ ചെറിയ കുറിപ്പ് ഉപകരിക്കും എന്ന് തോന്നുന്നു. Ralf keyes എന്നു പറയുന്ന ചിന്തകനാണ് ആദ്യമായി ഈ വാക്ക് ലോകത്തിന് പരിചയപ്പെടുത്തി കൊടുത്തത്.

2016 ലാണ് ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഈ വാക്ക് കടന്നുകൂടിയത് കഴിഞ്ഞ അഞ്ചുവർഷമായി ഇത് ഇംഗ്ലീഷ് ഡിക്ഷണറിയുടെ ഭാഗമാണ്. നാം ജീവിക്കുന്ന ഈ കാലം (Post Truth Age ) സത്യാനന്തരകാലം എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണ് ഗൾഫ് യുദ്ധത്തിനുശേഷം
ഇറാഖിനെ ആക്രമിക്കാൻ ലോകത്തിലെ പ്രധാനപ്പെട്ട രാജ്യങ്ങൾ എല്ലാംകൂടെ തീരുമാനിച്ചു അവർ അതിനു പറഞ്ഞ ഒരു പ്രധാന കാരണം അവരുടെ കയ്യിൽ രാസായുധം ഉണ്ട്, ഏകാധിപതി ലോകത്തെ മുഴുവൻ നശിപ്പിക്കാൻ പോന്ന രാസായുധം കൈവശം വയ്ക്കുന്നത് ലോകത്തിന്റെ ഭാവിക്ക് ദോഷമാണ്, അതുകൊണ്ട് ഏതുവിധേനയും സദ്ദാമിനെ കീഴ്പ്പെടതണം. അവർ സദാം ഹുസൈനെ ക്രൂരമായി കൊലപ്പെടുത്തി.

അവസാനം നമ്മളോട് അവർ പറഞ്ഞു അവിടെ രാസായുധം ഇല്ല. വലിയ സ്ഥാനത്തിരുന്നുകൊണ്ട് അസത്യത്തെ സത്യമായി പ്രചരിപ്പിച് ഒരു രാഷ്ട്രത്തെയും രാഷ്ട്രത്തലവനും ഒക്കെ ഇല്ലായ്മ ചെയ്തു.

പിന്നീട് നമുക്ക് ഏവർക്കും അറിയാവുന്ന ചാരക്കേസ്, സരിത കേസ് തുടങ്ങി അനവധി കേസുകൾ അവർ അവർ ജനത്തെ വിശ്വസിപ്പിച്ചു സ്ഥാനത്തിരിക്കുന്നവർ നമ്മളെപ്പോലെയു സത്യവും അസത്യവും കേട്ടാൽ മനുഷ്യർക്ക് ഒരു സംശയവും തോന്നാതെ ഇത് കേട്ടാൽ അ സത്യമാണ് കൂടുതൽ സത്യം നമുക്ക് തോന്നും വിധം ഇന്നുംപ്രത്യേക രാസായുധം എന്നുപറഞ്ഞ് ഒരു കെട്ടുകഥ ഉണ്ടാക്കി പറ്റിച്ചു അപ്പോൾ വിദഗ്ധന്മാരുടെ റിപ്പോർട് എവിടെ നിൽക്കുന്നു.

ചാരക്കേസ് അതു സത്യമാണെന്നു വിശ്വസിക്കാത്ത ഒരാളും കേരള നാട്ടിൽ ഉണ്ടായിരുന്നില്ല ഒരു മാലിദ്വീപുകാരി ഇവിടെ വന്ന് നമ്മുടെ രാജ്യത്തിന്റെ രഹസ്യം മുഴുവൻ ചോർത്തി നമ്മളെ എല്ലാം വിശ്വസിപ്പിച്ചു അവസാനം അത് നുണയാണെന്ന് നാം അറിയുമ്പോഴേക്കും എത്രയോ കുടുംബം വഴിയാധാരമായി.


