Advertisment

മുപ്പത് വയസ് കഴിഞ്ഞ് പ്രസവിച്ചാൽ എന്തെല്ലാം കുഴപ്പങ്ങൾ ഉണ്ടാവും? അറിയേണ്ട ചില കാര്യങ്ങൾ

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ഒരു സ്ത്രീയുടെ ജീവിതത്തിൽ ഏവർ ഏറ്റവുമധികം ശാരീരികവും മാനസികവുമായ മാറ്റങ്ങളിലേക്ക് കടക്കുന്ന സമയമാണ് ഗർഭധാരണവും, പ്രസവാനന്തര സമയവും. പ്രസവിക്കാൻ താൽപര്യപ്പെടുന്ന സ്ത്രീകളാണെങ്കിൽ അവർ ഇരുപതുകളിൽ തന്നെ ആദ്യപ്രസവത്തിലേക്ക് കടക്കുന്നതാണ് ഉചിതമെന്നും, മുപ്പതുകൾ പ്രസവത്തിന് അത്ര അനുയോജ്യമല്ലെന്നുമെല്ലാം നിങ്ങൾ ഒരുപാട് കേട്ടുകാണും.

ഇരുപതുകളിലെ പ്രസവം മുൻകാലങ്ങളിൽ വളരെ എളുപ്പമായ കാര്യമായിരുന്നു. എന്നാലിന്ന് സാമൂഹികമായ മാറ്റങ്ങൾ ഒട്ടേറെ വന്നുകഴിഞ്ഞു. പെൺകുട്ടികൾ വിദ്യാഭ്യാസത്തിൽ കൂടുതൽ മികവ് പുലർത്തുകയും അവർക്ക് അതിനുള്ള അവസരങ്ങൾ കൂടുതൽ ലഭിക്കുകയും അതുപോലെ തന്നെ വിവാഹശേഷവും ജോലി ചെയ്യാനുള്ള സാധ്യതകൾ ഏറിവരികയും ചെയ്തിട്ടുള്ള കാലമാണിത്.

ഈ സമയത്ത് ഇരുപതുകളിൽ തന്നെ പ്രസവമെന്നത് പലർക്കും സാധ്യമല്ല. എന്നാലോ, മുപ്പതുകളിലെ പ്രസവത്തെ ചൊല്ലി വലിയ ആശങ്കകളുമാണ്. മുപ്പതുകളിലെ പ്രസവത്തെ ചൊല്ലി അത്രകണ്ട ആശങ്കപ്പെടേണ്ടതൊന്നുമില്ല. ഗർഭധാരണവും പ്രസവവും എല്ലായ്പോഴും, ഏത് പ്രായത്തിലും അൽപം 'റിസ്ക്' അടങ്ങിയ കാര്യം തന്നെയാണ്.

എന്നാലിത് മുപ്പത്തിയഞ്ചിന് ശേഷമാണെങ്കിൽ അൽപം കൂടി 'റിസ്ക്' വരുമെന്ന് മാത്രം. ഗർഭം അലസിപ്പോകാനുള്ള സാധ്യത കൂടുതലാവുക, കുഞ്ഞിന് ജനിതകരോഗങ്ങൾ പിടിപെടുക, ഗർഭത്തിലിരിക്കെ അമ്മയ്ക്ക് ബിപി (രക്തസമ്മർദ്ദം), പ്രമേഹം എന്ന് തുടങ്ങി പല സങ്കീർണതകളും ഇതിലുൾപ്പെടാം.

മുപ്പത്തിയഞ്ചിന് ശേഷം ഗർഭധാരണം സംഭവിക്കുമ്പോൾ പതിവ് ഗർഭധാരണത്തെക്കാൾ കൂടുതലായി ആരോഗ്യം ശ്രദ്ധിക്കുക. ഇത് മാത്രമാണ് അമ്മമാർക്ക് ചെയ്യാനുള്ളത്. ഡോക്ടർമാർ അധിക കരുതൽ തീർച്ചയായും ഇത്തരം കേസുകളിൽ പുലർത്താറുണ്ട്. അത് സാധാരണവുമാണ്. മുപ്പത്തിയഞ്ചിന് ശേഷം ഗർഭധാരണമുണ്ടായെന്ന് കരുതി സുഖപ്രസവം സംഭവിക്കില്ലെന്നോ, ആരോഗ്യമുള്ള കുഞ്ഞിനെ കിട്ടുകയില്ലെന്നോ ചിന്തിക്കരുത്. അങ്ങനെയൊന്നുമില്ല.

ആദ്യമേ സൂചിപ്പിച്ചത് പോലെ ചില പ്രശ്നങ്ങൾക്ക് അധികസാധ്യത വരുമെന്ന് മാത്രം. അവ ഒന്നുകൂടി പറയാം. ഗർഭകാലത്തെ പ്രമേഹം- അനുബന്ധപ്രശ്നങ്ങൾ, ബിപി- അനുബന്ധപ്രശ്നങ്ങൾ, ഗർഭം അലസാനുള്ള അധികസാധ്യത, ഇരട്ട പ്രസവിക്കാനുള്ള അധികസാധ്യത, കുഞ്ഞ് ഭാരം കുറഞ്ഞ് ജനിക്കാനുള്ള അധികസാധ്യത, കുഞ്ഞിന് ഡൌൺ ഡിൻഡ്രോം അതല്ലെങ്കിൽ മറ്റ് ജനിതകരോഗങ്ങൾ ഉണ്ടാകാനുള്ള അധികസാധ്യത എല്ലാം മുപ്പത്തിയഞ്ചിന് ശേഷമുള്ള ഗർഭധാരണത്തിലും പ്രസവത്തിലും വരാം.

അതുപോലെ സിസേറിയൻ സാധ്യത കൂടാം. കുഞ്ഞിന് ഗർഭത്തിലിരിക്കെ ജീവൻ നഷ്ടമാകുന്ന കേസുകളും വരാം. ഇതിനും സാധ്യത താരതമ്യേന കൂടുതലാണ്. എന്നുകരുതി അതിനുള്ള സാധ്യത തന്നെ കൽപിക്കേണ്ടതില്ല.

ആരോഗ്യം നല്ലരീതിയിൽ സംരക്ഷിക്കുക, വൈറ്റമിൻസ് മറ്റ് പോഷകങ്ങൾ ഉറപ്പുവരുത്തുക, വ്യായാമം ചെയ്യുക, മനസിന് സന്തോഷമുള്ള കാര്യങ്ങളിൽ ഏർപ്പെടുക, ശരീരഭാരം നിയന്ത്രിക്കുക- എന്നീ കാര്യങ്ങൾ പിന്തുടരുന്നതിലൂടെ മുപ്പത്തിയഞ്ചിന് ശേഷമുള്ള ഗർഭധാരണത്തിൽ കുറെയധികം സങ്കീർണതകൾ പരിഹരിക്കാൻ സാധിക്കും. വളരെ പോസിറ്റീവ് ആയ സമീപനം സ്വയം തന്നെ ഉണ്ടാകലാണ് ഏറ്റവും പ്രധാനം. ഇത് വലിയ രീതിയിൽ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് മനസിലാക്കുക.

Advertisment