Advertisment

'കൃഷി എനിക്ക് നൽകിയത് സംതൃപ്തി മാത്രം'; ചെറുവയൽ രാമന് പദ്മശ്രീ പുരസ്കാരം. സാധരണക്കാരനു കിട്ടുന്ന ബഹുമതി...

New Update

publive-image

Advertisment

വയനാട്: വയനാട് ചെറുവയൽ രാമന് പദ്മശ്രീ. 2023 ന്റെ പദ്മശ്രീ പുരസ്‌കാരം ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരു മലയാളി കർഷകന്. ചെറുവയൽ രാമനെ കുറിച്ച് പഠിക്കുമ്പോൾ ഈ ബഹുമതി സാധാരണ കർഷകൾക്കുള്ള അംഗീകാരം കൂടിയാണ്. വയനാട് മാനന്തവാടി കമ്മനയിലെ കർഷകനാണ് തലക്കര ചെറിയ രാമൻ എന്ന 'ചെറുവയൽ രാമൻ'.

വയനാട് മാനന്തവാടി കമ്മനയിലെ ആദിവാസി കര്‍ഷകകനായ ചെറുവയല്‍ രാമന്‍ 45 ഇനം നെല്ലുകളാണ് കൃഷി ചെയ്യുന്നത്. പരമ്പരാഗത രീതിയില്‍ നെല്‍വിത്തുകള്‍ സംരക്ഷിക്കുന്ന രാമന് 2016ലെ ജനിതക സംരക്ഷണ പുരസ്‌കാരം, 2014 ല്‍ ദേശീയ പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

2011ൽ ഹൈദരാബാദിൽ വച്ചു നടന്ന ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള പതിനൊന്ന് രാജ്യങ്ങളുടെ സമ്മേളനത്തിൽ കർഷകരെ പ്രതിനിധീകരിച്ചതും രാമൻ ആയിരുന്നു. ലാഭകരമല്ല എന്ന കാരണം പറഞ്ഞ് കൃഷിയെ അവഗണിക്കുന്ന അവസ്ഥ ഒഴിവാക്കണം.

പ്രകൃതിയുടെ പിന്തുണയോടെ മാത്രം നടക്കുന്ന ഘട്ടമാണ് കൃഷി. നാനാവിധ കൃഷിയും മനുഷ്യനെ സംബന്ധിച്ച് നിരന്തരം നടക്കേണ്ടതാണ്. പരമാവധി ചൂഷണം നടത്തി നശിപ്പിക്കാനല്ല പ്രകൃതി. ചുറ്റിലും മാതൃകയാക്കിയും ഉപയോഗപ്പെടുത്തിയും മനുഷ്യന്‍ നടത്തുന്ന ഇടപെടലാണ് യഥാര്‍ത്ഥത്തില്‍ കൃഷി. ഞാൻ പുതുതായി ഒന്നും ചെയ്യുന്നില്ല. ജനനം മുതൽ ഞാൻ കണ്ടതും ശീലിച്ചതുമായ കാര്യങ്ങൾ പിന്തുടരുക മാത്രമാണ്, രാമൻ പറയുന്നു...

Advertisment