ലീഡർ കെ കരുണാകരനും, നമ്പി നാരായണൻ ഉൾപ്പെടെ മനുഷ്യരുടെ ജീവിതം മുഴുവൻ നശിച്ചു കഴിഞ്ഞപ്പോൾ അവസാനം പറയുന്നു അതിൽ ഒന്നും ഇല്ലായിരുന്നു. നാശത്തിലേക്ക് നയിക്കുന്നത് യുദ്ധങ്ങൾ അല്ല യുദ്ധങ്ങൾക്ക് കാരണമായി പറയുന്ന ചില അസത്യങ്ങളാണ്. അപ്പോഴേക്കും നാശവും നഷ്ടവും സംഭവിച്ചിട്ടുണ്ടാവും. സത്യാനന്തര കാലം എന്നു പറയും ഏറ്റവും അവസാനം യുപിഎ ഗവൺമെന്റിന്റെ താഴെ ഇറക്കിയ 2ജി സ്പെക്ട്രം അസത്യമാണെന്ന് പിന്നീട് വിധി വന്നു. അനവധി പേരും ഒരു ഗവൺമെന്റും അതിന്റെ പേരിൽ ബലിയാടായി.


ലിയോ ടോൾസ്റ്റോയുടെ ഒരു കഥയുണ്ട് സത്യവും അസത്യവും കൂടി മത്സരം നടത്തി കൂടുതൽ നേരം വെള്ളത്തിൽ മുങ്ങിക്കിടക്കുന്നു ആരാണ്,ആദ്യം സത്യം മുങ്ങി അസത്യം ഒന്ന് രണ്ട് മൂന്ന് നാല് എണ്ണി ശ്വാസം പിടിച്ചു കിടന്ന സത്യം വെള്ളത്തിൽ നിന്ന് പൊങ്ങിയപ്പോൾ അസത്യത്തെ കാണ്മാനില്ല അതോടൊപ്പം തന്നെ വസ്ത്രവും ഇപ്പോൾ അസത്യം സത്യത്തിന്റെ വസ്ത്രം ധരിച്ച് നടക്കുന്നു.

ബൈബിളിൽ ഉല്പത്തി പുസ്തകം മൂന്നാം അധ്യായത്തിലെ മനുഷ്യന്റെ പതനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്, ദൈവം പറഞ്ഞത് ധിക്കരിച്ചുകൊണ്ട് സർപ്പം പറഞ്ഞതുകേട്ട് പത നത്തിലേക്ക് വീഴുന്ന മനുഷ്യന്റെ കഥ. തോട്ടത്തിന് നടുവിലെ ഫലം ഭക്ഷിച്ചാൽ നാം കണ്ണു തുറക്കും ദൈവത്തെ പോലെയാവും, മരിക്കുമെന്ന് ദൈവം പറയുന്നു, പാമ്പ് പറയുന്നു നീ മരിക്കുന്നില്ല പകരം നീ ദൈവത്തെ പോലെ ആകും.

അവസാനം സംഭവിച്ചതെന്താണ് ദൈവത്തെ പോലെ ആയില്ല, പറുദീസയിൽ നിന്ന് പുറത്തുമായി അഡോൾഫ് ഹിറ്റ്ലർ കള്ളം പറഞ്ഞ് ലക്ഷക്കണക്കിന് യഹൂദരെ കൊന്നത്. ഇപ്പോൾ നവമാധ്യമങ്ങളിലൂടെ നമ്മൾ കാണുന്ന പല കാര്യങ്ങളും അർദ്ധ സത്യങ്ങളും അസത്യങ്ങളും ആണ്.

നമ്മൾ ജീവിക്കുന്ന കാലത്തിന്റെ ചതിക്കുഴികളിൽ വീണുപോകാതിരിക്കുവാൻ നമുക്ക് ഉൾക്കാഴ്ച വേണം. കടമനിട്ട കവിതകൾ പറയുന്നതുപോലെ.. കണ്ണുവേണം ഒരു പുറം എപ്പോഴും.. കണ്ണുവേണം എപ്പോഴും മുകളിലും താഴെയും. കണ്ണിൽ കത്തിജ്വലിക്കുന്ന അണയാത്ത ഉൾക്കണ്ണ് നമുക്ക് ആവശ്യമാണ്.

രാഷ്ട്രീയവും ജാതിയും സാമൂഹികവുമായ എല്ലാം മറന്ന് സത്യത്തെ പുൽവാനുള്ള ഒരു ആഗ്രഹം നമ്മുടെ ഉള്ളിൽ വേണം. കുഞ്ഞുണ്ണിമാഷ് തന്റെ കവിതയിൽ ഇങ്ങനെ പറയുന്നു നീരാറ്റൽ വേരറ്റും.... നേരറ്റാൽ നരനറ്റും. സമൂഹത്തിൽ സത്യം ഇല്ലാതായാൽ മനുഷ്യൻ ഇല്ലാതാകും.. സത്യമേവ ജയതേ...

Advertisment